വില്ലന്‍റെ മുഖമായിരുന്നു രജിത്തിന്! അവിടെ പറയാനാവില്ല ഇത്! ടാസ്ക്കിനിടയില്‍ നടന്നതിനെക്കുറിച്ച് രഘു!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൃത്യമായി കാണുന്ന പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. 65 ദിനം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. ദിവസം പോകുന്തോറും മത്സരവും ടാസ്‌ക്കുകളുമെല്ലാം കടുത്തുവരികയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് ഇത്തവണ നോമിനേഷനിലും ആവര്‍ത്തിച്ചത്. ടാസ്‌ക്കുകളിലും വ്യത്യസ്തത പ്രകടമായിരുന്നു. ബിഗ് ബോസ് വീടിനെ ദുര്‍ഗുണപരിഹാര പാഠശാല പോലെയുള്ള ഹൈസ്‌കൂളാക്കി മാറ്റുകയെന്ന ടാസ്‌ക്കായിരുന്നു കഴിഞ്ഞ ദിവസം നല്‍കിയത്. തലതെറിച്ച പിള്ളേരെ നേരെയാക്കുകയെന്ന ദൗത്യമായിരുന്നു ആര്യ, സുജോ, ദയ, ഫുക്രു ഇവര്‍ക്ക് ലഭിച്ചത്.

പറഞ്ഞാല്‍ അനുസരിക്കാത്ത, വീണ്ടുവിചാരമില്ലാത്ത കുട്ടികളായാണ് മറ്റുള്ളവര്‍ എത്തേണ്ടതെന്നും ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. ഇവര്‍ക്കായി ബാഗുകളും യൂണിഫോമുമൊക്കെ എത്തിയിരുന്നു. അഭിരാമിയും സാന്‍ഡ്രയും രേഷ്മയും എലീനയും അമൃതയുമൊക്കെ സ്‌കൂള്‍ കുട്ടികളായി എത്തിയപ്പോള്‍ കമന്റടിക്കാനും തമാശ പറഞ്ഞ് ചൊറിയാനുമൊക്കെയായി രഘുവും ഷാജിയും മുന്നിലുണ്ടായിരുന്നു. അസംബ്ലിക്ക് ശേഷമായാണ് ക്ലാസുകള്‍ തുടങ്ങിയത്. പൊളിറ്റിക്‌സ് അധ്യാപകനായ ഫുക്രുവിന്റെ ക്ലാസായിരുന്നു ആദ്യം. അതിനിടയിലാണ് ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ആ സമയത്തെ രഘുവിന്റെ ഭാവത്തെക്കുറിച്ച് വിവരിക്കുകയാണ് രഘു.

നിനക്കും ദേഷ്യം തോന്നും

നിനക്കും ദേഷ്യം തോന്നും

സുജോയുമായി സംസാരിക്കുന്നതിനിടയിലാണ് രഘു സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. നീ ആ സമയത്ത് അടുത്തുണ്ടായിരുന്നുവെങ്കില്‍ നിനക്കും ദേഷ്യം തോന്നും. മുളക് തേച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വില്ലന്റെ ലുക്കായിരുന്നു. ശരിക്കും നെഗറ്റീവായിരുന്നു. ഇതേക്കുറിച്ച് അവിടെ പറയാതിരുന്നതാണ്. കള്ളനെന്ന് വിളിച്ചത് രജിത്തിന് ഫീലായിരുന്നു. അങ്ങനെയൊരു ഉദ്ദേശത്തിലല്ല അദ്ദേഹം മുളക് എടുത്തത്.

Recommended Video

Bigg Boss Malayalam Season 2 Day 66 Review | FilmiBeat Malayalam
 കണ്ണ് പോയെന്ന് പറഞ്ഞിരുന്നു

കണ്ണ് പോയെന്ന് പറഞ്ഞിരുന്നു

കണ്ണിന് അസുഖം വന്നിരുന്ന സമയത്ത് താന്‍ അനുഭവിച്ച കാര്യത്തെക്കുറിച്ച് രേഷ്മ രജിത്തേട്ടനോടും പറഞ്ഞിരുന്നു. കണ്ണ് പോയി എന്നായിരുന്നു അവള്‍ വിശ്വസിച്ചത്. അറിയില്ല, ചുറ്റും ഇരുട്ടാണ് എന്നായിരുന്നു അവളെ വിളിച്ചപ്പോള്‍ തന്നോട് പറഞ്ഞതെന്നും രഘു പറയുന്നുണ്ടായിരുന്നു. കണ്ണും പോയി, ബിഗ് ബോസും പോയി എന്നായിരുന്നു രേഷ്മ തന്നോട് പറഞ്ഞിരുന്നതെന്ന് എലീനയും വ്യക്തമാക്കിയിരുന്നു. രജിത്തും ഇതൊക്കെ അറിഞ്ഞിരുന്നു. എന്നിട്ടാണ് മൂപ്പര് അത് ചെയ്തതെന്നായിരുന്നു രഘുവിന്റെ വാക്കുകള്‍.

നിന്റെ പ്രതികരണം ഇങ്ങനെയാവില്ല

നിന്റെ പ്രതികരണം ഇങ്ങനെയാവില്ല

സുജോയും ദയയും ആ സമയത്ത് ക്ലാസിലുണ്ടായിരുന്നില്ല. നീയുണ്ടായിരുന്നുവെങ്കില്‍ നിന്റെ പ്രതികരണം ഇങ്ങനെയായിരിക്കില്ല. ഞാന്‍ പ്രതികരിക്കുന്നത് പോലെയായിരിക്കില്ല നീ പ്രതികരിക്കുന്നത്. രേഷ്മയെ പിടിച്ചുനിര്‍ത്തിയിട്ട് ഒരൊറ്റ തേക്കലാണ്. തര്‍ക്കം പോലും അവിടെ നടന്നിരുന്നില്ല. അദ്ദേഹത്തിന് മാനസിക പ്രശ്‌നമാണമെന്നുള്ള ആക്ഷനും രഘു കാണിക്കുന്നുണ്ടായിരുന്നു. തലയ്ക്കാണ് പ്രശ്‌നമെന്ന തരത്തിലായിരുന്നു രഘുവിന്റെ ആക്ഷന്‍.

രജിത്തേട്ടനല്ല അത്

രജിത്തേട്ടനല്ല അത്

രജിത്തേട്ടനെയല്ല താന്‍ ആ സമയത്ത് കണ്ടതെന്നും രഘു പറഞ്ഞിരുന്നു. ഏത് തരത്തിലുള്ള വ്യക്തിത്വമായാലും അദ്ദേഹം ഇങ്ങനെ ചെയ്യില്ല. അയാള്‍ ആരേയും ദ്രോഹിക്കില്ല. ചൊറിയാന്‍ മാത്രമേ അദ്ദേഹത്തിന് അറിയുള്ളൂ. അതെന്താ, ഇതെന്താ എന്നൊക്കെയുള്ള ചോദ്യങ്ങളേ പുള്ളിക്കുള്ളൂ. ഫിസിക്കലി പോലും പുള്ളി ഒന്നും ചെയ്യില്ല. ഇത് വേറെ ലെവലിലേക്കായിരിക്കും പോവുക. പുള്ളി ആവശ്യപ്പെട്ടിട്ടായിരിക്കും പുറത്തേക്ക് പോയത്. കൊന്നാലും അകത്തേക്ക് പോവില്ലെന്ന് പുള്ളി പറഞ്ഞിരിക്കാം.

എഴുതാന്‍ ആയിരക്കണക്കിന് പേരുണ്ട്

എഴുതാന്‍ ആയിരക്കണക്കിന് പേരുണ്ട്

നമ്മളെ മാത്രമല്ല മറ്റുള്ളവരേയും പുള്ളിക്ക് അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. അദ്ദേഹം ബുദ്ധിജീവിയാണ്. ഒരിക്കലും മണ്ടത്തരം കാണിക്കില്ല. ഈ സംഭവത്തിന് തൊട്ടുമുന്‍പും താന്‍ സത്യസന്ധനാണെന്നായിരുന്നു പുള്ളി പറഞ്ഞത്. കള്ളനെന്ന് തന്നെ വിളിച്ചത് പുള്ളിക്ക് ഇഷ്ടമായില്ലെന്ന് അപ്പോഴും പറഞ്ഞിരുന്നു. ഇതുവരെയുണ്ടാക്കിയ മുഴുവന്‍ ഇമേജും തകര്‍ന്നിരിക്കുകയാണ്. നമ്മളെപ്പോലെയല്ല പുറമേ എഴുതാന്‍ ആയിരക്കണക്കിന് പേരുണ്ടാവും. ഈ കാണിക്കുന്ന ഡിപ്ലോമസി അവര്‍ കാണിച്ചെന്ന് വരില്ലെന്നും രഘു സുജോയോട് പറയുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X