രഘുവിന്‍റെ തനിനിറം പുറത്ത്! കൈയ്യിരിപ്പുകൊണ്ടാണ് രജിത്ത് പോയത്! വെളിപ്പെടുത്തലുകള്‍ ഇങ്ങനെ!
ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. ടാസ്‌ക്കുകളും ട്വിസ്റ്റുകളും മാത്രമല്ല മറ്റ് ചില അപ്രതീക്ഷിത സംഭവങ്ങളും ബിഗ് ഹൗസില്‍ നടക്കുന്നുണ്ട്. രസകരമായിത്തുടങ്ങിയ ടാസ്‌ക്കിനൊടുവിലായാണ് രജിത് കുമാര്‍ പുറത്തേക്ക് പോയത്. സ്‌കൂള്‍ ടാസ്‌ക്കിനിടയിലായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. മധുരം നല്‍കുന്നതിനായി തനിക്കരികിലേക്കെത്തിയ രേഷ്മയുടെ കണ്ണില്‍ രജിത് മുളക് തേക്കുകയായിരുന്നു. അസംബ്ലിയില്‍ നില്‍ക്കുന്നതിനിടയില്‍ രേഷ്മ തന്നെ കള്ളനെന്ന് വിളിച്ചിരുന്നുവെന്നും അതിന് താന്‍ പ്രതികാരം ചെയ്യുമെന്ന് രജിത് പറഞ്ഞിരുന്നു. തമാശയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു.
കണ്ണിന് അസുഖം ബാധിച്ചവരില്‍ രേഷ്മയ്ക്കായിരുന്നു പ്രധാന പ്രശ്‌നം. തിരിച്ചെത്തിയതിന് ശേഷവും താന്‍ ട്രീറ്റ്‌മെന്റ് തുടരുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് രേഷ്മ രജിത്തിനോടും പറഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹം കണ്ണില്‍ മുളക് തേച്ചത് എന്തിനാണെന്നായിരുന്നു രേഷ്മ ചോദിച്ചത്. വേറെ എവിടെ തേച്ചതാണെങ്കിലും താന്‍ സഹിക്കുമായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. സംഭവിച്ച കാര്യത്തില്‍ രജിത്തിന് എന്താണ് പറയാനുള്ളതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. തുടക്കം മുതലേ തന്നെ രഘു രജിത്തിനെ വിമര്‍ശിച്ചായിരുന്നു സംസാരിച്ചത്. അതിനിടയിലാണ് ചില നിര്‍ണായകമായ തുറന്നുപറച്ചില്‍ നടന്നത്.

രഘുവിന്റെ വിമര്‍ശനം
രജിത് കുമാറുമായി അടുത്ത സൗഹൃദത്തിലായിരുന്നു രഘു. നേരത്തെ അദ്ദേഹവുമായി വഴക്കിട്ടിരുന്നുവെങ്കിലും പിന്നീട് ഒരു ടീമായി മാറുകയായിരുന്നു ഇവര്‍. സുജോയും അമൃതയും അഭിരാമിയും സാന്‍ഡ്രയും ഇവര്‍ക്കൊപ്പമുണ്ട്. സ്‌കൂള്‍ ടാസ്‌ക്കില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ സുജോ പുറത്തായിരുന്നു. രഘുവായിരുന്നു സംഭവിച്ചതിനെക്കുറിച്ച് സുജോയോട് വിവരിച്ചത്. ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമാണ് അദ്ദേഹം ചെയതതെന്നും ഈ വിഷയത്തില്‍ താന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കില്ലെന്നുമായിരുന്നു രഘു പറഞ്ഞത്. മുളക് തേച്ച സംഭവത്തില്‍ തങ്ങളും ഇതേ അഭിപ്രായക്കാരാണെന്നായിരുന്നു മറ്റുള്ളവരും പറഞ്ഞത്.
Recommended Video

അവസരം മുതലെടുക്കുന്നു
രജിത്തിന്റെ അഭാവത്തില്‍ കിട്ടിയ അവസരം മുതലെടുക്കുകയാണ് രഘു. രജിത്തിനെതിരെ ആഞ്ഞടിക്കുന്ന രഘുവിനെയായിരുന്നു പിന്നീടുള്ള എപ്പിസോഡില്‍ കണ്ടത്. അദ്ദേഹത്തിന് വില്ലന്റെ മുഖമായിരുന്നു ആ സമയത്ത്. ഇതേക്കുറിച്ച് മറ്റാരോടും പറയാനാവില്ലെന്നും രഘു പറയുന്നുണ്ടായിരുന്നു. സുജോയുമായാണ് ഇതേക്കുറിച്ച് സംസാരിച്ചത്. രഘു അവസരം മുതലെടുക്കുകയായിരുന്നുവെന്ന് പ്രേക്ഷകരും വിലയിരുത്തിയിരുന്നു. രജിത് ഫാന്‍സിന്റെ വോട്ട് ലഭിക്കാനുള്ള നീക്കമായിരുന്നു അദ്ദേഹത്തിന്റേതെന്ന വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

സുജോയോട് പറഞ്ഞത്
രജിത്തിനെക്കുറിച്ച് രഘു കഴിഞ്ഞ ദിവസവും സുജോയുമായി ചര്‍ച്ച ചെയ്തിരുന്നു. വല്യ ഡിപെന്‍ഡന്റാണ്, ആ ഡിപെന്‍ഡന്‍സി എനിക്ക് കാണിക്കാന്‍ പറ്റൂലേ, അത് എന്ത് പറഞ്ഞാലും പുറത്ത് കുറേ കാട്ടിക്കൂട്ടിയിട്ടുണ്ട്. നിന്നോട്ുകൂടി പറയുകയാണ്, എന്റെ പട്ടി നില്‍ക്കും. ചെയ്യേണ്ട സമയത്ത് പുള്ളിയും ചെയ്തിട്ടുണ്ട്. പുള്ളിക്ക് കിട്ടിയത് കര്‍മ്മയാണ്. പുള്ളി പോയത് പുള്ളിയുടെ കൈയ്യിലിരുപ്പ് കൊണ്ടാണ്. 70 ദിവസത്തില്‍ താഴെയേ പുള്ളി നില്‍ക്കുമെന്ന് പ്രവചിച്ചവരുണ്ടെന്നും രഘു സുജോയോടും സാന്‍ഡ്രയോടും പറയുന്നുണ്ടായിരുന്നു.

ഈ എലിമിനേഷനില്‍ പോയില്ലെങ്കില്‍
ഇത്തവണത്തെ എലിമിനേഷനില്‍ പോയില്ലെങ്കില്‍ 98 ദിവസം താന്‍ ഈ ബിഗ് ബോസ് വീട്ടിലുണ്ടാവുമെന്നായിരുന്നു രഘു പറഞ്ഞത്. രജിത്തും രഘുവും തമ്മിലുള്ള ബന്ധത്തില്‍ സംശയം പ്രകടിപ്പിച്ച് നിരവധി പേരായിരുന്നു നേരത്തെ എത്തിയത്. ഫാന്‍സ് പിന്തുണയ്ക്ക് വേണ്ടിയുള്ള ഗെയിം പ്ലാനായിരുന്നു രഘുവിന്റേതെന്ന് വ്യക്തമാക്കുന്ന കാര്യമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ശകുനിയുടെ റോളിലാണ് രഘുവെന്ന വിമര്‍ശനങ്ങളും പുറത്ത് വന്നിരുന്നു.

നോമിനേഷനില്‍
ഇത്തവണ എലിമിനേഷന്‍ നോമിനേഷനില്‍ രഘുവുമുണ്ട്. സുജോയും രഘുവും ഒരുമിച്ചായിരുന്നു നോമിനേഷനായി എത്തിയത്. ഇത്തവണ നീ പോവേണ്ട താന്‍ പോവാമെന്ന് പറഞ്ഞ് രഘു മുന്നോട്ട് വരികയായിരുന്നു. സുജോയ്ക്കായി സ്വയം മുന്നോട്ട് വരികയായിരുന്നു താരം. വോട്ടിംഗില്‍ ഏറെ മു്ന്നിലാണ് രഘുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അവസാനത്തെ അഞ്ചിലൊന്നായി രഘു മാറുമോയെന്നറിയാനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്.


Click it and Unblock the Notifications