രജിത് കുമാര്‍ ബിഗ് ഹൗസിലേക്ക് തിരിച്ചുവരുന്നു! തെളിവുണ്ട്! രഘുവിനും അമൃതയ്ക്കും മുട്ടന്‍പണി!
നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവിലായാണ് ബിഗ് ബോസ് ഹൗസില്‍ നിന്നും രജിത് കുമാര്‍ പുറത്തേക്ക് പോയത്. സീസണ്‍ രണ്ടിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ അദ്ദേഹം പ്രേക്ഷക പിന്തുണയില്‍ ഏറെ മുന്നിലാണ്. സ്ത്രീകള്‍ ജീന്‍സിടുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദ നായകനായി മാറിയ ആളാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലെതിരെ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.
Recommended Video
ഒരുവിഭാഗം ശക്തമായ പിന്തുണ നല്‍കുമ്പോള്‍ മറുവിഭാഗം അദ്ദേഹത്തിനെതിരെ ആഞ്ഞടിക്കുകയാണ്. ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് ശേഷമായാണ് ബിഗ് ബോസ് അദ്ദേഹത്തെ വീട്ടില്‍ നിന്നും മാറ്റിയത്. രജിത് കുമാര്‍ തിരിച്ചുവരുന്നത് വരെ കോടീശ്വരന്‍ പരിപാടി കാണാമെന്ന തീരുമാനത്തിലാണ് ആരാധകര്‍. ശക്തമായ ജനപങ്കാളിത്തമുള്ള പല ഗ്രൂപ്പുകളും ഇതിനിടയില്‍ രജിത് ഫാന്‍സ് സ്വന്തമാക്കുകയായിരുന്നു. വളരെ പെട്ടെന്നായിരുന്നു ഗ്രൂപ്പുകളുടെ പേരുകള്‍ മാറിയത്.

കാത്തിരിക്കുന്ന തിരിച്ചുവരവ്
പ്രേക്ഷകര്‍ മാത്രമല്ല വീട്ടിനകത്തുള്ളവരില്‍ ചിലരും അദ്ദേഹത്തിന്‍രെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട്. കിട്ടിയ അവസരം മുതലെടുത്ത് മുന്നേറുന്നവരുമുണ്ട്. രജിത് രേഷ്മയുടെ കണ്ണില്‍ തേച്ചത് മുളകാണോയെന്ന കാര്യത്തിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. മുളക് എന്തിനാണ് തേച്ചതെന്നും കണ്ണിലല്ലാതെ മുഖത്തോ വേറെ ഏതെങ്കിലും ഭാഗത്തോയാണ് തേച്ചതെങ്കിലും സാരമില്ലെന്നുമായിരുന്നു രേഷ്മ പറഞ്ഞത്. രജിത് ഇല്ലെങ്കിലും ടാസ്‌ക്കുകളും ഗെയിമുകളുമൊക്കെ പുരോഗമിക്കുന്നുണ്ട്.

ശനിയും ഞായറും
ബിഗ് ബോസ് ഹൗസിലേക്ക് രജിത് എന്നാണ് തിരിച്ചുവരുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. വാരാന്ത്യത്തിലെ എലിമിനേഷന് മുന്‍പായി അദ്ദേഹം എത്തിയേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സംഭവിച്ച കാര്യത്തില്‍ ക്ഷമാപണം നടത്തിയതല്ലാതെ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും. ടാസ്‌ക്ക് പാളിയതാണോ, സീക്രട്ട് റൂമിലേക്കുള്ള എന്‍ട്രിക്ക് വേണ്ടി ചെയ്തതാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളെല്ലാം ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. ശനി, ഞായര്‍ ഈ ദിവസങ്ങളിലാവും അദ്ദേഹത്തിന്റെ തിരിച്ചുവരവെന്നുള്ള വിവരങ്ങളാണ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്.

അദ്ദേഹം അവിടെയുണ്ട്
രജിത് കുമാര്‍ അവിടെയുണ്ടെന്നും അദ്ദേഹം വരുമെന്നും പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്ന ഓഡിയോയും ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ബിഗ് ബോസ് പരിപാടിയെക്കുറിച്ച് വിശകലനം ചെയ്യുന്നതിനിടയില്‍ ഞായറാഴ്ച വരെ കാത്തിരിക്കാനായിരുന്നു അവതാരകന്‍ പറഞ്ഞത്. ലാലേട്ടന്‍ വരുന്ന എപ്പിസോഡ് ഞായറാഴ്ചയല്ലേ പൂര്‍ത്തിയാവുകയൂള്ളൂ. അത് വരെ കാത്തിരിക്കൂ. ബിബി കഫേയില്‍ നിരവധി പേരാണ് രജിത്തിന്റെ വരവിനെക്കുറിച്ച് ചോദിച്ചത്.

തിരിച്ചുവരുമ്പോള്‍ കാണാം
രജിത് തിരിച്ചുവരുമ്പോള്‍ മുതലേ പരിപാടി കണ്ട് തുടങ്ങുകയുള്ളൂവെന്നും ആരാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ കാണാനല്ല രജിത് കുമാറുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ അറിയുന്നതിനായാണ് നിങ്ങള്‍ കാത്തിരിക്കുന്നതെന്നും അവതാരകര്‍ പറഞ്ഞിരുന്നു. ബിബി കഫേയിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ പരിപാടിയായ കോടീശ്വരനാണ് തങ്ങള്‍ കാണുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.

രഘുവിന്റെ യഥാര്‍ത്ഥമുഖം
രജിത്തുമായി അടുത്ത സൗഹൃദമാണ് രഘുവിനുള്ളത്. മൂപ്പര് വളരെ വേണ്ടപ്പെട്ടയാളാണെന്ന് ഇടയ്ക്കിടയ്ക്ക് രഘു പറയാറുണ്ട്. ആ പറച്ചിലില്‍ ആത്മാര്‍ത്ഥതയില്ലെന്നും അവസരം മുതലെടുത്ത് രജിത്തിനെ താറടിക്കുകയാണ് രഘുവെന്നുമുള്ള വിലയിരുത്തലുകളിലാണ് രജിത് ആര്‍മി. ശകുനിയെപ്പോലെയാണ് ഇപ്പോള്‍ രഘുവിന്റെ പെരുമാറ്റമെന്നുള്ള വിലയിരുത്തലുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ ചെയ്തത് ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞ രഘു എല്ലാവരോടും അതേക്കുറിച്ച് പറയുന്നതും കാണാമായിരുന്നു. രജിത് എന്ന എതിരാളിയെ വീഴ്ത്തിയെന്ന ആശ്വാസവും രഘു പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അല്‍പായുസ്സുള്ള സന്തോഷമാണ് ഇത്തവണത്തേതെന്ന് ആരാധകര്‍ പറയുന്നു.

അമൃതയും അഭിരാമിയും ഒപ്പം ചേര്‍ന്നത്
രജിത് കുമാറിന്റെ സ്വീകാര്യതയും പിന്തുണയും കണ്ടാണ് അഭിരാമിയും അമൃതയും ഒപ്പം ചേര്‍ന്നതെന്നും ആരാധകര്‍ പറയുന്നു. രജിത്തിന്റെ അഭാവത്തില്‍ നടന്ന മത്സരങ്ങളിലും സംസാരത്തിലുമെല്ലാം ഇരുവരും ഇത് വ്യക്തമാക്കുന്നതായും അവര്‍ പറയുന്നു. രജിത്തേട്ടനെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ആത്മാര്‍ത്ഥതയില്ലാതെയാണ് ഇരുവരും പറയുന്നതെന്നുള്ള കണ്ടെത്തലുകളും പുറത്തുവന്നിട്ടുണ്ട്.


Click it and Unblock the Notifications