രജിത് ചെയ്തത് ശരിയായില്ലെന്ന് അമൃത! യോജിക്കാനാവില്ലെന്ന് രഘു! ചേട്ടനെ തള്ളി സുജോയും!
അപ്രതീക്ഷിത ടാസ്‌ക്കുകളും ട്വിസ്റ്റുമൊക്കെയായാണ് ബിഗ് ബോസ് മുന്നേറുന്നത്. പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ ഞെട്ടിയ കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രജിത്തിന് കാലിടറിയതിന്റെ അമ്പരപ്പിലാണ് മത്സരാര്‍ത്ഥികള്‍. രേഷ്മയുടെ കണ്ണില്‍ രജിത് മുളക് തേച്ചതോടെയാണ് കളി കാര്യമായത്. നീറ്റല്‍ കാരണം രേഷ്മ അലറിക്കരഞ്ഞതോടെയാണ് ടാസ്‌ക്ക് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ബിഗ് ബോസ് അറിയിച്ചത്.
രേഷ്മയെ ആശുപത്രിയിലേക്ക് മാറ്റുകയും രജിത്തിന് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. മാഷിന് എന്ത് പറ്റിയെന്നും എന്താണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു രഘുവും സംഘവും ചര്‍ച്ച ചെയ്തത്. ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ് ഇതെന്നായിരുന്നു രഘുവും സാന്‍ഡ്രയും സുജോയും അഭിരാമിയും അമൃതയും പറഞ്ഞത്. മറ്റുള്ളവരില്‍ നിന്നും മാറിനിന്നായിരുന്നു ഇവര്‍ ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയത്.
Recommended Video
മറ്റുള്ളവര്‍ ആക്രമിക്കുമ്പോള്‍ നമ്മള്‍ അത് എതിര്‍ക്കാറുണ്ട്. അതിന്റെ ലോജിക്കിനെക്കുറിച്ച് പറയാറുമുണ്ട്. ആരെന്ത് പറഞ്ഞാലും രജിത്തേട്ടന്‍ ചെയ്തതിനോട് യോജിക്കാനാവില്ലെന്ന നിലപാടിലായിരുന്നു രഘു.ഇവിടെ തനിക്ക് ഏറ്റവും വേണ്ടപ്പെട്ടയാളാണ് അദ്ദേഹം. എന്നെയോ ഫുക്രുവിനെയോ ആണ് അദ്ദേഹം ഇങ്ങനെ ചെയ്തതെങ്കില്‍ താന്‍ അത് അംഗീകരിക്കും. ഇത് അങ്ങനെയല്ലല്ലോ. രേഷ്മയുടെ കണ്ണിന്റെ അസുഖം മാറി വരുന്നതേയുള്ളൂ. ആരെന്ത് ന്യായം പറഞ്ഞാലും ഈ വിഷയത്തില്‍ താന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കില്ലെന്നും രഘു വ്യക്തമാക്കിയിരുന്നു.

കണ്‍മഷി പരത്താന്‍ നോക്കുകയാണെന്നായിരുന്നു താന്‍ കരുതിയതെന്നും ഈ ചെയ്തത് ശരിയായില്ലെന്നുമായിരുന്നു അമൃതയും പറഞ്ഞത്. ഇത് എല്ലാത്തിലും ബാധിക്കുമെന്നും താരം പറഞ്ഞിരുന്നു. ചെയ്തത് തെറ്റ് തന്നെയാണെന്ന് നമുക്ക് പറയാമെന്നായിരുന്നു അഭിരാമി പറഞ്ഞത്. പറയുന്നതൊന്ന് , ചെയ്യുന്നത് വേറോന്ന് എന്ന അവസ്ഥയാണെങ്കില്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു സാന്‍ഡ്ര പറഞ്ഞത്.
നല്ലത് മാത്രം ചെയ്യുന്നവരില്‍ നിന്നും ഒരു തെറ്റ് വന്നാല്‍ മതിയെന്നും അത് വല്ലാതെ ബാധിക്കുമെന്നും രഘു പറയുന്നുണ്ടായിരുന്നു. മൂപ്പര് ചെയ്യുന്ന കാര്യങ്ങളെല്ലാം കറക്ടാണ്. സംസാരിക്കുന്നതും അങ്ങനെയാണ്. ന്യായത്തിനൊപ്പമേ നില്‍ക്കുകയുള്ളൂ. എന്നാല്‍ ആ സെക്കന്‍ഡില്‍ മൂപ്പര് ചെയ്തത് എന്തായാലും ഇവിടെ ബാധിക്കും. ചേട്ടനെ ഒറ്റയ്ക്ക് കണ്ട് നമുക്ക് ഓരോരുത്തര്‍ക്കുമായി ഇതേക്കുറിച്ച് ചോദിക്കാമെന്നും സുജോ എല്ലാവരോടും പറഞ്ഞിരുന്നു.
തമാശയായി കൊണ്ടുപോവാന്‍ കഴിയുന്ന ടാസ്‌ക്കായിരുന്നു. കുസൃതി ഒപ്പിക്കാന്‍ നോക്കിയതാണ് മാഷ്. എന്നാല്‍ അത് കൈയ്യില്‍ നിന്നും പോയെന്നായിരുന്നു ഷാജി പറഞ്ഞത്. എന്താണ് ചെയ്യുന്നതെന്ന് തനിക്ക് കൃത്യമായി കാണാനായിരുന്നില്ലെന്നും രേഷ്മ നിലവിളിച്ചപ്പോഴാണ് സംഗതി ഗുരുതരമാണെന്ന് മനസ്സിലാക്കിയതെന്നുമായിരുന്നു ആര്യ പറഞ്ഞത്.


Click it and Unblock the Notifications