രജിത് സൈക്കോ ആണ്! കണ്ണിന് വയ്യാത്ത കുട്ടിയുടെ കണ്ണില്‍ മുളക് തേച്ചത് തെറ്റായി പോയെന്ന് പ്രേക്ഷകർ
ശക്തനായ മത്സരാര്‍ഥിയായി തിളങ്ങി നില്‍ക്കവേ രജിത് കുമാറിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ടാസ്‌കിനിടെ രേഷ്മുടെ കണ്ണില്‍ രജിത് മുളക് തേച്ചതുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളായിരുന്നു അരങ്ങേറിയത്. ബിഗ് ബോസിന്റെ നിയമാവലി തെറ്റിക്കുന്ന പ്രവര്‍ത്തിയാണ് രജിത്ത് ചെയ്തതെന്നും അതിനാല്‍ താല്‍കാലികമായി പുറത്താക്കുകയാണെന്നുമാണ് ബിഗ് ബോസ് അറിയിച്ചത്.രേഷ്മയെ വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു.
രജിത്തിനെ പുറത്താക്കിയതില്‍ പ്രതിഷേധവുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തെ തിരിച്ച് കൊണ്ട് വരാതെ ഇനി ബിഗ് ബോസ് കാണില്ലെന്നായിരുന്നു കൂടുതല്‍ ആളുകളും കമന്റിട്ടത്. ഇതൊരു ഫേക്ക് ഗെയിമാണെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞിരുന്നത്. രജിത്തിനെ മുന്‍കൂട്ടി വിളിപ്പിച്ച് ഗെയിമിനെ കുറിച്ച് പറഞ്ഞിരുന്നതായും അദ്ദേഹം അങ്ങനെ പ്രവര്‍ത്തിക്കാന്‍ കാരണം ബിഗ് ബോസിന്റെ നിര്‍ദ്ദേശമാണെന്നൊക്കെ കമന്റുകളുണ്ടായിരുന്നു.

എന്നാല്‍ രേഷ്മയോട് ചെയ്തത് ക്രൂരതയാണെന്ന് ആരോപിക്കുന്ന മറ്റ് ചിലരുണ്ട്. ബിഗ് ബോസ് അവലോകന പരിപാടിയായ ബിബി കഫോയിലൂടെ നിരവധി പ്രേക്ഷകരാണ് ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്. സഹ മത്സരാര്‍ഥികളെ ആക്രമിക്കുന്നത് വളരെ മോശമായി പോയി. സീക്രട്ട് ടാസ്‌കിന്റെ ഭാഗമാണെങ്കില്‍ രജിത് നല്ല പെര്‍ഫോമറാണ്. അല്ലെങ്കില്‍ വളരെ മോശമായ പ്രവൃത്തിയാണെന്ന് ഒരാള്‍ പറയുന്നു. രജിത് തനിനിറം കാണിച്ചു.

രേഷ്മയെ മുളക് തേച്ച സംഭവം പ്രാങ്ക് അല്ലെങ്കില്‍ അദ്ദേഹം ഒരു മാനസിക രോഗിയും സൈക്കോയുമാണെന്നായിരുന്നു ഒരു പ്രേക്ഷകന്‍ പറഞ്ഞത്. ഒപ്പം അദ്ദേഹത്തെ വേഗം ആശുപത്രിയില്‍ കൊണ്ട് പോകണമെന്നും കമന്റുകളുണ്ട്. രജിത് അങ്ങനെ ചുമ്മാ മുളകും തേച്ച് പുറത്ത് പോകാന്‍ വന്നയാളല്ല. ബുദ്ധി രാക്ഷസനാണ്. ഇനിയുള്ള 35 ദിവസവും അവിടെ തന്നെ കാണുമെന്നാണ് ചിലര്‍ പറയുന്നത്.
കണ്ണിന് വയ്യാത്ത കുട്ടിയുടെ കണ്ണില്‍ മുളക് തേച്ചത് ലേശം കൂടി പോയി. ഐലവ് യൂ എന്ന് പറഞ്ഞ് മുളക് തേച്ചാല്‍ കുഴപ്പമില്ലായിരുന്നു എന്നാണ് മറ്റൊരു കമന്റ്. കൂടുതല്‍ പേര്‍ക്കും പറയാനുള്ളത് ഇതൊരു സീക്രട്ട് ടാസ്‌ക് ആണെന്നാണ്. രേഷ്മയ്ക്കും രജിത്തിനും മാത്രമായി ലഭിച്ചതാണെന്നും അല്ലാതെ രജിത് അങ്ങനെ ചെയ്യില്ലെന്നുമാണ് നിഗമനം. പുതിയ പ്രമോ വീഡിയോയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത എപ്പിസോഡിൽ കാര്യം അറിയാം.


Click it and Unblock the Notifications