ബിഗ് ബോസില്‍ കരച്ചില്‍ ബഹളമുണ്ടാക്കി രാജിനി ചാണ്ടി! ജയിലില്‍ പോയതോടെ നിരാഹാരവും കരച്ചിലും മാത്രം

രണ്ട് ദിവസമായി നടന്ന ബിഗ് ബോസിലെ ലക്ഷ്യൂറി ടാസ്‌ക് രസകരമായിരുന്നു. ബിഗ് ബോസിലുണ്ടായ മൂന്ന് കൊലപാതകങ്ങളെ ചുറ്റി പറ്റിയായിരുന്നു ടാസ്‌ക്. സുരേഷും ഫുക്രുവും ആയിരുന്നു കൊല നടത്തിയത്. വിജയകരമായി നടത്തിയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പോലീസുകാരും ഉണ്ടായിരുന്നു. ഈ ആഴ്ചയിലെ ബിഗ് ബോസ് ടാസ്‌കില്‍ മികവ് പുലര്‍ത്തിയവരെയും മോശം പ്രകടനം നടത്തിയവരെയും തിരഞ്ഞെടുക്കാന്‍ ബിഗ് ബോസ് പറഞ്ഞിരുന്നു. എന്ത് കൊണ്ടാണ് മോശമായി എന്ന് പറയാന്‍ കാരണവും നിര്‍ദ്ദേശിച്ചിരുന്നു.

രജിത്തേട്ടനും രാജിനിയുമായിരുന്നു ഏറ്റവും മോശം പ്രകടനം നടത്തിയവരായി തിരഞ്ഞെടുത്തത്. സ്റ്റോറൂമില്‍ നിന്നും ലഭിച്ച വസ്ത്രം ധരിപ്പിച്ച് ഇരുവരെയും ഇനിയൊരു അറിയിപ്പ് കിട്ടുന്നത് വരെ ജയിലില്‍ അടക്കനായിരുന്നു നിര്‍ദ്ദേശിച്ചത്. രജിത്തിനൊപ്പം ജയിലില്‍ കിടക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് രാജിനി വികാരധീനയായി.

rajini-chandi

Recommended Video

Bigg Boss Malayalam : Who Will Proababy Get Eliminated? | FilmiBeat Malayalam

കരയുന്ന അവസ്ഥ വരെയുണ്ടായി. ജയിലില്‍ കയറിയത് മുതല്‍ കരച്ചിലോട് കരച്ചിലായിരുന്നു രാജിനി. ഫുഡ് കഴിക്കാനോ ചായയോ മരുന്ന് കഴിക്കാനോ ഒന്നും കൂട്ടാക്കാതെ വന്നു. ഇതോടെ മത്സരാര്‍ഥികളും പ്രതിസന്ധിയിലായി. ശേഷം ക്യാപ്റ്റന്‍ ബിഗ് ബോസിനോട് അപേക്ഷിച്ചതോടെ അവരുടെ കാരാഗൃഹ വാസം അവസാനിപ്പിച്ചു.

മത്സരാര്‍ഥികളെല്ലാം ആര്‍പ്പ് വിളികളോടെയാണ് ഈ അറിയിപ്പ് സ്വീകരിച്ചത്. പുറത്തിറങ്ങി വരുന്നവരെ വാരിപൂണര്‍ന്ന് അവരുടെ സ്‌നേഹം അറിയിക്കുകയും ചെയ്തു. പുറത്തിറങ്ങിയിട്ടും സങ്കടം സഹിക്കാന്‍ പറ്റാത്ത രാജിനി വീട്ടിലേക്ക് പോവണമെന്ന ആഗ്രഹം ആര്യയോട് മാത്രമായി പറഞ്ഞിരുന്നു. എല്ലാവരും പാട്ട് പാടിയാണ് ഈ രംഗം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X