എല്ലാവരും അംഗീകരിച്ച തീരുമാനം! ബിഗ് ബോസിലെ ആദ്യ ക്യാപ്റ്റന്‍ സ്ഥാനം ഈ താരത്തിന്! കാരണം ഇതാണ്!
Recommended Video
കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് രണ്ടാം സീസണ്‍ തുടങ്ങിയിരിക്കുകയാണ്. വ്യത്യസ്തരായ 17 മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ഹൗസിലേക്കെത്തിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരും താരങ്ങളും ആര്‍ജെയും ടിക് ടോക് താരവുമൊക്കെയാണ് ബിഗ് ബോസിലേക്കെത്തിയത്. പതില് പോലെ തന്നെ ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി ിത്തവണയും പരിപാടി തുടങ്ങിയിരിക്കുകയാണ്. ആരായിരിക്കും ആദ്യവാരത്തിലെ ക്യാപ്റ്റനെന്ന തരത്തിലെ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയ ആദ്യത്തെ ടാസ്‌ക്കും ഇതായിരുന്നു.
ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയത്. ആരെയാണ് തിരഞ്ഞെടുക്കുന്നതെന്നും എന്തുകൊണ്ടാണ് അവരെ നിര്‍ദേശിക്കുന്നത് എന്ന കാരണത്തെക്കുറിച്ച് വ്യക്തമാക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. രണ്ടാം സീസണിലെ മുതിര്‍ന്ന മത്സരാര്‍ത്ഥിയായ രാജിനി ചാണ്ടിക്കായിരുന്നു കൂടുതല്‍ വോട്ട് ലഭിച്ചത്. പ്രദീപ് ചന്ദ്രന് ഒരു വോട്ട് ലഭിച്ചിരുന്നു. ഇതോടെയാണ് രാജിനി ചാണ്ടിയെ ക്യാപ്റ്റനായി നിയമിച്ചത്.

പ്രായംകൊണ്ട് ഏറ്റവും സീനിയറായതിനാല്‍ മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള കഴിവുണ്ടാകുമെന്ന കാരണമായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. ക്യാപ്റ്റന്റെ ഉത്തരവാദിത്തങ്ങളും മറ്റ് കാര്യങ്ങളുമൊക്കെ അവര്‍ക്ക് നന്നായി ചെയ്യാനാവുമെന്നും മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് ആദ്യ ആഴ്ചയിലെ ഡ്യൂട്ടികളും തീരുമാനിച്ചത്. വിവിധ അംഗങ്ങള്‍ക്കായി ഓരോ ജോലികളാണ് അവര്‍ നല്‍കിയത്. വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലെത്താറുണ്ട്.


Click it and Unblock the Notifications