ഇത് നേരത്തെയും ഉണ്ടായിട്ടുണ്ട്! അസുഖത്തെക്കുറിച്ച് രജിത്! ആശ്വാസ വാക്കുമായി ബിഗ് ബോസും!

ആരോഗ്യ പ്രശ്‌നങ്ങളില്‍ കുരുങ്ങി മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി ബിഗ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പൊതുവെ നെഗറ്റീവ് എനര്‍ജി ഫീല്‍ ചെയ്യുന്നുവെന്നും പ്രത്യേകിച്ചൊന്നും ചെയ്യാന്‍ തോന്നുന്നില്ലെന്നുമായിരുന്നു ആര്യ പറഞ്ഞത്. അടുത്തിടെ മത്സരത്തിലേക്കെത്തിയ പവനും ബിഗ് ഹൗസില്‍ നിന്ന് ഇറങ്ങിയതോടെ പ്രേക്ഷകരും ഞെട്ടലിലാണ്. നടുവേദനയെത്തുടര്‍ന്നായിരുന്നു പവന്‍ പുറത്തേക്ക് പോയത്. ഇതിനിടയിലായിരുന്നു രജിത്തും അസ്വസ്ഥനായി കാണപ്പെട്ടത്. വീര്‍ത്തുകെട്ടിയ കണ്‍പോളകള്‍ കണ്ടതോടെ അദ്ദേഹത്തിനും അസുഖം ബാധിച്ചോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്ന് പരീക്കുട്ടിയായിരുന്നു ആദ്യം പുറത്തേക്ക് പോയത്. പിന്നാലെയായി രഘു, അലക്‌സാന്‍ഡ്ര, സുജോ മാത്യു, രേഷ്മ , എലീന, ദയ എന്നിവരും പുറത്തേക്ക് പോയിരുന്നു. ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഇതിനിടയിലാണ് രജിതും പുറത്തേക്ക് പോവുമോയെന്ന ചര്‍ച്ചയും തുടങ്ങിയത്. പുതിയ പ്രമോ പുറത്തുവന്നതിന് പിന്നാലെയായി പ്രേക്ഷകരും ആശങ്കയിലായിരുന്നു. ആശങ്കകള്‍ക്ക് വിരാമമിട്ട് രജിത്ത് തന്നെയായിരുന്നു തന്റെ അസുഖത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അതിനിടയില്‍ ബിഗ് ബോസും അദ്ദേഹത്തെ ആശ്വസിപ്പിച്ചിരുന്നു. ഇടയ്ക്ക് മറ്റുള്ളവരും അദ്ദേഹത്തിന് അരികിലേക്ക് വന്ന കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു.

Recommended Video

Bigg Boss Malayalam 2 Episode 41 Review | Filmibeat Malayalam
കണ്ണിന് അസുഖം

കണ്ണിന് അസുഖം

രജിത്തിനും കണ്ണ് അസുഖമായോ എന്നായിരുന്നു പ്രമോ കണ്ടപ്പോള്‍ ആരാധകര്‍ ചോദിച്ചത്. നേരത്തെ മറ്റുള്ളവര്‍ക്ക് അസുഖം വന്നപ്പോള്‍ എല്ലാവരേയും ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധനകള്‍ നടത്തിയിരുന്നു. അസ്വസ്ഥതകളൊന്നുമില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പുതിയ എപ്പിസോഡിന്‍രെ പ്രമോ പുറത്തുവന്നതോടെയാണ് ആരാധകരുടെ ആശങ്ക തുടങ്ങിയത്. രജിത്തിനെ പരിശോധിക്കാനായി മെഡിക്കല്‍ സംഘം എത്തിയിരുന്നു.

 അസുഖമില്ല

അസുഖമില്ല

കണ്ണിന് അഅസുഖമില്ലെന്ന് രജിത്ത് തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. മാഷും പുറത്തേക്ക് പോവുകയാണോയെന്നായിരുന്നു ഇടയ്ക്ക് മറ്റുള്ളവര്‍ ചോദിച്ചത്. ഇതിനിടയിലാണ് അദ്ദേഹം തനിക്ക് സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞത്. കണ്ണിന് ഇന്‍ഫെക്ഷനല്ലെന്നും മറിച്ച് ഒരു മരുന്ന് കഴിച്ചപ്പോള്‍ അലര്‍ജി കൊണ്ട് സംഭവിച്ച പാര്‍ശ്വഫലമാണിതെന്നും പരിശോധിക്കാനെത്തിയ ഡോക്ടര്‍മാരോട് അദ്ദേഹം പറഞ്ഞിരുന്നു.

 പെയ്ന്‍ കില്ലര്‍ കഴിച്ചിരുന്നു

പെയ്ന്‍ കില്ലര്‍ കഴിച്ചിരുന്നു

രണ്ട് തവണയാണ് ബിഗ് ബോസ് രജിത്തിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. അസുഖത്തെക്കുറിച്ചായിരുന്നു ചോദിച്ചത്. ഡോക്ടര്‍മാരും സ്ഥലത്തുണ്ടായിരുന്നു. വിരലിന്‍രെ വേദന സഹിക്കാനാവാതെ വന്നപ്പോള്‍ പെയ്ന്‍ കില്ലര്‍ കഴിച്ചിരുന്നുവെന്നും അതാണ് പണിയായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എഴുന്നേറ്റപ്പോള്‍ ഇതിലും കൂടുതല്‍ നീരുണ്ടായിരുന്നുവെന്നും ഉപ്പുവെള്ളത്തില്‍ കഴുകിയതോടെയാണ് കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെയും വന്നിട്ടുണ്ട്

നേരത്തെയും വന്നിട്ടുണ്ട്

ഇത് ഇന്‍ഫെക്ഷന്‍ അല്ല ബോസ്, രാത്രി വിരലിന്റെ വേദനയ്ക്ക് കഴിച്ച ഏതോ ഒരു മരുന്നിന്റെ റിയാക്ഷന്‍ ആണ്. അലര്‍ജിക് ആണ്. ഇത്തരം റിയാക്ഷന്‍ മുന്‍പ് വന്നിട്ടുണ്ട്. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞേനെ', രജിത് കുമാര്‍ വിശദീകരിച്ചു. വിശ്രമിക്കൂ എന്നും മരുന്ന് ഉടന്‍ എത്തിച്ചുതരാമെന്നുമായിരുന്നു ബിഗ് ബോസിന്റെ ആശ്വാസവാക്ക്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X