3.4 ദശലക്ഷം ആരാധകരുളളവര്‍ എന്തുകൊണ്ട് ധൈര്യം കാണിച്ചില്ല! വിമര്‍ശനവുമായി രജിത്ത് കുമാര്‍
ബിഗ് ബോസ് രണ്ടാം സീസണില്‍ വേറെ ലെവല്‍ കളികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഹൗസില്‍ നടന്ന നോമിനേഷന്‍ പ്രക്രിയ ശ്രദ്ധേയമായി മാറിയിരുന്നു. ഗ്രൂപ്പ് തല ചര്‍ച്ചകളെയൊക്കെ പൊളിച്ചടുക്കി കൊണ്ടാണ് ഇത്തവണ ബിഗ് ബോസ് നോമിനേഷന്‍ നടത്തിയത്.
പാഷാണം ഷാജി, ദയ അച്ചു, ആര്‍ജെ രഘു, രേഷ്മ, അഭിരാമി അമൃത തുടങ്ങിയവരാണ് ഇത്തവണ നോമിനേറ്റ് ചെയ്യപ്പെട്ടത്. നോമിനേഷനില്‍ നിന്നും ഫുക്രു, എലീന തുടങ്ങിയവര്‍ തന്ത്രപരമായിട്ടാണ് രക്ഷപ്പെട്ടത്. രേഷ്മയ്‌ക്കൊപ്പമാണ് ഫുക്രു കണ്‍ഫെഷന്‍ റൂമിലെത്തിയിരുന്നത്. ദയയ്‌ക്കൊപ്പം എലീനയും എത്തി.

ക്യാപ്റ്റനായ സമയത്ത് തനിക്കെതിരെ പരാതികള്‍ ഉണ്ടായിരുന്നെന്നും ഇത്തവണ നോമിനേറ്റ് ചെയ്താല്‍ സീനാകുമെന്നും രേഷ്മയോട് ഫുക്രു പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഈ ആഴ്ച വലിയ കുഴപ്പങ്ങളില്ലാത്ത രേഷ്മ സ്വയം നോമിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എലീനയും ഇതേ തന്ത്രമാണ് ദയ അച്ചുവിനോട് പ്രകടിപ്പിച്ചത്. ചേച്ചിയ്ക്ക് പുറത്തുപോകണമെന്ന് പറഞ്ഞിരുന്നില്ലെ എന്ന് ചോദിച്ച എലീന തന്ത്രപൂര്‍വ്വം ദയയെ നോമിനേഷനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

കണ്‍ഫെഷന്‍ റൂമില്‍ സ്വയം ബലിയാടാകുന്ന മല്‍സരാര്‍ത്ഥികളെയാണ് ഇത്തവണ പ്രേക്ഷകര്‍ കണ്ടത്. നോമിനേഷന്‍ പ്രക്രിയയുടെ പ്രമോ വന്നതുമുതല്‍ ഇത്തവണ ഫുക്രു ലിസ്റ്റില്‍ ഉണ്ടാവുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നോമിനേഷന്‍ നേരിടാന്‍ പേടിക്കുന്ന ഫുക്രുവിനെയാണ് ഇത്തവണ എല്ലാവരും കണ്ടത്. ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ സത്യസന്ധമായി നിലകൊള്ളുന്ന രേഷ്മയെ പ്രേക്ഷകര്‍ കൈവിടില്ലെന്ന് ഫുക്രു പറഞ്ഞതിനെ തുടര്‍ന്നാണ് സ്വയം നോമിനേറ്റ് ചെയ്യാന്‍ രേഷ്മ തയ്യാറായത്.

അതേസമയം നോമിനേഷന്‍ കഴിഞ്ഞ് ഫുക്രുവിനെതിരെ വിമര്‍ശനവുമായി രജിത്ത് കുമാര്‍ രംഗത്തെത്തിയിരുന്നു. ജനങ്ങളെ നേരിടാനുളള ഫുക്രുവിന്റെ ഭയത്തെയാണ് രജിത്ത് എടുത്തുപറഞ്ഞത്. 3.4 ദശലക്ഷം ആരാധകരുളളവര്‍ എന്തുക്കൊണ്ട് ധൈര്യം കാണിച്ചില്ല എന്നാണ് രജിത്ത് പറഞ്ഞത്. അമൃത അഭിരാമി രഘു തുടങ്ങിയവര്‍ കാണിച്ച ധൈര്യം പോലും ഫുക്രുവിന് കാണിക്കാന്‍ കഴിഞ്ഞില്ലലോ എന്നും രജിത്ത് ചോദിച്ചു.

ഗെയിമില്‍ ജേതാക്കളായി സ്വയം കണക്കാക്കുന്ന ഫുക്രു, ആര്യ തുടങ്ങിയവര്‍ക്ക് എന്തുക്കൊണ്ട് നോമിനേഷന്‍ നേരിട്ടുകൂടാ എന്ന് രഘുവും ചോദിച്ചു. നേരത്തെ നോമിനേഷന് മുന്‍പ് ആരെയൊക്കെ നോമിനേറ്റ് ചെയ്യണമെന്ന് രജിത്തിന്റെ ഗ്രൂപ്പ് ചര്‍ച്ച ചെയ്തിരുന്നു. എതിര്‍ ടീമിലെ എല്ലാവരെയും നോമിനേഷനില്‍ എത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
Recommended Video

പാഷാണം ഷാജി, ആര്യ, ഫുക്രു തുടങ്ങിയ ശക്തരായ എതിരാളികളെ ഒരു പിഴവുമില്ലാതെ നോമിനേറ്റ് ചെയ്യാനായിരുന്നു അസുര എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പിന്റെ പ്ലാന്‍. അതേസമയം ഇത്തവണ ആരൊക്കെ തങ്ങളില്‍ നിന്ന് നോമിനേറ്റ് ചെയ്യപ്പെടുമെന്ന് ആര്യയുടെ ഗ്രൂപ്പും പരസ്പരം പ്രവചിച്ചു.. ഫുക്രുവും ആര്യയും എലീനയും ഷാജിയുമൊക്കെ ഇത്തവണ നോമിനേഷന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ എല്ലാവിധ പ്ലാനുകളെയും തകിടം മറിച്ചുകൊണ്ടാണ് ബിഗ് ബോസ് നോമിനേഷന്‍ പ്രക്രിയ നടത്തിയത്.


Click it and Unblock the Notifications