ജസ്ല ലക്ഷ്യം വെക്കുന്നത് എന്നെയാണ്! ദയ ചീറ്റിയ പടക്കം പോലെയെന്നും രജിത്ത് കുമാര്‍!
കഴിഞ്ഞയാഴ്ചയായിരുന്നു ബിഗ് ബോസിലേക്ക് ദയ അശ്വതിയും ജസ്ല മാടശ്ശേരിയും എത്തിയത്. സോഷ്യല്‍ മീഡിയയിലെ വിവാദ താരങ്ങളുടെ വരവ് കൂടിയായപ്പോള്‍ ബിഗ് ബോസിന്റെ സ്വഭാവം തന്നെ മാറിയിരുന്നു. വന്നയുടനെ തന്നെ ഇരുവരും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. അഭിപ്രായ പ്രകടനം നടത്തുന്നതും അതിന് ശേഷം നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും തുറന്നുപറഞ്ഞിരുന്നു. എലിമിനേഷന് മുന്നോടിയായുള്ള എപ്പിസോഡിനിടയിലായിരുന്നു മോഹന്‍ലാല്‍ ഇവരെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചത്. രജിത്തിനോടായിരുന്നു ഈ ചോദ്യം.
രജിത്തിനോട് ബഹുമാനവും ഇഷ്ടവുമാണെന്നായിരുന്നു ദയ അശ്വതി പറഞ്ഞത്. വേണ്ടി വന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാനും താന്‍ തയ്യാറാണെന്നും താരം പറഞ്ഞിരുന്നു. ഇടയ്ക്ക് വേണുവേട്ടാ എന്ന് വിളിച്ച് ദയ രജിത്തിനോട് സംസാരിച്ചിരുന്നു. എന്നാല്‍ ജസ്ല മിക്കപ്പോഴും പ്രകടമാക്കിയത് തന്റെ വിയോജിപ്പുകളെക്കുറിച്ചായിരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലായിരുന്നു. എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്നതെന്നറിയാനായി എല്ലാവരും കാത്തിരിക്കുന്നതിനിടയിലായിരുന്നു മോഹന്‍ലാല്‍ രജിത്തിനോട് വിശേഷം ചോദിച്ചത്.

ഒരാള്‍ തന്നെയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്നായിരുന്നു രജിത്ത് മറുപടി പറഞ്ഞത്. ബിഗ് ഹൗസിലേക്കെത്തിയതിന് ശേഷമാണ് രണ്ടുപേരെയും കാണുന്നത്. എന്നില്‍ ബോംബ് വെക്കുകയെന്ന ലക്ഷ്യവുമായാണ് ഒരാളെത്തിയത്. മറ്റേയാള്‍ കൂടെ നിന്ന് ആ ബോംബില്‍ നിന്നും രക്ഷിക്കുമെന്ന് താന്‍ വിചാരിച്ചു. എന്നാല്‍ അത് ചീറ്റിയ പടക്കം പോലെയേ ഉള്ളൂയെന്നും രജിത്ത് പറഞ്ഞിരുന്നു. തെസ്‌നി ഖാനാണ് ഇത്തവണ എലിമിനേഷനിലൂടെ പുറത്തേക്ക് പോയത്.


Click it and Unblock the Notifications