നിങ്ങള്‍ക്ക് പുറത്തേക്ക് പോവാം, പക്ഷേ ഇപ്പോഴല്ല! നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ രാജിനി ചാണ്ടി പുറത്ത്!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ബിഗ് ബോസിലെ ആദ്യ എലിമിനേഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെ ബിഗ് ഹൗസില്‍ത്തന്നെ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ആരാധകര്‍. ഫാന്‍സ് പേജുകളും ആര്‍മി ഗ്രൂപ്പുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അപ്രതീക്ഷിത ട്വിസ്റ്റിനൊടുവിലായാണ് മോഹന്‍ലാല്‍ പുറത്തേക്ക് പോവുന്നയാളെ പ്രഖ്യാപിച്ചത്.
ഒരു മുത്തശ്ശി ഗദയിലൂടെ മലയാളത്തിന്റെ സ്വന്തം മുത്തശ്ശിയായ രാജിനി ചാണ്ടിയായിരുന്നു ബിഗ് ഹൗസില്‍ നിന്നും ആദ്യം പുറത്തായത്. ആദ്യമായി ബിഗ് ഹൗസിലേക്ക് എത്തിയതും രാജിനിയായിരുന്നു. പുറത്തേക്ക് പോവണമെന്ന ആഗ്രഹം നേരത്തെ തന്നെ ഇവര്‍ പ്രകടിപ്പിച്ചിരുന്നു. ടാസ്‌ക്കുകളിലെ പ്രകടനം മാത്രമല്ല പ്രേക്ഷകരുടെ വോട്ടിംഗും കൂടി പരിഗണിച്ചതിന് ശേഷമായാണ് പുറത്തേക്ക് പോവുന്ന മത്സരാര്‍ത്ഥിയെ തിരഞ്ഞെടുത്തത്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്നുപറഞ്ഞായിരുന്നു മോഹന്‍ലാല്‍ രാജിനിയാണ് പുറത്തേക്ക് പോവുന്നതെന്ന വിവരും പുറത്തുവിട്ടത്.

ആദ്യമെത്തിയ ആള്‍ ആദ്യം പോയി
വാരാന്ത്യത്തിലാണഅ എലിമിനേഷന്‍ നടത്തുന്നത്. അതുവരെ നടന്ന കാര്യങ്ങളും ടാസ്‌ക്കുകളിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിംഗിനെക്കുറിച്ചുമൊക്കെ മോഹന്‍ലാല്‍ വിശദീകരിക്കാറുണ്ട്. എലിമിനേഷന്റെ നോമിനേഷന്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അവരവരുടെ പ്രിയ താരത്തെ മത്സരത്തില്‍ നിലനിര്‍ത്തുന്നതിനായുള്ള ശ്രമത്തിലായിരുന്നു ഫാന്‍സ് ഗ്രൂപ്പുകള്‍. പുറത്തേക്ക് പോവേണ്ടയാളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആദ്യമെത്തിയ രാജിനി ചാണ്ടിയാണ് ആദ്യത്തെ എലിമിനേഷനില്‍ പുറത്തേക്ക് പോയത്.
Recommended Video

ആര് തുടരണം, ആര് പുറത്തേക്ക് പോവണം
ക്യാപ്റ്റനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ എലിമിനേഷന്‍ നടപടികളിലേക്ക് കടന്നത്. ക്യാപ്റ്റന്റെ കാര്യത്തില്‍ എല്ലാവരും ഒരുപോലെ തൃപ്തരായിരുന്നു. പാഷാണം ഷാജിയായിരുന്നു പോയവാരത്തിലെ ക്യാപ്റ്റന്‍. നോമിനേഷനിലുള്ള മത്സരാര്‍ത്ഥികളോട് എഴുന്നേല്‍ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവരോടായിരുന്നു പിന്നീട് മോഹന്‍ലാല്‍ തീരുമാനം അറിയിക്കാന്‍ പറഞ്ഞത്. ആര് തുടരണം, ആര് പോവണം ഇതേക്കുറിച്ച് ഓരോരുത്തരും പറഞ്ഞിരുന്നു.

അമ്മച്ചി തുടരണം
അമ്മച്ചി മത്സരത്തില്‍ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കൂടുതല്‍ പേരും പറഞ്ഞിരുന്നു. രജിത് കുമാര്‍, സോമസുന്ദരം ഇവരിലാരെങ്കിലുമായിരിക്കും പോവുന്നതെന്നായിരുന്നു പലരും കരുതിയത്. രജിത് തുടരണമെന്ന് പറഞ്ഞ് ഫുക്രുവായിരുന്നു ആദ്യം അഭിപ്രായം രേകപ്പെടുത്തിയത്. മഞ്ജുവൊഴികെ മറ്റെല്ലാവരും സോമദാസിന്റെ പേരായിരുന്നു പറഞ്ഞത്. അമ്മച്ചിയാണ് പുറത്തേക്ക് പോവാന്‍ സാധ്യതയെന്നായിരുന്നു മഞ്ജു പറഞ്ഞത്.

സുജോയും അലക്‌സാന്‍ഡ്രയും സേഫ്
ബിഗ് ബോസിലെ അടുത്ത പേളിഷായി പലരും വിശേഷിപ്പിക്കാറുള്ളത് സുജോയേയും അലക്‌സാന്‍ഡ്രയേയുമാണ്. ഇടയ്ക്കിടയ്ക്ക് ഇരുവരും രഹസ്യ സംഭാഷണങ്ങള്‍ നടത്തുന്നതാണ് കാരണമായി പറയുന്നത്. ഇരുവരും സേഫാണെന്ന് മോഹന്‍ലാല്‍ ആദ്യം തന്നെ അറിയിച്ചിരുന്നു. വോട്ടിംഗും കൂടി പരിഗണിച്ചാണ് എലിമിനേഷന്‍ നടപടികള്‍ തുടങ്ങിയത്.

എലീനയ്ക്കും തുടരാം
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായ എലീനയായിരിക്കുമോ പുറത്തേക്ക് പോവുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. താരം ഫേക്കാണെന്നും മത്സരത്തിലെ നിലനില്‍പ്പിനായി നടത്തുന്ന കളിയാണ് ഇതെന്നും യഥാര്‍ത്ഥത്തില്‍ ഇങ്ങനെയല്ലെന്നുമൊക്കെയുള്ള വാദങ്ങള്‍ ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. സഹമത്സരാര്‍ത്ഥികളും താരത്തെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. എലീനയ്ക്കും തുടരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

നിങ്ങള്‍ക്ക് പുറത്തേക്ക് പോവാം, ഇപ്പോഴല്ല
പുറത്തേക്ക് പോവുകയാണെങ്കില്‍ നേരെ കോളേജിലേക്ക് പോവാമല്ലോയെന്നായിരുന്നു രജിത് കുമാര്‍ തുടക്കത്തില്‍ പറഞ്ഞത്. താനായിരിക്കുമോ പുറത്തേക്ക് പോവുന്നതെന്ന സന്ദേഹത്തിലായിരുന്നു അദ്ദേഹം. നിങ്ങള്‍ ഒരു മുത്താണെന്നായിരുന്നു രജിത് കുമാറിനോട് മോഹന്‍ലാല്‍ പറഞ്ഞത്. നിങ്ങള്‍ക്ക് പുറത്തേക്ക് പോവാം, പക്ഷേ, ഇപ്പോഴല്ല ഇത് കേട്ടതോടെയാണ് രജിതും സേഫാണെന്ന് എല്ലാവര്‍ക്കും മനസ്സിലായത്.

രാജിനി ചാണ്ടി പറഞ്ഞത്
ഇതിനിടയിലാണ് രാജിനി ചാണ്ടിയുടെ ആഗ്രഹത്തെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചത്. പുറത്തേക്ക് പോവേണ്ടി വന്നാല്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു താരത്തിന്റെ മറുപടി. ഇവിടെയുള്ളവരെല്ലാം തനിക്കേറെ പ്രിയപ്പെട്ടവരാണ്. രണ്ടുപേരുടെ പറയാന്‍ നാളെ തന്നോടാവശ്യപ്പെട്ടാല്‍ അത് നേരിടാന്‍ തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞിരുന്നു. തന്നോടുള്ള സ്‌നേഹം മറ്റുള്ളവരുടെ മനസ്സിലുണ്ടാവണമെങ്കില്‍ ഇപ്പോള്‍ പോവുന്നതാണ് നല്ലതെന്നും താരം പറഞ്ഞിരുന്നു.

വീഡിയോ കാണിച്ചു
രാജിനിയാണ് പുറത്തേക്ക് പോവുന്നതെന്നായിരുന്നു പിന്നീട് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ആര്യയും വീണയുമുള്‍പ്പടെയുള്ളവര്‍ ഏറെ സങ്കടത്തോടെയാണ് ഈ വാര്‍ത്ത കേട്ടത്. ബിഗ് ഹൗസിലേക്ക് എത്തിയത് മുതലുള്ള രാജിനിയുടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോയായിരുന്നു പിന്നീട് കാണിച്ചത്.

സെല്‍ഫിക്കുള്ള അവസരം
എല്ലാവരോടും യാത്ര പറഞ്ഞ് പിരിയാനുള്ള നിര്‍ദേശവും ബിഗ് ബോസ് നല്‍കിയിരുന്നു. അമ്മച്ചി പോവുന്നതില്‍ പലരും സങ്കടപ്പെടുന്നുണ്ടായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്‍ക്കുമൊപ്പമുള്ള സെല്‍ഫി എടുക്കാനുള്ള അവസരവും ഇത്തവണ ബിഗ് ബോസ് നല്‍കിയിരുന്നു. സ്‌റ്റോറൂമില്‍ സൂക്ഷിച്ച ഫോണ്‍ നല്‍കിയതിന് ശേഷമായിരുന്നു സെല്‍ഫി എടുത്തോളാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചത്.

മോഹന്‍ലാലിന് അരികിലേക്ക്
ബിഗ് ഹൗസില്‍ നിന്നും പുറത്തേക്കെത്തിയ രാജിനി ചാണ്ടി മോഹന്‍ലാലിന് അരികിലേക്കായിരുന്നു ആദ്യമെത്തിയത്. പ്രായം ഒന്നിനുമൊരു തടസ്സമല്ല, ഇത് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കാനും അവര്‍ക്ക് പ്രചോദനമേകുന്നതിനും വേണ്ടിയാണ് താനെത്തിയതെന്ന് രാജിനി മോഹന്‍ലാലിന് മുന്നില്‍ ആവര്‍ത്തിക്കുകയായിരുന്നു. ജീവിതകഥ പറയുന്നതിനിടയില്‍ താരം ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

എലീനയുടെ സങ്കടം
അമ്മച്ചി പോയതിന്റെ സങ്കടത്തിലാണ് പലരും. യാത്ര പറയാന്‍ കഴിയാതെ പോയതിന്റെ സങ്കടത്തിലായിരുന്നു എലീന. അമ്മച്ചിയുമായി എലീന നല്ല കൂട്ടായിരുന്നു. അമ്മയും മകളുമായാണ് ഇവരെ പലരും വിശേഷിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വീടിനുള്ളില്‍ താന്‍ ഒരുപാട് ശത്രുക്കളെ നേടിയെടിത്തിട്ടുണ്ടെന്ന് ബോധ്യമായതിന്റെ സങ്കടവും എലീനയ്ക്കുണ്ട്.


Click it and Unblock the Notifications