ആദ്യ പ്രണയം സാന്ദ്രയും സുജോയും തമ്മിലല്ല! അത് മറ്റൊരാള്‍ ആണെന്ന് കണ്ടെത്തി രഘു, ഫുക്രുവാണ് ഹീറോ
സാന്ദ്ര അല്ലാതെ മറ്റൊരാള്‍ സുജോയെ പ്രണയിക്കുന്നുണ്ടെന്ന് പറയുകയാണ് രഘു. ഇവൻ ഇവിടുന്ന് പോകുന്നതിനുള്ളിൽ പ്രണയത്തിലാവും. അല്ലെങ്കിൽ എന്റെ പേര് മാറ്റിക്കോ. ഒരാഴ്ചയ്ക്കുള്ളില്‍ അതുണ്ടാവും. ഈ ആഴ്ച എലിമിനേഷനിലൂടെ സുജോ പുറത്ത് പോകില്ലെന്നും രഘു പറഞ്ഞിരുന്നു. താന്‍ അല്ലാതെ മറ്റ് ആരാണ് സുജോയെ പ്രണയിക്കുന്നതെന്ന് തമാശയായി മഞ്ജു പറഞ്ഞിരുന്നു. ആ സമയത്ത് നാണം കൊണ്ട സുജോയുടെ മുഖം ചുവന്ന് തുടുത്തു എന്ന് രഘു പറയുകയും ചെയ്തു.

ഇടയ്ക്ക് രേഷ്മയോട് സുജോയ്ക്ക് ഇഷ്ടമാണെന്ന് രഘു ഫുക്രുവിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്. തിരിച്ചും അങ്ങനെയാണോ എന്ന് ഫുക്രുവിനോട് രഘു ചോദിച്ചെങ്കിലും അറിയില്ലെന്ന് പറഞ്ഞ് ഫുക്രു ഒന്നും പറഞ്ഞില്ല. അവരുടെ ബന്ധത്തിന് ലേശം വളം ഇട്ട് കൊടുത്താല്‍ അത് വളര്‍ന്നോളും. സാന്ദ്ര വെറുതേ നടക്കുന്നതാണെന്ന് ഇരുവരും പറഞ്ഞിരുന്നു.
അതേസമയം അലക്‌സാന്ദ്രയും സുജോയും തമ്മില്‍ പ്രണത്തിലാണെന്നുള്ള തരത്തിലാണ് ആദ്യം മുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. വീട്ടിലുള്ളവര്‍ ഇരുവരെയും ചെറുതായി കളിയാക്കാന്‍ തുടങ്ങിയത് മുതല്‍ ഒന്നിച്ച് ഇരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇത് മനസിലാക്കിയ ബിഗ് ബോസ് കഴിഞ്ഞ ദിവസത്തെ ലക്ഷ്യൂറി ടാസ്‌കില്‍ വീട്ടുകാരെ എതിര്‍ത്ത് ഒളിച്ചോടുന്ന കമിതാക്കളുടെ കഥാപാത്രമാണ് സുജോയ്ക്കും സാന്ദ്രയ്ക്കും കൊടുത്തത്.


Click it and Unblock the Notifications