രജിത്തിനെ അടിക്കാന്‍ കൈ ഓങ്ങി സുജോ, ബിഗ് ബോസ് മത്സരാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി!

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വഴക്ക് ഉണ്ടായി. സുജോയും രജിത്തും തമ്മിലായിരുന്നു പ്രശ്‌നം ഉടലെടുത്തത്. പെണ്ണാളാ എന്ന് സുജോയെ വിളിച്ചതാണ് പ്രകോപനത്തിന് കാരണം. തനിക്കിട്ട് ഒന്ന് തന്നാല്‍ തീര്‍ത്തിട്ടേ ഞാന്‍ പോകു എന്ന് സുജോ പറയുമ്പോള്‍ അങ്ങനെ എങ്കില്‍ നീ എന്നെ അങ്ങ് തീര്‍ത്തേക്കണമെന്ന് രജിത്ത് പറയുന്നു. ഞാനിപ്പോള്‍ വാ തുറന്നിട്ട് പോലുമില്ല. പിന്നെ എന്തിനാണ് ഇയാള്‍ പ്രകോപിക്കാന്‍ നോക്കുന്നതെന്ന് സുജോയും പറയുന്നു.

ഇതിനെതിരെ ജസ്ല പ്രതികരിച്ചിരുന്നു. പെണ്ണാളാ എന്ന് വിളിക്കുന്നതില്‍ എന്തേലും തെറ്റ് ഉണ്ടോ എന്നാണ് ജസ്ല ചോദിച്ചത്. എല്ലാവരെയും മോശമാക്കി കളിക്കുകയാണ് രജിത്ത് ചെയ്യുന്നതെന്ന് മഞ്ജുവും അഭിപ്രായപ്പെട്ടു. എന്നെ പ്രകോപിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിക്കുന്നത്. ഞാനിവിടെ നൂറ് ദിവസം നില്‍ക്കാന്‍ വേണ്ടി വന്നതൊന്നുമല്ല. നിങ്ങളെ ഇടിക്കേണ്ടി വന്നാല്‍ ഒറ്റ ഇടിയ്ക്ക് ഉറക്കി കിടത്തിയിട്ടേ പോവൂ എന്നും സുജോ രജിത്തിനോട് പറയുന്നു.

 sujo-rajith

Recommended Video

Bigg Boss Malayalam Season 2 Day 24 Review | FilmiBeat Malayalamn

രജിത്ത് പറയുന്ന തമാശ മാത്രമാണ് ഇവിടെ ആര്‍ക്കും മനസിലാവാത്തത്. രജിത്ത് എന്തേലും പറഞ്ഞാല്‍ അതാണ് ഇവിടെ പ്രശ്‌നം. മോശപ്പെട്ട വാക്ക് നീ എന്നെ പലപ്പോഴും വിളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നീ അടി ഉണ്ടാക്കിയത് എന്നോടാണ്. നിന്റെ അടുത്ത് നിനക്ക് താല്‍പര്യമില്ലാതെ ഞാന്‍ വരില്ല. നിന്നോട് മിണ്ടാന്‍ പോലും ഞാന്‍ വരില്ലെന്ന് സുജോയോട് രജിത്ത് പറയുന്നു. സുജോയ്ക്ക് ധൈര്യമില്ലാത്ത ആളാണെന്ന് രജിത്ത് പറഞ്ഞതായി എലീന പറയുന്നു. ഇയാള്‍ കളിയാക്കുന്ന പല കാര്യങ്ങളും കേട്ട് ഞാന്‍ മിണ്ടാതെ മാറി നില്‍ക്കുന്നതാണ്. എപ്പോഴും പ്രതികരിക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് അങ്ങനെ നിന്നത്. ജസ്ല പറഞ്ഞതിന് മറുപടി പോലും അദ്ദേഹം പറഞ്ഞില്ല. സാന്ദ്ര വന്നപ്പോള്‍ അദ്ദേഹം ഇവളെയും വിളിച്ച് കൊണ്ട് പോടാ എന്നാണ് എന്നോട് പറഞ്ഞതെന്നും സുജോ പറയുന്നു.

ചില ലക്ഷ്യങ്ങളുമായിട്ടാണ് പലരും വന്നത്. ദേഷ്യം വരുമ്പോള്‍ ഓരോന്ന് പുറത്ത് വരുന്നുണ്ട്. നീ ക്ഷമയോടെ ഇരുന്നപ്പോള്‍ എന്നെ ടാര്‍ഗറ്റ് ചെയ്ത് വന്ന് പ്രയോഗിക്കാന്‍ തുടങ്ങുന്നു. എന്നിലൂടെയെ അവര്‍ക്ക് വളരാന്‍ പറ്റു. നീ വെറുമൊരു പ്രഭാഷകന്‍ മാത്രമല്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കരുതലിലൂടെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന് രജിത്ത് സ്വയം ഇരുന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X