രേഷ്മയെ ആക്രമിക്കാന്‍ രജിത് ഫാന്‍സിന്റെ നീക്കം! സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് ധനേഷ് ആനന്ദ്!

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്നും അടുത്തിടെയാണ് രജിത് കുമാര്‍ പുറത്തായത്. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് പിന്നാലെയായാണ് അദ്ദേഹത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. രേഷ്മയോടും കുടുംബത്തോടും സംസാരിച്ചതിന് ശേഷമായാണ് അദ്ദേഹം പുറത്തിറങ്ങിയത്. രജിത് കുമാര്‍ തിരിച്ചുവരണോയെന്ന് ചോദിച്ചപ്പോള്‍ തനിക്ക് അതില്‍ താല്‍പര്യമില്ലെന്നായിരുന്നു രേഷ്മ പറഞ്ഞത്.

ഈ സംഭവത്തിന് പിന്നാലെയായി രേഷ്മയ്‌ക്കെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ശനിയാഴ്ച രജിത് കുമാര്‍ പുറത്തുപോയതിന് ശേഷമായി ഞായറാഴ്ചയായിരുന്നു രേഷ്മയും പുറത്തായത്. ബിഗ് ബോസില്‍ ആരോടും പ്രത്യേകിച്ച് അടുപ്പമൊന്നുമില്ലെന്നും എങ്ങനെയെങ്കിലും പുറത്തേക്ക് ഇറങ്ങിയാല്‍ മതിയെന്നാണ് താന്‍ ചിന്തിച്ചതെന്ന് രേഷ്മ പറഞ്ഞിരുന്നു. സന്തോഷത്തോടെയാണ് ഇറങ്ങുന്നത്. തനിക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

മുളക് തേച്ചയാളും അത് അനുഭവിച്ചയാളും ഒരുമിച്ച് പുറത്തേക്ക് പോവുന്നത് ഇതാദ്യമായിട്ടായിരിക്കുമെന്നും രേഷ്മ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും നാട്ടിലേക്ക് വരുന്ന രേഷ്മയെ ആക്രമിക്കാന്‍ രജിത് ഫാന്‍സ് പദ്ധതിയിടുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടന്‍ ധനേഷ് ആനന്ദ്. സ്‌ക്രീന്‍ഷോട്ട് സഹിതമായാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുളളത്.

Reshma, Rajith Kumar

എങ്ങോട്ടാണ് നമ്മുടെ നാടിന്റെ പോക്കെന്ന് ചോദിച്ചാണ് ധനേഷിന്‍റെ കുറിപ്പ് തുടങ്ങുന്നത്. മലയാളി എന്ന് പറഞ്ഞു ഓരോ നിമിഷവും അഭിമാനിക്കുന്നവർക്ക് മുന്നിലേക്ക് ചില മലയാളികളെ കൂടെ പരിചയപ്പെടുത്തുന്നുവെന്ന് പറഞ്ഞ‍് സ്ക്രീന്‍ ഷോട്ട് സഹിതമായാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്.

ബിഗ് ബോസ് എന്ന പ്രോഗ്രാമിൽ നിന്നും രജിത് കുമാറിനെ പുറത്താക്കിയ രേഷ്മ എയർപോർട്ടിൽ വരുമ്പോൾ, അവരെ ആക്രമിക്കാൻ വേണ്ടി ആളുകൾ രജിത് കുമാറിന്റെ പേരിലുള്ള ഗ്രൂപ്പുകളിൽ ആഹ്വാനം നടത്തുന്നതിന്റെ ചില സ്ക്രീൻഷോട്ട് ആണ് താഴെ. മുളക് വെള്ളം ഒഴിക്കണം, തല്ലണം തുടങ്ങി അവളുടെ മുഖത്ത് ആസിഡ് ഒഴിക്കണം, കൊല്ലണം എന്ന് വരെയുണ്ട് അതിലെ കമന്റ്സ്. കൊല്ലാനും ആസിഡ് ഒഴിക്കാനും പറയുന്നത് സ്ത്രീകൾ ആണെന്ന് കൂടെ ഓർക്കണം.

ഒരു ടെലിവിഷൻ ഷോയിൽ നിന്നും രജിത് കുമാറിനെ ഒഴിവാക്കി എന്നതിന്റെ പേരിൽ ഒരാളെ അതും ഒരു പെണ്കുട്ടിയെ ആക്രമിക്കാൻ വേണ്ടി ഒരു കൂട്ടം ആളുകൾ പറയുന്നു. ഇവിടത്തെ നിയമവും നിയമപാലകരും ഇതിന് ഇപ്പോഴേ തടയിട്ടില്ലെങ്കിൽ വലിയ ഒരു വിപത്തിലേക്ക് തന്നെ ആകും സമൂഹം പോകുകയെന്നും താരം കുറിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X