ബിഗ് ബോസില്‍ എലീനയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രജിത്ത് സര്‍! കാരണം ഇതാണ്‌

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണില്‍ തന്റെതായ നിലപാടുകളിലൂടെ ശ്രദ്ധേയനായ മല്‍സരാര്‍ത്ഥിയാണ് രജിത്ത് കുമാര്‍. മറ്റുളളവര്‍ ഒറ്റപ്പെടുത്തുമ്പോഴും അതൊന്നും കാര്യമാക്കാതെയാണ് അദ്ദേഹം മുന്നേറുന്നത്. പ്രഭാഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രജിത്ത് അധ്യാപകനായി ജോലിയെടുക്കവേയാണ് ബിഗ് ബോസിലേക്ക് എത്തിയത്. പതിനേഴ് മല്‍സരാര്‍ത്ഥികളില്‍ മികച്ച ഗെയിമറാണ് താനെന്ന് രജിത്ത്കുമാര്‍ ഒരാഴ്ചയ്ക്കുളളില്‍ കാണിച്ചുതന്നിരുന്നു.

ഓരോ ദിവസവും തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടാണ് രജിത്ത് ബിഗ് ബോസില്‍ തുടരുന്നത്. പഴയ രൂപത്തില്‍ നിന്നും മാറി ഞെട്ടിക്കുന്ന മേക്കോവറിലായിരുന്നു നേരത്തെ അദ്ദേഹം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ആദ്യ ആഴ്ച മുതല്‍ തന്നെ ഇടയ്ക്കിടെ കളളം പറയുകയാണ് രജിത്തേട്ടന്‍ എന്ന് പറഞ്ഞ് മറ്റു മല്‍സരാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 17 Review | FilmiBeat Malayalam
എന്നാല്‍ താന്

എന്നാല്‍ താന്‍ സത്യം മാത്രമേ പറയാറുളളൂവെന്നും ഇതെല്ലാം വെറും ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞൊരു എപ്പിസോഡില്‍ രജിത്തിനെ മുത്തെന്നാണ് പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വലിയ പിന്തുണയാണ് പ്രേക്ഷകരില്‍ നിന്നും രജിത്തിന് ലഭിക്കുന്നത്. എലിമിനിഷേനില്‍ എറ്റവും അവസാനമാണ് രജിത്തല്ല, രാജിനി ചാണ്ടിയാണ് പുറത്തേക്ക് പോവുന്നതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നത്.

ബിഗ് ബോസിന്റെ

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ രജിത്ത് സാറിനെതിരെ ആരാപണങ്ങളുമായി മല്‍സരാര്‍ത്ഥികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മറ്റുളളവരെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ കടന്നാക്രമിച്ചത്. സുജോ വില കൂടിയ സാധനങ്ങള്‍ വാങ്ങിയതിന് നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചുകൊണ്ടാണ് മറ്റുളളവര്‍ രംഗത്തെത്തിയത്.

സുജോ വില കൂടിയ ബ്രാന്‍ഡഡ് സാധനങ്ങള്‍

സുജോ വില കൂടിയ ബ്രാന്‍ഡഡ് സാധനങ്ങള്‍ വാങ്ങിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം രജിത്ത് സംസാരിച്ചിരുന്നു. ഇതാണ് മറ്റുളളവരെ ചൊടിപ്പിച്ചത്. അവന്‍ സ്വയം അധ്വാനിച്ചുകൊണ്ടാണ് ഇതെല്ലാം വാങ്ങിയതെന്നും ചേട്ടന് എന്തിനാ അതൊക്കെ ചോദ്യം ചെയ്യാന്‍ പോവുന്നതെന്നുമാണ് പാഷാണം ഷാജി അടക്കമുളളവര്‍ ദേഷ്യപ്പെട്ട് ചോദിച്ചത്.

എല്ലാവരും ഒരുമിച്ച് രജിത്തിനെതിരെ

എല്ലാവരും രജിത്തിനെതിരെ തിരിഞ്ഞതോടെ അവസാനം ഒറ്റപ്പെട്ട നിലയിലായിരുന്നു അദ്ദേഹം.
ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയില്‍ പൊട്ടിക്കരയുന്ന രജിത്ത് കുമാറിനെയാണ് കാണിക്കുന്നത്. അമ്മയുടെ ഓര്‍മ്മകളില്‍ വിതുമ്പിക്കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. എലീനയുടെ മുന്‍പില്‍ വെച്ചാണ് തന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ രജിത്ത് തുറന്നുപറയുന്നത്. താന്‍ അങ്ങനെ കരയാറില്ലെന്ന് പറഞ്ഞ രജിത്ത് അമ്മയെക്കുറിച്ച് പറയുമ്പോള്‍ മാത്രം വികാരഭരിതനാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X