നിന്നെ ഞാന്‍ പിണക്കി നിര്‍ത്തുന്നത് കാണണോ? ദയയെ വെല്ലുവിളിച്ച് രജിത് കുമാര്‍! ജസ്ലയെ അടുപ്പിക്കില്ല

രസകരമായ സംഭവങ്ങളും പ്രവചനാതീതമായ ടാസ്‌ക്കുകളുമായി മുന്നേറുകയാണ് ബിഗ് ബോസ്. അഭിനേതാക്കള്‍ മാത്രമല്ല ശക്തമായ നിലപാടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായവരും ഇത്തവണ ബിഗ് ഹൗസിലുണ്ട്. ആശയപരമായ വിയോജിപ്പുകളും ഗെയിമുകളിലെ പോരാട്ടവും വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് വഴക്കിടുന്നതും സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് 5 പേര്‍ കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയത്. മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യതയിലുള്ളതിനാലാണ് അവരെ മാറ്റുന്നതെന്നും വൈകാതെ തന്നെ തിരിച്ചെത്തുമെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.

പുറത്ത് പോയവരുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും ബിഗ് ഹൗസില്‍ കഴിയുന്നവരും. കര്‍ശന നിയന്ത്രണങ്ങളുമായാണ് തങ്ങള്‍ ഇപ്പോഴും കഴിയുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. മത്സരാര്‍ത്ഥികളെക്കുറിച്ച് പ്രേക്ഷകരുടെ വിലയിരുത്തലുകളും ഒപ്പമുള്ളവരുടെ അഭിപ്രായങ്ങളുമൊക്കെ തുറന്നുപറയാനുള്ള അവസരവും ബിഗ് ബോസ് നല്‍കിയിരുന്നു. പുതിയ പ്ലാനുകളുമായി മുന്നേറുകയാണ് മത്സരാര്‍ത്ഥികളെല്ലാം. രജിത് കുമാറിനെ ലക്ഷ്യമാക്കി നീങ്ങുകയാണ് ദയ അശ്വതി. കഴിഞ്ഞ ദിവസത്തെ സംസാരത്തിനിടയിലാണ് രജിത്ത് ദയയുമായി സൗഹൃദത്തിലായതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ജസ്ലയെ മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ചും സംസാരിച്ചത്.

രജിത്തും ദയയും

രജിത്തും ദയയും

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായാണ് ദയ അശ്വതി ബിഗ് ബോസിലേക്ക് എത്തിയത്. ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ ദയ തുറന്നുപറഞ്ഞിരുന്നു. മാഷേയെന്നും വേണുവേട്ടായെന്നും വിളിച്ച് രജിത്തിന് പിന്നാലെയായി നടക്കുകയാണ് ദയ. നിലപാടുകളിലൂടെ ശ്രദ്ധ നേടിയ ദയ ബിഗ് ബോസിലേക്കെത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. നിലാവത്ത് അഴിച്ച് വിട്ട കോഴിയെപ്പോലായായാണ് താരത്തെ ഉപമിച്ചത്.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

രജിത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇത്തവണയുമുണ്ടായിരുന്നു. തനിക്ക് രജിത്തിനോട് ബഹുമാനമുണ്ടെന്നും വേണ്ടിവന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാന്‍ തയ്യാറാണെന്നും ദയ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ദയ ആയിരുന്നു വിവാഹത്തെക്കുറിച്ച് ചോദിച്ചത്. എന്നെ കല്യാണം കഴിപ്പിച്ചിട്ട് നിനക്ക് എന്ത് കുന്തം കിട്ടാനാണ്, ആര് വിചാരിച്ചാലും തന്റെ മനസ്സിലേക്ക് ഒരു പെണ്ണിനെ കയറ്റിവിടാന്‍ കഴിയില്ലെന്നുമായിരുന്നു രജിത്ത് പറഞ്ഞത്.

നീ ഔട്ടാവരുത്

നീ ഔട്ടാവരുത്

തന്നേക്കാള്‍ ചെറുപ്പമാണെന്നും തുടക്കത്തില്‍ തന്നെ മാമാ എന്ന് വിളിക്കാനുമാണ് പറഞ്ഞതെന്നും രജിത്ത് പറഞ്ഞപ്പോള്‍ പ്രായമൊരു തടസ്സമല്ലെന്നായിരുന്നു ദയ പറഞ്ഞത്. നിന്റെ കൂടെ ടാസ്‌ക്കിലും മറ്റ് കാര്യങ്ങളിലുമൊക്കെ പങ്കടുക്കുന്നത് നിനക്ക് ഇവിടെ കൂടുതല്‍ സ്‌പേസ് കിട്ടാനും നിന്നെ ഇവിടെ അടയാളപ്പെടുത്താനും വേണ്ടിയാണെന്നും രജിത്ത് ദയയോട് പറഞ്ഞിരുന്നു. ഞാന്‍ ഇവിടുന്ന് പോയാലും നീ ഔാട്ടാവരുത് എന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അനുവദിക്കുന്നത് കൊണ്ട്

അനുവദിക്കുന്നത് കൊണ്ട്

തന്റേതായ നിലപാടുകളിലും പ്രകടനവും കൊണ്ടാണ് താന്‍ മത്സരത്തില്‍ തുടരുന്നതെന്നായിരുന്നു ദയ പറഞ്ഞത്. താന്‍ അനുവദിക്കുന്നത് കൊണ്ടല്ലേ ദയയ്ക്ക് തന്നോടൊപ്പം നില്‍ക്കാന്‍ കഴിയുന്നതെന്നും രജിത്ത് ചോദിച്ചിരുന്നു. നിന്നെ പിണക്കി അകറ്റി നിര്‍ത്തിയിരുന്നുവെങ്കില്‍ നീ എന്റെ കൂടെ നടക്കുമോ, ഇല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. നിന്നെ പിണക്കി നിര്‍ത്തുന്ന കാഴ്ച കാണണോയെന്നും താരം ചോദിച്ചിരുന്നു.

 ജസ്ലയെ അകറ്റുന്നത്

ജസ്ലയെ അകറ്റുന്നത്

ജസ്ല ഇപ്പോള്‍ നില്‍ക്കുന്നത് കണ്ടില്ലേ, ഇനി ജസ്ലയെ ഞാനെന്റെ വട്ടത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം ദയയോട് പറഞ്ഞിരുന്നു. രജിത്തുമായുള്ള വിയോജിപ്പുകള്‍ പലരും പരസ്യമായും രഹസ്യമായുമൊക്കെ പറയുന്നുണ്ടായിരുന്നു അതിന് പിന്നാലെയായാണ് അദ്ദേഹവും തന്റെ നിലപാട് വ്യക്തമാക്കിയത്. മറ്റുള്ളവരെ മനസ്സിലാക്കാനോ, അവര്‍ പറയുന്നത് കേള്‍ക്കാനോ, അവരെ സംസാരിക്കാനോ രജിത്ത് സമ്മതിക്കാറില്ലെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.

Recommended Video

Bigg Boss Malayalam : Crooked Plan Against Rajith Kumar ? | FilmiBeat Malayalam
ശ്വാസം മുട്ടിക്കഴിയുന്നയാളല്ല

ശ്വാസം മുട്ടിക്കഴിയുന്നയാളല്ല

മുന്‍കോപവും ക്ഷമയുമൊക്കെ മാറ്റിക്കഴിഞ്ഞാല്‍ ദയ നന്നായി മാറുമെന്നും രജിത്ത് പറഞ്ഞിരുന്നു. അതിനിടയിലാണ് അദ്ദേഹം മറ്റൊരു അഭ്യര്‍ത്ഥനയും നടത്തിയിരുന്നു. കല്യാണം കഴിക്കാതെ ശ്വാസം മുട്ടിക്കഴിയുന്നയാളാണ് താനെന്ന് കഥ ഇറക്കരുത്. രജിത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെയും ബിഗ് ബോസില്‍ അരങ്ങേറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X