രജിത് ബിഗ് ബോസിന് പകരം മറ്റൊരു ഷോ യിലേക്ക്? മോഹന്‍ലാലിന് പകരം സുരേഷ് ഗോപിയെ പിന്തുണച്ച് ആരാധകര്‍
ബിഗ് ബോസില്‍ നിന്നും പുറത്തായ മത്സരാര്‍ഥികള്‍ക്കൊന്നും ലഭിക്കാത്ത സ്വീകരണമായിരുന്നു രജിത് കുമാറിന് ലഭിച്ചത്. കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ രജിത്തിനെ സ്വീകരിക്കാന്‍ നൂറ് കണക്കിന് ആളുകളായിരുന്നു എത്തിയത്. രജിത്ത് ഒരേയൊരുരാജാവ് ആണെന്നും ഞങ്ങളുടെ മനസില്‍ ബിഗ് ബോസ് രണ്ടാം സീസണ്‍ വിജയ് രജിത് കുമാര്‍ ആണെന്നുമൊക്കെ ആരാധകര്‍ പറയുന്നുണ്ട്.
അതിനൊപ്പം ബിഗ് ബോസിനും മോഹന്‍ലാലിനും ഏഷ്യനെറ്റിനുമൊക്കെ പൊങ്കാലയിടുകയാണ് ആരാധകര്‍. രജിത്തിനെ ആദ്യം ബിഗ് ബോസ് തടവറയിലാക്കിയ ആദ്യ അഞ്ച് ദിവസങ്ങളിലും പുറത്ത് വലിയ പ്രതിഷേധമായിരുന്നു നടന്നത്. രജിത്തിനെ കൊണ്ട് വന്നില്ലെങ്കില്‍ ബിഗ് ബോസ് ഷോ കാണില്ലെന്ന് തന്നെയായിരുന്നു കൂടുതല്‍ ആളുകളും പറഞ്ഞിരുന്നത്. മാത്രമല്ല സുരേഷ് ഗോപി അവതാരകനായിട്ടെത്തുന്ന കോടിശ്വരന്‍ പരിപാടി കാണുമെന്നും ആരാധകര്‍ മുന്നറിയിപ്പ് കൊടുത്തു.

Recommended Video
ഇപ്പോഴിതാ സുരേഷ് ഗോപിയോടും ഞാന്‍ കോടീശ്വരന്റെ അണിയറ പ്രവര്‍ത്തകരോടും മഴവില്‍ മനോരമയോടുമെല്ലാം അഭ്യാര്‍ഥനുമായി എത്തിയിരിക്കുകയാണ് രജിത് ആര്‍മി. മഴവില്‍ മനോരമയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളിലും വീഡിയോകള്‍ക്ക് താഴെയുമെല്ലാം ആവശ്യങ്ങള്‍ വരികയാണ്.
ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ ദിവസം രജിതിനെ കോടീശ്വരന്‍ പരിപാടിയില്‍ രജിത് സാറിനെ ഗസ്റ്റ് ആയി കൊണ്ട് വരണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് ഒരു കൂട്ടം ആരാധകരുടെ ആഗ്രഹം ആണ്. ഒപ്പം ദുഃഖവുമാണ്. ധാര്‍മ്മികതെയും പ്രേക്ഷകരെയും മാനിക്കാത്ത കോര്‍പറേറ്റ് ഏഷ്യാനെററിന് മറുപടി കൊടുക്കൂ എന്നും ആരാധകര്‍ പറയുന്നു.

അവതാരകനായിട്ടെത്തുന്ന സുരേഷ് ഗോപിയോടും ആരാധകര്‍ക്ക് ചോദിക്കാനുള്ളത് ഇത് തന്നെയാണ്. അറിവിന്റെ കാര്യത്തില്‍ അദ്ദേഹത്തെ തോല്‍പിക്കാന്‍ കഴിയാതെ വന്നേക്കാമെന്നും ഒരു കോടി വരെ അദ്ദേഹം സ്വന്തമാക്കുമെന്നും ചിലര്‍ പറയുന്നു. എന്തായാലും രജിത്തിനെ മഴവില്‍ മനോരമ കോടീശ്വരന്‍ പരിപാടിയിലേക്ക് വിളിക്കുമോ എന്ന് കാത്തിരിക്കുകയാണ് എല്ലാവരും.
സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ ഒരു ടാസ്‌കിനിടെ രജിത് മുളക് തേച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. മറ്റുള്ളവരെ ആക്രമിക്കുന്നത് ബിഗ് ബോസ് നിയമാവലിയ്ക്ക് എതിരായതിനാല്‍ അദ്ദേഹത്തെ താല്‍കാലികമായി പുറത്താക്കി. പിന്നാലെ രേഷ്മയോട് ക്ഷമ ചോദിച്ച് അകത്തേക്ക് വരാന്‍ ശ്രമിച്ചെങ്കിലും രേഷ്മ അനുവാദം നല്‍കിയിരുന്നില്ല. ഇതോടെ പുറത്തേക്ക് പോവുകയായിരുന്നു.


Click it and Unblock the Notifications