രഘുവും സുജോയും അലക്‌സാന്‍ഡ്രയും ബിഗ് ഹൗസിന് അകത്ത്! എലീനയും ദയയുമെവിടെയെന്ന് ആരാധകര്‍!
ബിഗ് ബോസ് സീസണ്‍ 2നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി അസുഖം ബാധിച്ചായിരുന്നു ഇത്തവണ കൂടുതല്‍ പേരും പുറത്തേക്ക് പോയത്. ഇവരുട തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. മത്സരം മുറുകി വരുന്നതിനിടയിലായിരുന്നു ഇവര്‍ പുറത്തേക്ക് പോയത്. ആര്‍ ജെ രഘുവായിരുന്നു ആദ്യം പുറത്തേക്ക് പോയത്. പിന്നാലെയായി രേഷ്മ, അലക്‌സാന്‍ഡ്ര , സുജോ മാത്യു എന്നിവരും പോവുകയായിരുന്നു. അസുഖം പകരാന്‍ സാധ്യതയുള്ളതിനാലാണ് ഇവരെ മാറ്റിത്താമസിപ്പിക്കുന്നതെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. വിദഗദ്ധ ചികിത്സ ആവശ്യമായി വന്നതോടെയാണ് തിരിച്ചുവരവ് നീണ്ടത്.
Recommended Video
കാത്തിരിപ്പിനൊടുവിലായി കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പുറത്തേക്ക് പോയവരെ അകത്തേക്ക് ക്ഷണിച്ചത്. പരിപാടിയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചുള്ള വരവായിരുന്നു ഇവരുടേത്. കര്‍ശനനിയന്ത്രണങ്ങളോടെയാണ് ഇവരെ താമസിപ്പിച്ചിട്ടുള്ളതെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയാണ് ഇവരുടെ വരവെങ്കില്‍ അത് മത്സരത്തെ ബാധിക്കില്ലേയെന്ന തരത്തിലുള്ള സംശയങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. രഘുവിനേയും സുജോയേയും മിസ്സ് ചെയ്യുന്നുണ്ടെന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു. രഘുവും അലക്‌സാന്‍ഡ്രയും സുജോ മാത്യുവുമായിരുന്നു കഴിഞ്ഞ ദിവസം എത്തിയത്.

ബിഗ് ബോസ് 50 ദിനം പിന്നിട്ടിരിക്കുകയാണ്. അതിനിടയിലാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അമൃത സുരേഷും അഭിരാമി സുരേഷും എത്തിയത്. പുറത്ത് പോയ മൂന്ന് പേരും കൂടി എത്തിയതോടെ മത്സരം വീണ്ടും മുറുകുമെന്നാണ് പ്രേക്ഷകരും പറയുന്നത്. അസുഖം ബാധിച്ചവരില്‍ മൂന്ന് പേര്‍ തിരിച്ചെത്തിയപ്പോള്‍ ബാക്കിയുള്ള രണ്ട് പേര്‍ എവിടെയെന്ന ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ദയ അശ്വതിയുടേയും എലീനയുടേയും കാര്യങ്ങളെക്കുറിച്ചും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. മകള്‍ ചെന്നൈയിലാണുള്ളതെന്നും അസുഖം മാറി മത്സരത്തിലേക്ക് തിരികെയെത്തുമെന്നുമാണ് കരുതുന്നതെന്നും എലീനയുടെ അമ്മ പറഞ്ഞിരുന്നു.


Click it and Unblock the Notifications











