ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് രജിത്ത് സര്‍! അനുഭവങ്ങള്‍ പറയവെ വികാരധീനനായി ഡോക്ടര്‍

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് രജിത്ത് കുമാര്‍. ഇത്തവണ എറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിക്കുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് അദ്ദേഹം. തുടക്കത്തില്‍ ഒറ്റയാള്‍ പോരാളായിയായി മല്‍സരിച്ച രജിത്ത് സാറിപ്പോള്‍ തന്റെ ഗ്രൂപ്പിനൊപ്പമാണ് ഗെയിം കളിക്കുന്നത്. സുജോ, രഘു, അമൃത അഭിരാമി തുടങ്ങിയവരാണ് രജിത്തിനൊപ്പം നിന്ന് കളിക്കുന്നത്.

ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും സംഭവ ബഹുലമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോയില്‍ മല്‍സരാര്‍ത്ഥികള്‍ അവരുടെ അനുഭവങ്ങള്‍ തുറന്നുപറയുന്നതാണ് കാണിക്കുന്നത്.

ചിലര്‍ രസകരമായ

ചിലര്‍ രസകരമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ മറ്റു ചിലര്‍ കരഞ്ഞുകൊണ്ടാണ് തങ്ങളുടെ അനുഭവം വെളിപ്പെടുത്തിയത്. ഇതിന് മുന്‍പും ഇത് പോലെയുളള ടാസ്‌ക്കുകള്‍ ബിഗ് ബോസില്‍ നാം കണ്ടിട്ടുണ്ട്. ബിഗ് ബോസ് തുടങ്ങിയ സമയത്തായിരുന്നു മല്‍സരാര്‍ത്ഥികള്‍ക്ക് ഈ ടാസ്‌ക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ കോടതി ടാസ്‌ക്കിന് പിന്നാലെയാണ് മല്‍സാര്‍ത്ഥികളോട് ബിഗ് ബോസ് തങ്ങളുടെ അനുഭവം പങ്കുവെക്കാന്‍ ആവശ്യപ്പെട്ടത്.

പൊട്ടിക്കരഞ്ഞുകൊണ്ടാണ്

പൊട്ടിക്കരഞ്ഞുകൊണ്ടാണ് രജിത്ത് സാര്‍ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തത്. ടാസ്‌ക്കിനിടെ വളരെയധികം ഇമോഷണലായ അദ്ദേഹത്തെ മറ്റു മല്‍സരാര്‍ത്ഥികള്‍ ആശ്വസിപ്പിക്കാനായി ശ്രമിക്കുന്നതും പുതിയ വീഡിയോയില്‍ കാണിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കോടതി ടാസ്‌ക്കില്‍ കാര്യമായി പെര്‍ഫോം ചെയ്യാന്‍ രജിത്തിന് സാധിച്ചിരുന്നില്ല.

നേരത്തെ കോടതി ടാസ്‌ക്കില്‍

നേരത്തെ കോടതി ടാസ്‌ക്കില്‍ ആദ്യം കേസ് കൊടുത്തത് രജിത്ത് സാറായിരുന്നു. ദയ അച്ചുവിനെതിരെ ആയിരുന്നു രജിത്ത് സാര്‍ കേസ് കൊടുത്തത്. എന്നാല്‍ വിചാരണയ്‌ക്കൊടുവില്‍ ദയയ്ക്ക് അനുകൂലമായ വിധിയാണ് വന്നത്. കോടതി ടാസ്‌ക്കില്‍ പലരും കൂടുതല്‍ പോയിന്റുകള്‍ നേടിയ സമയത്ത് ഗ്രൂപ്പ് കളിയില്‍ രജിത്ത് ഒതുങ്ങിപ്പോവുകയായിരുന്നു.

കുറെ നാളുകള്‍ക്ക്

കുറെ നാളുകള്‍ക്ക് ശേഷമാണ് രജിത്തിനെ വികാരഭരിതനായി കണ്ടത്. അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം കരയാറുളളത്. മുന്‍പ് ഒറ്റയാള്‍ പോരാട്ടം നടത്തിയ സമയത്ത് രജിത്തിന്റെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ വിളിച്ച് പിന്തുണ നല്‍കിയത് ശ്രദ്ധേയമായി മാറിയിരുന്നു. സാറിന്റെ കൂടെ ഞങ്ങളുണ്ടെന്നും ധൈര്യമായി കളിച്ച് തിരിച്ച് വരണം എന്നുമാണ് അവര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X