ടാസ്‌ക്കിനിടെ അപകടത്തില്‍പ്പെട്ട് രജിത്ത്കുമാര്‍! ഞെട്ടിത്തരിച്ച് മല്‍സരാര്‍ത്ഥികള്‍

By Midhun Raj

ബിഗ് ബോസിന്‌റെ രണ്ടാം സീസണില്‍ വേറെ ലെവല്‍ കളികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് തിരിഞ്ഞുളള ഗെയിം പ്ലാനുമായിട്ടാണ് പലരും മുന്നേറുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കോടതി ടാസ്‌ക്കിനിടെ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. ആക്ടിവിറ്റി ഏരിയയില്‍ നടന്ന ടാസ്‌ക്കില്‍ മല്‍സരിച്ചുളള പ്രകടനമാണ് മല്‍സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്.

ഹൗസില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന എറ്റവും വിഷമകരമായ സംഭവമാണ് കോടതിക്ക് മുന്നില്‍ പരാതിയായി നല്‍കേണ്ടത്. രജിത്ത്, രേഷ്മ, ആര്യ, അമൃത അഭിരാമി, സുജോ തുടങ്ങിയവര്‍ കേസ് കൊടുത്തിരുന്നു. ഈ ടാസ്‌ക്കില്‍ വാദി ഭാഗത്തിന് ജഡ്ജിയെയും പ്രതിഭാഗത്തിന് വക്കീലിനെയും തീരുമാനിക്കാമെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു.

ഓരോരുത്തരും

ഓരോരുത്തരും വക്കീലിനെ വെച്ച് കേസ് ശക്തമായി വാദിച്ചു. പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാര്യങ്ങള്‍ കോടതിക്ക് മുന്‍പാകെ വെളിപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് തിരിഞ്ഞുളള കളി ഇത്തവണയും ടാസ്‌ക്കിനിടെ കാണാമായിരുന്നു. രജിത്തിനൊപ്പം ഒരു ടീമും ആര്യയ്‌ക്കൊപ്പം മറ്റൊരു ടീമും നിന്ന് ടാസ്‌ക്ക് ചെയ്തു. കഴിഞ്ഞ ദിവസം ഫുക്രുവിനാണ് കോടതി ടാസ്‌ക്കില്‍ കൂടുതല്‍ പോയിന്റുകള്‍ ലഭിച്ചത്.

ഫുകുവിന് പിന്നാലെ

ഫുകുവിന് പിന്നാലെ അമൃത അഭിരാമി, ദയ അച്ചു തുടങ്ങിയവരും എത്തി. കോടതി ടാസ്‌ക്കിന് പിന്നാലെ ഹൗസില്‍ വലിയ തര്‍ക്കങ്ങളും ഉണ്ടായിരുന്നു. ബിഗ് ബോസിന്റെതായി പുറത്തുവന്ന ഒരു വീഡിയോയില്‍ ഫുക്രുവും സുജോയും തമ്മിലുളള തര്‍ക്കം കാണിച്ചിരുന്നു. സുജോ ഫുക്രുവിനെ പിടിച്ചു തളളുന്നതാണ് കാണിച്ചിരുന്നത്.

തുടര്‍ന്ന്

തുടര്‍ന്ന് ടാസ്‌ക്കിന് പിന്നാലെ വീണയും അഭിരാമിയും തമ്മിലും തര്‍ക്കമുണ്ടായി. ഇതിനിടെ രജിത്ത് കുമാര്‍ അപകടത്തില്‍പ്പെട്ടു. ആക്ടിവിറ്റി ഏരിയയില്‍ നിന്ന് സുജോയ്ക്ക് പിന്നാലെയാണ് രജിത്ത് പുറത്തുവന്നത്. ഡോറു തുറക്കും മുന്‍പ് വീണ രജിത്തിന്റെ കൈക്ക് പിടിക്കരുതെന്ന് അമൃത പറയുന്നത് കേള്‍ക്കാം.

തുടര്‍ന്ന് സുജോയ്ക്ക്

തുടര്‍ന്ന് സുജോയ്ക്ക് പിന്നാലെ എത്തിയ രജിത്ത് കാല് തെറ്റി സ്വിമ്മിങ്ങ് പൂളിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളില്‍ കാണിക്കുന്നത്. കാലും കയ്യും പൂളിന്റെ തിണ്ണയില്‍ തട്ടി രജിത്തിന് പരിക്കേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വീണയും ഫുക്രുവും സുജോയും ചേര്‍ന്നാണ് രജിത്തിനെ പൊക്കിയെടുക്കുന്നത്. ഇതിനിടെയില്‍ രജിത്തിന്റെ കൈക്ക് കയറി പിടിച്ചോ ഇല്ലയോ എന്ന തര്‍ക്കത്തില്‍ അഭിരാമിയും അമൃതയും ചേര്‍ന്ന് വീണയോട് തര്‍ക്കിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X