ഫുക്രുവിന് പണി കൊടുക്കാൻ തുനിഞ്ഞ് രജിത്, ഡോക്ടറിന് എട്ടിന്റെ പണി കൊടുത്ത് ബിഗ് ബോസ്

ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്ക്ക് ബിഗ് ബോസ് ഹൗസിൽ വൻ കോലാഹലമായിരുന്നു സൃഷ്ടിച്ചിരുന്നത്. കോയിനുകൾ എപ്പോൾ വേണമെങ്കിലും എങ്ങനേയും പോകാമെന്ന് മുന്നറിയിപ്പ് ബിഗ് ബോസ് നൽകിയെങ്കിലും വളരെ വിദഗ്ദമായി തന്നെ രജിത് കുമാർ, പവൻ എന്നിവരിൽ നിന്ന് കോയിനുകൾ മോഷണം പോകുകയായിരുന്നു. ഇതിന്റെ പേരിൽ വൻ സംഘർഷമായിരുന്നു ബിഗ് ബോസ് ഹൗസിൽ നടന്നത്. ഡോക്ടർ രജിത് കുമാർ ബിഗ് ബോസിന് മുന്നിൽ പരാതി ഉന്നയിച്ചെങ്കിലും അതിന് ഫലം കണ്ടിരുന്നില്ല.

കോയിൻ തിരിച്ച് പിടിക്കാനുള്ള തന്ത്രങ്ങൾ ഡോക്ടറും പവനും മെനയുമ്പോൾ അതിനെ പൂട്ടാൻ വേണ്ടിയുള്ള മറുതന്ത്രം മെനയുകയാണ് മറ്റ് അംഗങ്ങൾ. ഹൗസിൽ വൻ കളികൾ നടക്കുമ്പോൾ അംഗങ്ങൾക്ക് മറ്റൊരു പണി കൊടുക്കുകയാണ് ബിഗ് ബോസ്. ലാലേട്ടൻ പറയും പോലെ കളി വേറെ ലെവൽ ആയിരിക്കുകയാണ്.

Recommended Video

Bigg Boss Malayalam : Fight Between Fukru and Rajith Is Over | FilmiBeat Malayalam
 ടോപ്പ്  ത്രീയിൽ

ലക്ഷ്വറി ടാസ്ക്കിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ചിരിക്കുന്നത് ഫുക്രുവിനും പാഷണം ഷാജിയ്ക്കും ആർജെ സൂരജിനുമാണ്. ഇവരാകും അടുത്ത ക്യാപ്റ്റനൻ സീ ടാസ്ക്കിലേയ്ക്കുളള മത്സരാർഥികൾ. ഇവർക്ക് ബിഗ് ബോസ് അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ടാസ്ക്ക് കഴിഞ്ഞിട്ടില്ലാത്ത പശ്ചാത്തലത്തിൽ കോയിനുകൾ മോഷ്ടിക്കാനുള്ള ശ്രമം മറ്റുളള മത്സരാർഥികളുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. ഈ അവസരത്തിൽ വേറെ ലെവൽ ടാസ്ക്കുമായി ബിഗ് ബോസ് എത്തിയിരിക്കുകയാണ്.

 രസകരമായ  ഗെയിം

ബിഗ് ബോസ് അംഗങ്ങൾക്ക് ഒരു രസകരമായ ടാസ്ക്കാണ് നൽകിയിരിക്കുന്നത്. കുറച്ച് നിർദ്ദേശങ്ങൾ നൽകിയ കാർഡുകൾ ബിഗ് ബേസ് നൽകുകയായിരുന്നു. ഈ കാർഡ് ഓരോരുത്തരായി വന്ന്എടുക്കണമെന്നും അതിൽ എഴുതിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം എന്നും ആയിരുന്നു ഗെയിമിന്റെ നിർദ്ദേശം. രജിത് കമാർ അതിൽ നിന്ന് ഒരു കാർഡ് എടുക്കുകയായിരുന്നു. രജിത് കുമാർ തിരഞ്ഞെടുക്കുന്ന ആളുടെ അമ്പത് ശതമാനം പോയിന്റുകൾ സ്വന്തം അക്കൗണ്ടിലേയ്ക്ക് വരുമെന്നതായിരുന്നു കാർഡിൽ എഴുതിയിരുന്നത്. ഫുക്രുവിനെയായിരുന്നു രജിത് കുമാർ തിരഞ്ഞെടുത്തത്. പൊട്ടിച്ചിരിച്ച് കൊണ്ടായിരുന്നു രജിത് കാർഡിലുള്ള നിർദ്ദേശം വായിച്ചത്.

 അടുത്തത് ഫുക്രുവിന്റെ ഊഴം

തൊട്ട് പിന്നാലെ ഫുക്രുവിന്റെ ഊഴമായിരുന്നു. ഫുക്രു എടുത്ത കാർഡിൽ ഉണ്ടായിരുന്നത് ആരെയാണോ തിരഞ്ഞെടുത്തിരിക്കുന്നത് അയാളുടെ കയ്യിലുള്ള കോയിനുകൾ പൂജ്യമായി മാറും എന്നായിരുന്നു. ദൈവമുണ്ട് എന്ന് പറഞ്ഞു കൊണ്ട് രജിത്ത് കുമാറിന്റെ പേര് നിർദ്ദേശിക്കുകയാണ് ചെയ്തത്. സംഘര്‍ഷങ്ങള്‍ നിറഞ്ഞ കോയിന്‍ ടാസ്കിനെ രസകരമായ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ബിഗ് ബോസ്.

ലോട്ടറി അടിച്ചത് പാഷണം  ഷാജിയ്ക്ക്

ജസ്ലലയുടെ കയ്യിൽ നിന്ന് മുഴുവൻ പോയിന്റുകളും നഷ്ടപ്പെടുന്നതായും പുറത്തു വന്ന പ്രെമോ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. പ്രേക്ഷകരെ കൂടുതൽ ആകാംക്ഷയിലാഴ്ത്തിയിരിക്കുന്നത് പാഷാണം ഷാജിയ്ക്ക് ലഭച്ച കാർഡാണ്. കാർഡ് അംഗങ്ങളുടെ മുന്നിലേയ്ക്ക് തുറന്ന് കാണിക്കുകയും മറ്റുള്ളവർ സന്തോഷം കൊണ്ട് കയ്യടിക്കുന്നതും പ്രെമോയിൽ കാണിക്കുന്നുണ്ട്. കാർഡ് കണ്ടതിനു ശേഷം കളി വേറെ ലെവൽ എന്നാണ് വീണ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X