ട്വിസ്റ്റോട് ട്വിസ്റ്റ്! ബിഗ് ബോസിലെത്തിയതിന് പിന്നാലെ ദയ അച്ചുവിനും പ്രണയമോ? രഘുവിനെ പിടിച്ച് രജിത്
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ ജസ്ല മാടശ്ശേരി തരംഗമുണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഡോ.രജിത് കുമാറിനൊപ്പം ചേര്‍ന്നാണ് ആദ്യ ദിവസങ്ങളില്‍ ജസ്ല ശ്രദ്ധിക്കപ്പെട്ടത്. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വഴക്ക് മാറി രജിത്തിനെ അടുത്ത സുഹൃത്തായി മാറ്റിയിരിക്കുകയാണ് ജസ്ല.
ജസ്ലയെ കൊണ്ട് തട്ടമിടിപ്പിച്ച രജിത്ത് ഇപ്പോള്‍ കമ്മല്‍ ഇട്ട് കൊടുക്കുകയാണ്. എക്‌സസൈസ് ചെയ്ത് കൊണ്ടിരിക്കുന്ന ജസ്ലയുടെ അടുത്ത് എത്തിയ രജിത്ത് അവരെ വ്യായമം ചെയ്യാന്‍ സഹായിച്ചിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ ഗുസ്തി പിടിക്കുന്നതും കാണാം. ഇതിനിടെ ജസ്ലയുടെ കമ്മല്‍ വീണ് പോവുകയാണ്. സാരമില്ല മോളെ അത് ഞാന്‍ ഇട്ട് തരാമെന്ന് പറഞ്ഞ് രജിത്ത് തന്നെ കാതില്‍ ഇട്ട് കൊടുക്കുകയാണ്.
Recommended Video

ഇത് മാത്രമല്ല നേരത്തെയും പല മത്സരാര്‍ഥികളെയും പ്രണയത്തിലാക്കാന്‍ രജിത്ത് ശ്രമിക്കാറുണ്ടായിരുന്നു. സുജോയും അലക്‌സാന്‍ഡ്രയുമായിരുന്നു ആദ്യം. പിന്നീട് രേഷ്മയും പ്രദീപുമായി. ഇപ്പോള്‍ രഘുവിനാണ് ചാന്‍സ് കിട്ടിയിരിക്കുന്നത്. പുതിയതായി ബിഗ് ബോസിലേക്ക് വന്ന ദയ അച്ചുവും രഘവും അടുക്കളയില്‍ പാത്രം കഴുകയായിരുന്നു.
രഘുവിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഏതാണെന്ന് ദയ അച്ചു ചോദിക്കുന്നു. അത് മൂളി കേള്‍പ്പിക്കുകയാണ് രഘു. എങ്കിലും പാട്ട് ഏതാണെന്ന് തനിക്ക് മനസിലായില്ലെന്ന് ദയ അച്ചു പറയുന്നു. രഘുവിനെയും ദയയെയും കണ്ടാല്‍ ഏകദേശം നല്ലൊരു മാച്ചിങ് ഉണ്ടെന്ന് രജിത്ത് പറയുന്നു. അതേ സമയം ഞങ്ങള്‍ തമ്മിലാണ് ചേരുന്നതെന്ന് പറഞ്ഞ് ദയ രജിത്തിന്റെ അടുത്ത് പോയി നിന്നു. ഇനിയിപ്പോ ഞങ്ങള്‍ തമ്മില്‍ മാച്ചിങ് ആയാലും കുഴപ്പമില്ല. ഗള്‍ഫില്‍ നിന്ന് വന്ന ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാല്‍ മതിയെന്ന് രഘുവും പറയുന്നു.


Click it and Unblock the Notifications