18ാമത്തെ വയസ്സില്‍ വിവാഹം! ആത്മവിശ്വാസത്തിന് പിന്നിലെ ക്രഡിറ്റ് അദ്ദേഹത്തിനെന്നും രാജിനി ചാണ്ടി!
കളിചിരികളും ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ് പരിപാടി. താരങ്ങള്‍ക്കായി ഫാന്‍സ് പേജുകളും ഗ്രൂപ്പുകളുമൊക്കെ ഇതിനകം തന്നെ സജീവമാണ്. പ്രണയത്തെക്കുറിച്ചും ജീവിതത്തില്‍ ഇതുവരെ പറയാതിരുന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ മത്സരാര്‍ത്ഥികള്‍ തുറന്നുപറഞ്ഞിരുന്നു. സ്‌ക്രീനില്‍ കാണുന്നവരില്‍ പലരുടേയും ഉള്ളിലെ സങ്കടങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത് ഈ തുറന്നുപറച്ചിലിലൂടെയായിരുന്നു. ഓരോരുത്തര്‍ക്കായി ബിഗ് ബോസ് ഈ ടാസ്‌ക്ക് നല്‍കിയിരുന്നു.
ബിഗ് ഹൗസിലെ മുതിര്‍ന്നയാളായ രാജിനി ചാണ്ടിയായിരുന്നു കഴിഞ്ഞ ദിവസം തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയത്. നിങ്ങളെ അറിയാന്‍ എന്ന പേരാണ് ഈ ടാസ്‌ക്കിന് ബിഗ് ബോസ് നല്‍കിയത്. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ എത്തിയ രാജിനി തന്റെ ജീവിതകഥ പറയുമ്പോള്‍ ആകാംക്ഷയോടെ അത് കേട്ടിരിക്കുകയായിരുന്നു എല്ലാവരും. ആദ്യവാരത്തിലെ ക്യാപ്റ്റനും രാജിനിയായിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ഇതുവരെ നടന്നില്ലെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞായിരുന്നു രാജിനി ചാണ്ടി ബിഗ് ഹൗസിലേക്ക് എത്തിയത്.

അപ്പനില്‍ നിന്നും ലഭിച്ച സ്വഭാവം
ഹെഡ്മാസ്റ്ററായിരുന്നു അച്ഛന്‍. എട്ട് മക്കളില്‍ ഏഴാമെത്തയാളായാണ് താന്‍ ജനിച്ചതെന്നുംരാജിനി പറഞ്ഞിരുന്നു. വലിയ അച്ചടക്കമുള്ല ജീവിതമായിരുന്നു അപ്പച്ചന്‍റേത്. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന സ്വഭാവം അദ്ദേഹത്തില്‍ നിന്ന് ലഭിച്ചതാണ്. 18ാമത്തെ വയസ്സിലാണ് വിവാഹം കഴിഞ്ഞത്. അടുത്ത വര്‍ഷം തന്നെ ഭര്‍ത്താവിനൊപ്പം ബോംബെയിലേക്ക് ചേക്കേറുകയായിരുന്നു. ആ സമയത്ത് ഇംഗ്ലീഷും ഹിന്ദിയുമൊന്നും തനിക്ക് അറിയുമായിരുന്നില്ലെന്നും താരം പറയുന്നു.
Recommended Video

ഭര്‍ത്താവിനാണ് ക്രഡിറ്റ്
ഇന്ന് കാണുന്ന ആത്മവിശ്വാസത്തിന് പിന്നിലെ സകല ക്രഡിറ്റും ഭര്‍ത്താവിനാണ്. ഞാനുമായി പത്ത് വയസിന്റെ വ്യത്യാസമുണ്ട് പുള്ളിയ്ക്ക്. എന്റെ സ്വഭാവത്തെ ഒരു തരത്തിലും മാറ്റിക്കളയാതെയാണ് പുള്ളി എനനെ മോള്‍ഡ് ചെയ്തത്. കല്യാണം നടക്കുന്ന സമയത്ത് പുള്ളി അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്കിലെ ക്രെഡിറ്റ് അനലിസ്റ്റ് ആണ്. അന്നൊക്കെ നാലക്ക ശമ്പളം എന്നുപറഞ്ഞാല്‍ വലുതാണ്. 1970ലെ കാര്യമാണ് ഇതെന്നും രാജിനി പറഞ്ഞിരുന്നു.

മുന്‍പ് കേട്ട കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍
ബിഗ് ബോസ് വേദിയില്‍ മുന്‍പ് ജീവിതം പറഞ്ഞ പല മത്സരാര്‍ഥികളുമായും തട്ടിച്ചുനോക്കുമ്പോള്‍ ഭാഗ്യത്തോടെ വളര്‍ന്ന വ്യക്തിയാണ് താനെന്നും രാജിനി പറയുന്നു. 'വലിയ ദു:ഖങ്ങളൊന്നുമില്ല എനിക്ക്. ബോംബെയില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ നാട്ടിലെ ജീവിതവുമായി ഞാന്‍ എങ്ങനെ പൊരുത്തപ്പെടുമെന്ന് ബന്ധുക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ ഞാന്‍ വേഗത്തില്‍ ഇണങ്ങി.

മകള്‍ അമേരിക്കയിലാണ്
ഇപ്പോള്‍ താമസിക്കുന്ന ആലുവയില്‍ മകളുടെ പ്രായത്തിലുള്ള സുഹൃത്തുക്കള്‍ ഉണ്ടെന്നും മകള്‍ അമേരിക്കയിലാണെന്നും രാജിനി ചാണ്ടി പറഞ്ഞിരുന്നു. ഈ പ്രായത്തിലെത്തുമ്പോള്‍ പലരും ജീവിതത്തിലെ വിരസതയെപ്പറ്റി പറയുമെന്നും അവര്‍ക്ക് ഒരു പ്രചോദനമാവുക എന്ന ലക്ഷ്യമായിരുന്നു ബിഗ് ബോസിലേക്ക് തന്നെ എത്തിച്ചത്.

ലക്ഷ്യം ഇതാണ്
എനിക്കിപ്പോള്‍ 68 വയസ്സുണ്ട്. 60 വയസൊക്കെ കഴിയുമ്പോള്‍ പലരും മടുത്തു എന്ന് പറയും. അത് എങ്ങനെ അതിജീവിക്കാമെന്ന് കാണിച്ചുകൊടുക്കാം എന്നതായിരുന്നു ബിഗ് ബോസിലേക്ക് വന്നപ്പോള്‍ എന്റെ മോട്ടോ. തല കറുപ്പിച്ചതുകൊണ്ട് പ്രായം കുറയാന്‍ പോകുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ടാസ്ക്കുകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില് വിലയിരുത്തിയപ്പോള്‍ പുറകിലായിരുന്നു രാജിനി ചാണ്ടി.


Click it and Unblock the Notifications