എലീനയുടെ അഭിനയം, രജിനിയ്ക്ക് വേണ്ടി കരച്ചില്‍ നാടകം! ബിഗ് ബോസില്‍ സംഭവബഹുലമായ നിമിഷങ്ങള്‍
Recommended Video
രജിത്ത് കുമാര്‍, സോമദാസ്, എലീന പടിക്കല്‍, രജനി ചാണ്ടി, അലക്സാന്‍ഡ്ര, സുജോ മാത്യു, എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയത്. നോമിനേഷന്‍ പ്രക്രിയയ്ക്ക് ശേഷം മത്സരാര്‍ഥികള്‍ ഇതിനെ വിലയിരുത്തിയിരുന്നു. രജിത്തേട്ടനും സോമുവും നോമിനേഷനില്‍ വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ സാന്ദ്രയുടെ പേരും എലീനയുടെ പേരും വന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് സുജോ പറയുന്നത്.
ഇതിനിടെ വളരെ പ്രധാനപ്പെട്ടൊരു കാര്യം ബിഗ് ബോസ് അറിയിച്ചിരുന്നു. രാവിലെ എല്ലാവരെയും വിളിച്ച് എഴുന്നേല്‍പ്പിക്കുന്ന പാട്ട് പെട്ടിയ്ക്ക് കേട് സംഭവിച്ചിരിക്കുകയാണ്. അത് നന്നാക്കി കിട്ടാന്‍ ഒരാഴ്ച എടുക്കും. അതിനാല്‍ സോമദാസിനെ ഈ പണി ഏല്‍പ്പിച്ചിരിക്കുകയാണ്. രാവിലെ സോമദാസ് പാട്ട് പാടി എല്ലാവരെയും എഴുന്നേല്‍പ്പിക്കണം. ഏതെങ്കിലും കാരണത്താല്‍ സോമദാസ് ഈ പണി ചെയ്തില്ലെങ്കില്‍ നൂറ് ലക്ഷ്യൂറി പോയിന്റ് നഷ്ടമാവുമെന്നും ബിഗ് ബോസ് അറിയിച്ചു.

ശേഷം രജനി ചാണ്ടിയും പരീക്കുട്ടിയും തമ്മിലുള്ള പ്രശ്‌നം ക്യാപ്റ്റനായ സാജു നവോദയ ഇടപ്പെട്ട് പരിഹരിക്കാന്‍ ശ്രമിച്ചതാണ് കാണിച്ചത്. അന്ന് സംഭവിച്ചത് എന്താണെന്ന് രജനി വിശദീകരിച്ചിരുന്നു. രജനി പിന്നീട് പരീക്കുട്ടിയോട് ക്ഷമ ചോദിച്ചു. ഇടയ്ക്ക് കയറി പ്രശ്‌നം വഷളാക്കി ഇടപെടാന്‍ ശ്രമിച്ച രജിത്തിനെ ഫുക്രു എടുത്ത് കൊണ്ട് പോവുകയും ചെയ്തു.
സംസാരത്തിനിടെ രജനി കരയുന്ന അവസ്ഥ വരെ ഉണ്ടായി. ഇനി ഇവിടെ ഇരിക്കണ്ടെന്നും വീട്ടില്‍ പോവണമെന്നും പറഞ്ഞായിരുന്നു രജനി കരഞ്ഞത്. ഇതോടെ മത്സരാര്‍ഥികള്‍ എല്ലാവരും ആശ്വസിപ്പിക്കാന്‍ എത്തി. ഇതിനിടെ എലീനയും കരച്ചിലുമായി വീണയുടെ അടുത്ത് എത്തിയിരുന്നു. രജനിയുടെ പ്രായം നോക്കാതെ ഓരോന്ന് പറയിപ്പിച്ചെന്ന് പറഞ്ഞ് രജനിയ്‌ക്കൊപ്പം തന്നെ എലീന കരയുകയായിരുന്നു. രാത്രി എലീനെയെ കുറിച്ച് ഫുക്രുവും രേഷ്മയും സംസാരിച്ചു. അവളുടെ അഭിനയമാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് രേഷ്മ പറഞ്ഞത്.


Click it and Unblock the Notifications