കപ്പലില്‍ കയറണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം! ബിഗ് ബോസില്‍ വീണ്ടും പൊട്ടിക്കരഞ്ഞ് രജിത് കുമാര്‍

ബിഗ് ബോസിലെ ഏറ്റവും വിജയ സാധ്യതയുള്ള മത്സരാര്‍ഥിയാണ് ഡോ.രജിത് കുമാര്‍. ആദ്യം മുതലേ രജിത് പറയുന്ന കാര്യങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നതായിരുന്നു കണ്ട് വന്നത്. ഇതോടെ പുറംലോകത്ത് രജിത്തിന് ഫാന്‍സ് കൂടി. എല്ലാവരില്‍ നിന്നും വേറിട്ട് നിന്ന രജിത്താണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നവരടക്കം രജിത്തിനൊപ്പം കൂടിയതോടെ അവിടെ വലിയൊരു ഗ്രൂപ്പിസമായി. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ വളരെ വികാരധീനനായ രജിത്തിനെയായിരുന്നു കാണാന്‍ കഴിഞ്ഞിരുന്നത്. അമ്മയെ കുറിച്ച് പറഞ്ഞ് താരം കരയുകയായിരുന്നു.

'എന്റെ ജീവിതം എന്റെ അമ്മയ്ക്ക് വേണ്ടിയുള്ളതാണ്. എന്റെ അമ്മ ജീവിച്ചിട്ടില്ല. എന്റെ അമ്മ ഇട്ടിരുന്ന കരിമ്പനടിച്ച അടിപാവാടകളെ ഞാന്‍ കണ്ടിട്ടുള്ളു. കപ്പലില്‍ ഒരു പ്രാവിശ്യം കൊണ്ട് പോകണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നെന്നും രജിത് പറയുന്നു. അനുസരിക്കില്ല എന്നത് മാത്രമായിരുന്നു അമ്മയുടെ ഏറ്റവും വലിയ പ്രശ്‌നം. ഗാള്‍ ബ്ലാഡര്‍ സര്‍ജറി ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അമ്മ തയ്യാറായില്ല.

 bigg-boss2

അന്ന് അമ്മ സര്‍ജറിക്ക് സമ്മതിച്ചിരുന്നെങ്കില്‍ ഒരിക്കലും ഇന്ന് ഞാന്‍ ഒറ്റയ്ക്ക് ആവില്ലായിരുന്നു. പേപ്പര്‍ വാല്യൂവേഷനിടയിലാണ് അമ്മയ്ക്ക് അസുഖം കൂടി എന്ന വാര്‍ത്ത തന്നെ തേടി എത്തിയത്. താടിയുള്ള രജിത്തായിരുന്നു അപ്പോള്‍. അമ്മയെ പരിശോധിച്ചപ്പോള്‍ സര്‍ജറി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അമ്മയോട് ഇക്കാര്യം ഞാന്‍ പറഞ്ഞു. അതൊന്നുമില്ല എന്നാണ് അമ്മ പറഞ്ഞത്. മുപ്പത് ദിവസം കാത്തിരുന്നു. അവസാനം ഞാന്‍ ഡോക്ടറിനോട് സര്‍ജറി ചെയ്യാന്‍ ആവശ്യപ്പെട്ടു.

ഒരു ദിവസമെങ്കിലും അമ്മയെ വേദനയില്ലാതെ കാണാന്‍ കഴിയണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളു. 36-ാം ദിവസം അമ്മയുടെ അവസ്ഥ മോശമായി. വീണ്ടും ആശുപത്രിയിലെത്തിച്ചു. നാല്‍പതാം ദിവസം ഡയാലിസിസ് തുടങ്ങാന്‍ നിശ്ചയിച്ചു. പക്ഷേ അന്ന് അതിന് കഴിഞ്ഞില്ല. പിറ്റേന്ന് എന്നെ ഒറ്റയ്ക്ക് ആക്കിയിട്ട് അമ്മ പോയി. എനിക്ക് തിരിച്ച് എന്റെ അമ്മയുടെ അടുത്തേക്ക് പോകണമെന്ന് രജിത്ത് പൊട്ടി കരഞ്ഞ് കൊണ്ട് പറയുന്നു. രജിത്തിന്റെ വാക്കുകഴള്‍ കേട്ട് നിന്നവരെല്ലാം കരയുകയായിരുന്നു.

Recommended Video

Bigg Boss Malayalam:അമ്മയെ കുറിച്ചോര്‍ത്ത് കണ്ണീരണിഞ്ഞ് രജിത് കുമാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X