ക്ഷമ ചോദിച്ച് ഡോക്ടർ! ഫല പ്രഖ്യാപനത്തിന് മുൻപെ പോകാൻ തയ്യാറെടുത്ത് രജിത്, നാടകീയ സംഭവങ്ങൾ

വാരാന്ത്യം ബിഗ് ബോസ് അഗംങ്ങൾക്ക് അത്ര സുഖകരമല്ല. പല നിർണ്ണായക തീരുമാനങ്ങളും വാര്യാന്തത്തിലാകും എടുക്കുക. ഷോ ആരംഭിച്ച് 2 ആഴ്ച പൂർത്തിയാകുമ്പോൾ ആദ്യ എലിമിനേഷന് വേദിയാവുകയായണ് ബിഗ്ബോസ് ഹൗസ്. മറ്റ് അംഗങ്ങൾ നിർദ്ദേശിച്ച് ആറ് പേരാണ ഇത്തവണ എലിമിനേഷന് എത്തിയിരിക്കുന്നത്. ഡോക്ടർ രജിത് കുമാർ, രാജിനി ചാണ്ടി, എലീന പടിക്കൽ, അലക്സാൻഡ്ര, സുജോമാത്യൂ, സോമദാസ് എന്നിവരാണ് എലിമിനേഷന് എത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ വോട്ടിങ് അടിസ്ഥാനത്തിലാണ് ബിഗ്ബോസ് ഹൗസിലെ ഇവരുടെ ഭാവി നിർണ്ണയിക്കുന്നത്.

ബിഗ്ബോസിൽ ഒരു കൊഴിഞ്ഞു പോക്കിന് കളമൊരുങ്ങുകയാണ്. റിസർട്ട് പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ മത്സരാർഥികൾ പരസ്പരം യാത്ര പറയുന്നതിന്റേയും ക്ഷമാപണം നടത്തുന്നതിന്റേയും തിരക്കിലാണ്. രജിത് കുമാറാണ് ക്ഷമാപണവുമായി മറ്റുള്ളവരെ സമീപിച്ചിരിക്കുന്നത്.

   അടുക്കളയിൽ എത്തി

രാവിലെ തന്നെ അടുക്കളിൽ എത്തിയ ഡോക്ടർ അവിടെയുണ്ടായിരുന്ന രാജിനി ചാണ്ടി, പാഷണം ഷാജി, എലീന, സാൻഡ്ര എന്നിവരോട് യാത്ര പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ താൻ ഇപ്പോഴൊന്നു പോകില്ലെന്നായിരുന്ന രാജിനി ചാണ്ടിയുടെ പ്രതികരണം. എന്നീട്ടും പിന്നാലെ കൂടി ക്ഷാമപണം നടത്തുകയായിരുന്നു ഡോക്ടർ. അടുത്ത ഊഴം പാഷാണം ഷാജിയോടായിരുന്നു. ക്ഷമിക്കണം എന്ന പറ‍ഞ്ഞപ്പോൾ ക്ഷമിക്കില്ലെന്നായിരുന്നു ഷാജിയുടെ നർമം തുളുമ്പുന്ന പ്രതികരണം

Recommended Video

Bigg Boss Malayalam Season 2 Day 13 Review | FilmiBeat Malayalam
തിരിച്ചും മാപ്പ്  പറഞ്ഞ്  സാൻഡ്ര


അടുക്കളിൽ തന്നെ എലീനയും നിൽപ്പുണ്ടായിരുന്നു. എലീനയോടും ഇതേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു. രാജിനി ചാണ്ടി പറഞ്ഞ മറുപടി തന്നെയായിരുന്നു എലീനയും ആവർത്തിച്ചത്.അടുക്കളയിൽ എത്തിയ സാൻഡ്രയോടും ക്ഷമാപണം നടത്തിയ രജിത്തിനോട് തിരിച്ചും സോറി പറഞ്ഞ് അവിടെ നിന്ന് പോകുകയായിരുന്നു താരം. രജിത് കുമാറിനോടൊപ്പം സാൻഡ്രയും എലീനയും , രാജിനി ചാണ്ടിയും എലിമിനേഷനിലുണ്ട്.

   ഇതെല്ലാം കണ്ട്   ആര്യയും  വീണയും


രജിത് കുമാറിന്റെ ഓടി നടന്നുള്ള യാത്രപറച്ചിൽ കണ്ടു കൊണ്ട് വീണയും ആര്യയും റൂമിലുണ്ടായിരുന്നു. മേക്കപ്പ് ചെയ്യുന്നതിനിടെയായിരുന്നു രജിത് കുമാറിൽ ഇവരുടെ ശ്രദ്ധ പതിഞ്ഞത്. പിന്നീട് രജിത്തിന്റെ ക്യാരക്ടറിനെ കുറിച്ചായിരുന്നു ഇവരുടെ ചർച്ച. ഡോക്ടർ ഇപ്പോഴെന്നും പോകില്ലെന്നും. അദ്ദേഹത്തിന്റെ ക്യാരക്ടർ ഇനിയും മനസ്സിലായിട്ടില്ലെന്ന‌ും ഇവർ പറയുന്നുണ്ട്. ഇതാണോ ഇദ്ദേഹത്തിന്റെ യഥാർഥ സ്വാഭാവം എന്ന് ചോദിക്കുന്ന വീണയോട് ഒരാർക്ക് ഒരു സ്വഭാവം മാത്രമേയുള്ളുവെന്നാണ് ആര്യ പറയുന്നത്.

   മഞ്ജു ഡോക്ടറും  തമ്മിലുളള  പ്രശ്നം


ബിഗ്ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് മഞ്ജുവും രജിത കുമാറുമായിട്ടാണ്. പലപ്പോഴും ഇവരുടെ സംസാരങ്ങൾ വലിയ വഴക്കിലേയ്ക്കാണ് കലാശിക്കുന്നത്. എലിമിനേഷൻ ആരംഭിക്കുന്ന ആദ്യ ദിവസം പോലും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ചായകുടിക്കുന്ന ഗ്ലാസിൽ രജിത്ത് കുമാർ ബാത്ത് റൂമിലെ വെള്ളം എടുത്തതുമായി ബന്ധപ്പെട്ടായിരുന്നു സംസാരം ആരംഭിക്കുന്നത്. തുടർന്ന് ഈ പ്രശ്നം സോമദാസിനോട് പറഞ്ഞ ഡോക്ടറിനെ വീണ്ടും എതിർത്ത് മ‍ഞ്ജു രംഗത്തെത്തുകയായിരുന്നു. ഡോക്ടറിന്റെ വാദം ആംഗീകരിക്കാൻ മഞ്ജുവും , മഞ്ജുവിനെ അംഗീകരിക്കാൻ രജിത് കുമാറും തയ്യാറായിരുന്നില്ല. തുടർന്ന് ഈ പ്രശ്നം മോഹൻലാലിനടുത്ത് എത്തുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X