ആര്യയ്ക്ക് വേണ്ടി താന്‍ അത് വേണ്ടെന്ന് വെക്കാന്‍ തയ്യാറാണ്! ക്യാപ്റ്റൻ രജിത്തിനെ ശാസിച്ച് മോഹന്‍ലാൽ

ബിഗ് ബോസിനുള്ളില്‍ കഴിഞ്ഞ ആഴ്ച ഏറ്റവും പ്രശ്‌നമുണ്ടാക്കിയ സംഭവം ക്യാപ്റ്റന്‍സി ടാസ്‌ക് ആയിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ മത്സരാര്‍ഥികള്‍ ഒരാളെ ചുമലിലേറ്റി ഫിനിഷിങ് പോയിന്റില്‍ ആദ്യമെത്തണം. കുതിരപന്തയം എന്നായിരുന്നു മത്സരത്തിന് പേര് നല്‍കിയത്. രജിത്തിനെ ചുമലിലേറ്റി സുജോയും ആര്യയെ ചുമലിലേറ്റി ഫുക്രുവും നടന്നു. ബാക്കി ടീം അംഗങ്ങള്‍ ഇവര്‍ക്കൊപ്പം തന്നെ ഓടി എത്തി.

ഭൂരിപക്ഷവും രജിത്ത് വിജയിച്ചെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ താനാണെന്ന് ആര്യയും വാദിച്ചു. ഇത് വലിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കി. ഈ മത്സരത്തിന്റെ സത്യം അറിഞ്ഞില്ലെങ്കില്‍ താന്‍ ഇനി ഇവിടെ നില്‍ക്കില്ലെന്നും ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുമെന്നുമൊക്കെ ആര്യ പറഞ്ഞിരുന്നു. മകളുടെ പേരിൽ സത്യമിട്ടായിരുന്നു ആര്യയുടെ ശപഥം. ശനിയാഴ്ച അവതാരകനായ മോഹന്‍ലാല്‍ വന്നപ്പോഴും പ്രധാനമായും ചോദിച്ചത് ക്യാപ്റ്റന്‍സി ടാസ്‌കിനെ കുറിച്ചായിരുന്നു. ഇതോടെ തന്റെ ക്യാപ്റ്റൻ സ്ഥാനം ആര്യയ്ക്ക് കൊടുക്കാമെന്ന് രജിത്ത് പറയുകയും ചെയ്തിരിക്കുകയാണ്.

രജിത് വീണ്ടും ക്യാപ്റ്റനായി

ക്യാപ്റ്റന്‍സി ടാസ്‌കുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വഴക്കിനെ പറ്റി മോഹന്‍ലാല്‍ മത്സരാര്‍ഥികള്‍ എല്ലാവരോടും ചോദിച്ചിരുന്നു. ആരാണ് ജയിച്ചതെന്നത് സംബന്ധിച്ച് ഓരോരുത്തരും തങ്ങളുടെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. മത്സരാര്‍ഥികളെ പിന്തുണയ്ക്കുന്നവര്‍ എടുത്ത് കൊണ്ട് ഓടണമെന്നും ആദ്യം മഞ്ഞ വര മുറിച്ച് കടക്കുന്നവര്‍ വിജയിക്കുമെന്നുമായിരുന്നു ടാസ്‌ക്. കുതിര പന്തയത്തില്‍ കുതിരയുടെ കാല്‍ ഫിനിഷിങ് ലൈനില്‍ എത്തിയാല്‍ പോരെന്നും മത്സരാര്‍ഥി വര മുറിച്ച് കടന്നാല്‍ മാത്രമേ വിജയിക്കൂവെന്നും രജിത് കുമാര്‍ വാദിച്ചു. മത്സരാര്‍ഥിയാണഅ ആദ്യം എത്തേണ്ടതെന്നും അത് കൊണ്ടാണ് രജിത് വിജയിച്ചതെന്നും വിധി കര്‍ത്താക്കളിലൊരാളായ രഘുവും വ്യക്തമാക്കി.

 രജിത് വീണ്ടും ക്യാപ്റ്റനായി

മത്സരാര്‍ഥി ഫിനിഷിങ് ലൈനില്‍ എത്തിയാല്‍ മാത്രം പോര. പൊസിഷന്‍ ഹോള്‍ഡ് ചെയ്യണമായിരുന്നെന്ന് രേഷ്മ പറയുന്നു. ആരാണ് ആദ്യമെത്തിയതെന്ന് തനിക്ക് വ്യക്തമായില്ലെങ്കിലും അവസാനം വരെ പൊസിഷന്‍ ഹോള്‍ഡ് ചെയ്ത ആര്യയുടെ ടീമാണ് വിജയിച്ചതെന്നാണ് തനിക്ക് തോന്നിയതെന്ന് രേഷ്മ വ്യക്തമാക്കി. എന്നാല്‍ രജിത്തിനെ എടുത്തു നടന്ന സുജോയുടെ കാലാണ് ആദ്യം വരയില്‍ മുട്ടിയതെന്നായി സാന്‍ഡ്രയുടെ അഭിപ്രായം. ആര്യയെ ചുമന്നു ഫുക്രു എത്തുമ്പോഴേയ്ക്കും തങ്ങളുടെ ഗ്രൂപ്പില്‍ എല്ലാവരും വര മുറിച്ചു കടന്നിരുന്നുവെന്നായിരുന്നു അമൃത-അഭിരാമി സഹോദരിമാര്‍ പറഞ്ഞത്. എന്നാല്‍ തങ്ങളുടെ സംഘത്തിലെ പാഷാണം ഷാജി ഇതിനെല്ലാം മുന്‍പേ കാല്‍ വെച്ചിരുന്നുവെന്നും തങ്ങളാണ് ജയിച്ചതെന്നുമായിരുന്നു വീണയുടെ വാദം. ഷാജിയും ഇതേ വാദത്തില്‍ ഉറച്ചു നിന്നു.

രജിത് വീണ്ടും ക്യാപ്റ്റനായി

മത്സരാര്‍ഥികളെല്ലാവരോടും സംസാരിച്ചതിന് ശേഷമായിരുന്നു മോഹന്‍ലാല്‍ ആര്യയിലേയ്ക്ക് എത്തിയത്. എന്താണ് ആര്യയ്ക്ക് പറയാനുള്ളതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു ആര്യയുടെ മറുപടി. വീണ്ടും വീണ്ടും മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ രജിത് കുമാറാണ് ജയിച്ചതെന്ന് എല്ലാവരും പറയുന്നുണ്ടന്ന്. അത് താനും അംഗീകരിക്കുന്നുവെന്നുമായിരുന്നു ആര്യ പറഞ്ഞത്. പക്ഷെ കഴിഞ്ഞ ദിവസം കളിയില്‍ നിന്ന് ക്വിറ്റ് ചെയ്യുമെന്ന് പറഞ്ഞതൊക്കെ ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന് മോഹന്‍ലാല്‍ തിരിച്ച് ചോദിച്ചു.

രജിത് വീണ്ടും ക്യാപ്റ്റനായി

അത് പെട്ടെന്ന് വന്ന വിഷമത്തില്‍ പറഞ്ഞു പോയതാണെന്നു ആര്യ പറഞ്ഞ് ഒപ്പിച്ചു. പക്ഷെ മോഹന്‍ലാല്‍ വിടാന്‍ തയ്യാറായിരുന്നില്ല. ആര്യയ്ക്ക് പറയാനുള്ളത് പറയണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ഇതോടെ ആര്യ തന്റെ വാദം തുറന്നു പറഞ്ഞു. ആ സംഘത്തെയാണ് മത്സരാര്‍ഥിയായി കണക്കാക്കുന്നതെന്ന് ബിഗ് ബോസ് ആവര്‍ത്തിച്ചു അറിയിച്ചിരുന്നുവെന്നും തന്റെ ടീമിലെ പാഷാണം ഷാജിയുടെ കാല്‍ വരയിലെത്തുന്നത് മുകളിലിരുന്ന താന്‍ കണ്ടിരുന്നുവെന്നും ആര്യ പറഞ്ഞു. പക്ഷെ ഭൂരിപക്ഷ തീരുമാന പ്രകാരം വിജയിയായി തെരഞ്ഞെടുത്തത് രജിത്തിനെയായിരുന്നു. നിയമത്തില്‍ സംശയം വന്നപ്പോള്‍ വീണ്ടും ടാസ്‌ക് ഫയലെടുത്ത് പരിശോധിച്ചെന്നും തന്റെ ആര്യ പറഞ്ഞു. ഇക്കാര്യത്തില്‍ നീതിപൂര്‍വ്വമായല്ല തീരുമാനമെടുത്തതെന്ന് തോന്നിയതു കൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നു ആര്യ വ്യക്തമാക്കി.

രജിത് വീണ്ടും ക്യാപ്റ്റനായി

ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുമെന്ന് പറഞ്ഞത് പെട്ടെന്നുള്ള വിഷമത്തിന്റെ പുറത്താണ്. ആ വിഷയത്തില്‍ പിന്നീടാരും സംസാരിച്ചിട്ടില്ലെന്നും ആര്യ പറഞ്ഞു. ഇതിനിടയില്‍ സംസാരിക്കാനായി കൈയുയര്‍ത്തിയ രജിത്തിനും മോഹന്‍ലാല്‍ മറുപടി നല്‍കി. തോല്‍വിയെന്നു പറയുന്നത് ഒരു നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് ഇടയില്‍ സംസാരിക്കാന്‍ വരുന്നതെന്നുമായിരുന്നു രജിത്തിനോട് മോഹന്‍ലാല്‍ ചോദിച്ചത്. തുടര്‍ന്ന് ആര്യയ്ക്ക് പറയാനുള്ളത് മോഹന്‍ലാല്‍ മുഴുവനായി കേട്ടു. രജിത്തിനെ ക്യാപറ്റനായി അംഗീകരിക്കുന്നതായി ആര്യ വ്യക്തമാക്കി.

 രജിത് വീണ്ടും ക്യാപ്റ്റനായി

ഇതിനു ശേഷം രജിത്തിനു സംസാരിക്കാന്‍ മോഹന്‍ലാല്‍ അവസരം നല്‍കി. ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചാണ് ഇവിടെ പല ടാസ്‌കുകളും വിജയിച്ചിട്ടുള്ളത്. മുന്‍പ് താനും അത് നേരിട്ടിട്ടുള്ളതാണെന്നും രജിത് പറഞ്ഞു. പക്ഷെ കുഞ്ഞിന്റെ കാര്യമൊക്കെ പറഞ്ഞ് വിഷമിച്ച ആര്യയ്ക്ക് ഇക്കാര്യത്തില്‍ പ്രശ്നമുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍ തന്റെ ക്യാപ്റ്റന്‍സി സ്ഥാനം കൊടുക്കാന്‍ തയ്യാറാണെന്ന് രജിത് പറഞ്ഞു. എന്നാല്‍ രജിത്തിനെ വിമര്‍ശിക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. തനിക്ക് ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്ന് ആര്യ പറഞ്ഞിട്ടുണ്ടെന്നും ആര്യയ്ക്ക് വേണ്ടെങ്കില്‍ രജിത് എന്തിനാണ് ക്യാപ്റ്റന്‍ സ്ഥാനം കൊടുക്കുന്നതെന്നും മോഹന്‍ലാല്‍ ചോദിച്ചു.

Recommended Video

Bigg Boss Malayalam Season 2 Day 61 Review
രജിത് വീണ്ടും ക്യാപ്റ്റനായി

ഇത് എന്തു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റാണെന്ന് മോഹന്‍ലാല്‍ രജിത്തിനോടു ചോദിക്കുന്നു. പക്ഷെ എല്ലാവരും സന്തോഷമായിട്ടു പോകുന്നതാണ് തനിക്കിഷ്ടമെന്നായി രജിത്. പക്ഷെ എപ്പോഴും രജിത് ഇങ്ങനെ വിട്ടുവീഴ്ചകള്‍ ചെയ്താല്‍ അത് രജിത്തിന്റെ തന്ത്രമാണെന്ന് കണ്ടിരിക്കുന്നവര്‍ക്ക് തോന്നുമെന്ന് മോഹന്‍ലാല്‍ പറഞ്ഞവസാനിപ്പിച്ചു. ഒടുവില്‍ രണ്ടാമതും ബിഗ് ബോസിന്റെ ക്യാപ്റ്റനായി രജിത് മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X