കുറച്ച് പേരെ മാത്രം ആലിംഗനം ചെയ്തു, അതൊരു പ്രതികാരമാണ്! വെളിപ്പെടുത്തി രാജിനി ചാണ്ടി
കെട്ടിലു മട്ടിലും ഏറെ പുതുമയോടെയാണ് ബിഗ്ബാസ് സീസൺ 2 ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലുണ്ടായ പാകപ്പിഴകൾ നികത്തിക്കൊണ്ടാണ് രണ്ടാം സീസൺ ആരംഭിച്ചിരിക്കുന്നത്. ബിഗ് ബോസ് മൂന്നാം വാരത്തിലേയ്ക്ക് കടക്കുകയാണ്. രാജിനി ചാണ്ടിയും സോമദാസും വീട്ടിൽ നിന്ന് വിട പറയുകയും ചെയ്തു. ഷോ ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും മത്സരത്തിന്റെ പൂർണ്ണ ചിത്രം പ്രേക്ഷകർക്ക് അവ്യക്തമാണ്. പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് ഹൗസിനുളളിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ മാത്രമാണ്.
ബിഗ്ബോസ് ഹൗസിൽ നിന്ന് ഏറ്റവും ആദ്യം പുറത്തുപോയ മത്സരാർത്ഥിയാണ് രാജിനി ചാണ്ടി. 15 ദിവസമായിരുന്നു രാജിനി ബിഗ്ബോസ് ഹൗസിലുണ്ടായിരുന്നത്. താരത്തെ ചുറ്റിപ്പറ്റി പല ചർച്ചകളും ബിഗ്ബോസ് ഹൗസിൽ നടന്നിരുന്നു. ഇപ്പോഴിത ആ വലിയ കുടുംബത്തിലെ ജീവിതത്തെ കുറിച്ചും വിവാദങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. എഷ്യനെറ്റ് ഓൺലൈനും വേണ്ടി മാധ്യമപ്രവർത്തക സുനിത ദേവദാസുമായുള്ള അഭിമുഖത്തിലാണ് രാജിനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ആദ്യ ദിനം മുതൽ 15ാം ദിവസം വരെ വീട്ടിനുളളിൽ രാജിനി ചാണ്ടി ചർച്ച വിഷയമായിരുന്നു. വീട് വിട്ട് പോകുന്ന ദിവസം പോലും രാജിനി ചാണ്ടിയെ ചുറ്റിപ്പറ്റി ചർച്ചകൾ ഹൗസിൽ സജീവമായിരുന്നു. യാത്ര പറഞ്ഞ് പോകുമ്പോൾ കുറച്ചു പേരെ മാത്രം ആലിംഗനം ചെയ്തു, മറ്റ് ചിലരെ ഒഴിവാക്കി എന്നുളള പരാതി സംസാരം ബിഗ് ബേസ് മത്സരാർഥികളുടെ ഇടയിൽ ഉയർന്നു വന്നിരുന്നു. എന്നാൽ അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് രാജിനി ചാണ്ടി.
Recommended Video

കുറച്ച് പേരെ മാത്രം ആലിംഗനം ചെയ്തത് തന്റെ ഒരു പ്രതികാരമാണന്ന് രാജിനി ചാണ്ടി അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് അവിടെയുളള പലരും പറഞ്ഞത്. വീണയോടു ആര്യയോടും ഞാൻ പക്ഷാഭേദം കാണിച്ചുവെന്നും ചിലർ പറഞ്ഞു. അതുപേലെ മഞ്ജുവിന്റെ മകനെ കുറിച്ച് ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് പറഞ്ഞതു കൊണ്ടാണ് മഞ്ജു ആലിംഗനം ചെയ്യാൻ വന്നപ്പോൾ ഞാന്‍ എന്‍റെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്തോട്ടെ എന്നു പറഞ്ഞത് — രാജിനി ചാണ്ടി പറഞ്ഞു.

ബിഗ് ബോസിലെ ഏറ്റവും നല്ല മത്സരാർഥികളായിരിക്കും ആര്യയും ഫുക്രുവെന്നും രാജിനി ചാണ്ടി അഭിപ്രായപ്പെട്ടു. ബിഗ്ബോസ് വീട് വലിയൊരു അനുഭവമായിരുന്നു. അവിടുത്തെ അടുക്കള മാനേജ് ചെയ്തതായിരുന്നു തന്നെ ഏറെ അത്ഭുതപ്പെടുത്തിയതും ബഹുമാനം തോന്നിച്ചതും. സാധനങ്ങൾ ഇല്ലാതിരുന്ന സാഹചര്യത്തിലും ഭക്ഷണം ഉണ്ടാക്കി നൽകുകയായിരുന്നു പ്രദീപും ഷാജിയുമൊക്കെ. ഇല്ലയ്മകളിൽ എങ്ങനെ ജീവിക്കാമെന്ന് ബിഗ് ബോസ് ഹൗസിൽ നിന്ന് പഠിച്ച പാഠമാണെന്ന് രാജിനി പറഞ്ഞു.

രജിത് കുമാറുമായുള്ള അഭിപ്രായഭിന്നതയെ കുറിച്ചും രാജിനി ചാണ്ടി പറയുന്നു. അയാൾ സംസാരിക്കുന്നത് കേൾക്കാൻ പോകാറില്ല. കേട്ടാൽ ചിലപ്പോൾ മുഖത്ത് അടിച്ചു പോകും. ബിഗ് ബോസില്‍ വന്ന് മുത്തശ്ശി അവിടെ അടിയുണ്ടാക്കി എന്ന് ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് രജിത് കുമാർ ഇരിക്കുന്ന ഭാഗത്ത് താൻ പോകാത്തതെന്നും രാജിനി ചാണ്ടി സൂചിപ്പിച്ചു. ഒരു അധ്യാപകനെന്ന് പറയാനുള്ള യാതൊരു സംഗതികളും അയാൾക്കില്ല. നില്‍ക്കുന്നിടത്ത് നിന്ന് അടിവസ്ത്രം വരെ അയാള്‍ മാറും. പല പ്രായത്തിലുളള പെണ്‍കുട്ടികള്‍ അവിടെയുളളതാണ്.

ലക്ഷ്വറി ടാസ്ക്കിൽ വേണ്ടവിധം പ്രകടനം കാഴ്ചവച്ചില്ലെന്ന കാരണം കൊണ്ട് രാജിനി ചാണ്ടിയ്ക്ക് ജയിൽ ശിക്ഷ ലഭിച്ചിരുന്നു. താരം കരഞ്ഞത് വലിയ ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത വൈകാരികമായി പ്രതികരിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. രജിത് കുമാറുമായി ജയിലിൽ പോകേണ്ടി വന്നതു കൊണ്ടാണ് കരഞ്ഞത്. അയാളുമായി ഒരു തരത്തിലും ഒത്തുപോകാന്‍ കഴിയില്ല. താൻ കരഞ്ഞതിൽ ആളുകൾ എന്ത് വിചാരിച്ചാലും തനിയ്ക്കൊരു പ്രശ്നമില്ലെന്നും രാജിനി ചാണ്ടി അഭിമുഖത്തിൽ വ്യക്തമാക്കി.


Click it and Unblock the Notifications











