ശക്തരായ മൂന്ന് സ്ത്രീകൾ, ഹൗസിൽ നിന്ന് പുറത്തു പോകുന്നത് ആര്, പ്രവചിച്ച് ഡോക്ടർ
സംഭവ ബഹുലമായ സംഭവ വികാസങ്ങളാണ് ദിനംപ്രതി ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. നാലാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോൾ വീടിന്റെ അന്തരീക്ഷം ആകെ കലുഷിതമായിരിക്കുകയാണ്. കളി ചിരികൾ മാത്രമുണ്ടായിരുന്ന വീട്ടൽ ഇപ്പോൾ പൊട്ടിത്തെറികളും അഭിപ്രായ ഭിന്നതകളും മാത്രമാണ്. ബിഗ് ബോസിലെ പുതിയ ആളുകളുടെ വരവോടെ ഇത് വീണ്ടും വഷളായിരിക്കുകയാണ്.
ഇപ്പോൾ ബിഗ് ബോസ് ഹൗസിലേയു ജനങ്ങളുടേയും ചർച്ച വിഷയം എവിക്ഷനാണ്. ആര്യ , വീണ, തെസ്നി ഖാൻ, ഡോക്ടർ രജിത് കുമാർ, രഘു, പ്രദീപ് ചന്ദ്രൻ എന്നിവരാണ് ഈ ആഴ്ചയിലെ എലിമിനേഷൻ ലിസ്റ്റിൽ എത്തിയിരിക്കുന്നത്. ഇവരിൽ ആരായിരിക്കും പുറത്തു പോകുക എന്നത് പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല മത്സരാർഥികളുടെ ഇടയിലും വലിയ ചർച്ച വിഷയമായിരിക്കുകയാണ്. ഈ ആറ് പേരും പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ്. ഇപ്പോഴിത ബിഗ് ബോസ് മത്സരാർഥികളുടെ എവിക്ഷൻ ചർച്ചകൾ ഇങ്ങനെയാണ്.
Recommended Video

ബിഗ്ബോസിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ് വീണ, ആര്യ, തെസ്നിഖാൻ, രജിത് കുമാർ, പ്രദീപ്, രഘു എന്നിവർ. ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ ഇവരിൽ പലരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ എലിമിനേഷൻ അത്ര സുഖകരമായിരിക്കില്ല. മത്സരാർഥികളുടെ ഇടയിൽ തന്നെ എലിമിനേഷൻ വലിയ ചർച്ചയായിട്ടുണ്ട്. പോകാൻ സാധ്യത ആരൊക്കെയാണെന്നുളള ചർച്ചയാണ് ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.

ഇത്തവണ എലിമിനേഷന് എത്തിയിരിക്കുന്നത് വമ്പൻ സ്രാവുകളാണെന്ന് ഡോക്ടർ രജിത് കുമാർ. തെസ്നി ഖാനുമായിട്ടായിരുന്നു ഡോക്ടറുടെ ചർച്ച. ഈ പ്രവശ്യം നെത്തോലികളല്ല വലിയിൽ വീണത് വൻ സ്രവുകളാണെന്നും ഡോക്ടർ പറയുന്നു. ഫീൽഡിൽ നിൽക്കുന്നവരാണ് ഇവരെല്ലാം, അതിനാൽ തന്നെ ഇവരുടെ ഉളളി ചില ജെലസ്സി ഉണ്ടാകും. അതാണ് ഇവിടെ കാണിച്ചതെന്നും രജിത് കുമാറിന് മറുപടിയായി തെസ്നിഖാൻ പയുന്നുണ്ട്. എന്നാൽ താൻ അങ്ങനെയല്ല, തനിയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായതു കൊണ്ടാണ് പേരുകൾ നിർദ്ദേശിച്ചതെന്നും അത് താൻ വ്യക്തമായി ബിഗ്ബോസിനോട് പറഞ്ഞിട്ടുമുണ്ടെന്നും തെസ്നിഖാൻ കൂട്ടിച്ചേർത്തു.

ഇത്തവണ ശക്തരായ മൂന്ന് സ്ത്രീകളാണ് എവിക്ഷനിൽ എത്തിയിരിക്കുന്നതെന്ന് പറയുന്ന ഡോക്ടർ പുറത്തു പോകുന്ന ആളുകളെ കുറിച്ചും പറയുന്നുണ്ട്. തന്റെ കണക്ക് കൂട്ടൽ അനുസരിച്ച് തെസ്നി ഖാൻ പോകില്ലെന്ന് ഡോക്ടർ പറയുന്നു. എന്നാൽ ആര്യയ്ക്കും വീണയ്ക്കും നല്ല സപ്പോർട്ട് ഉണ്ടെന്നും ആര്യയുടെ പിന്തുണ കൂടി വീണയ്ക്ക് ലഭിക്കുന്നുണ്ടെന്നും തെസ്നി പറയുന്നു. എന്നാൽ തനിയ്ക്ക് ബിഗ്ബോസിൽ നിൽക്കാണ്, ഇനിയും നിന്നാൽ അത്രയും സന്തോഷമെന്നു ഡോക്ടറിനോട് തെസ്നി പറയുന്നു.

ആറ് പേര് ഒരിക്കലു എലിമിനേഷന് വരുമെന്ന് താൻ വിചാരിച്ചില്ലെന്നും നാല് പേരെയാണ് താൻ കണക്ക് കൂട്ടിയതെന്നും രഘു ഫുക്രുവിനോട് പറയുന്നു. എന്നാൽ ഫുക്രുവിന് അറിയേണ്ടത് പ്രദീപ് ചന്ദ്രൻ എലിമിനേഷന് എത്തിയതിനെ കുറിച്ചാണ്. രഘു ആണോ പണി കൊടുത്തതെന്നാണ് ഫുക്രുവിന് അറിയേണ്ടത്. എന്നാൽ ഒരാളെ തനിയ്ക്ക് അറിയാമെന്നും , ആളെ കുറിച്ചുളള സൂചനകൾ രഘു അവ്യക്തമായി നൽകുന്നുണ്ട്. മറ്റൊരാൾ നിങ്ങളാണോ എന്ന ചോദ്യത്തിന് ആകാം ആകാതിരിക്കാം എന്നിങ്ങനെയുളള മറുപടിയാണ് നൽകിയത്. എന്നാൽ തന്റെ വോട്ടിൽ ഒന്ന് നിന്റെ പ്രിയപ്പെട്ട ആൾക്കുള്ളതാണെന്നും രഘു പറയുമ്പോൾ, ഇവിടെയുള്ളവർ എല്ലാം എനിയ്ക്ക് പ്രിയപ്പെട്ടവരാണെന്നാണ് ഫുക്രുവിന്റെ മറുപടി.


Click it and Unblock the Notifications