ആടിനെ പേപ്പട്ടിയാക്കുന്ന സ്വഭാവമാണ്! ഇത് കണ്ടൊന്നും പേടിക്കില്ല! തുറന്നടിച്ച് രജിത്ത് കുമാര്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ കണ്ണുകളെല്ലാം ഇപ്പോള്‍ ബിഗ് ബോസിന് പിന്നാലെയാണ്. വ്യത്യസ്തമായ സംഭവവികാസങ്ങളുമായി മുന്നേറുകയാണ് പരിപാടി. നിമിഷനേരം കൊണ്ടാണ് പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈറലായി മാറുന്നത്. അതാത് ദിവസത്തെ എപ്പിസോഡിന് മുന്നോടിയായി പ്രമോ വീഡിയോ പുറത്തുവരാറുണ്ട്. താരങ്ങള്‍ക്കായി ആര്‍മി ഗ്രൂപ്പുകളും സജീവമാണ്. പല താരങ്ങളുടേയും സോഷ്യല്‍ മീഡിയ പേജുകളും സജീവമാണ്. സുഹൃത്തുക്കളാണ് ഇത് കൈകാര്യം ചെയ്യുന്നത്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി മാറിയിരിക്കുകയാണ് രജിത്ത് കുമാര്‍. അദ്ദേഹത്തോടുള്ള വിയോജിപ്പുകള്‍ പലരും പരസ്യമായും രഹസ്യമായും പുറത്തുകാണിച്ചുകൊണ്ടിരിക്കുകയാണ്.

ഹൗസ് കീപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നതുമായി ബന്ധപ്പെട്ട് രജിത്ത് കുമാറും രേഷ്മയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. തന്റെ കിടക്ക മടക്കി വെച്ചത് ഇഷ്ടമായില്ലെന്നും അങ്ങനെ ചെയ്യേണ്ട കാര്യമില്ലായിരുന്നുവെന്നും പറഞ്ഞായിരുന്നു രേഷ്മ വഴക്ക് തുടങ്ങിയത്. മുന്‍പ് ഹൗസ് കീപ്പിംഗ് ചെയ്തവരെല്ലാം കിടക്ക മടക്കി വെച്ചിരുന്നത് കണ്ടിരുന്നുവെന്ന് പലരും പറഞ്ഞിരുന്നു. ക്യാപ്റ്റന്‍ പ്രദീപ് ഉള്‍പ്പടെ മറ്റുള്ളവരെല്ലാം ഇവരുടെ അരികിലുണ്ടായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് രജിത്തിനോട് മാത്രമായി സംസാരിക്കാനും പ്രദീപ് എത്തിയിരുന്നു. ഇതിനിടയിലാണ് പതിവ് പോലെ തന്നെ തന്റെ ആത്മഗതങ്ങളുമായി രജിത്ത് എത്തിയത്.

Recommended Video

Bigg Boss Malayalam Season 2 Day 19 Review | FilmiBeat Malayalam
തനിക്ക് പരാതിയില്ല

തനിക്ക് പരാതിയില്ല

ആരും തന്നോട് പറഞ്ഞിട്ടല്ല താന്‍ കിടക്ക മടക്കി വെക്കുന്നത്. സ്വമേധയാ ചെയ്യുന്നതെന്ന് ഫുക്രു പറഞ്ഞിരുന്നു. അങ്ങനെ മടക്കി വെക്കാറുണ്ട് ആള്‍ക്കാരെന്ന് ക്യാപ്റ്റനും പറഞ്ഞിരുന്നു. തനിക്കെതിരെ ഒരു വിഷയം ഉണ്ടാക്കണമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. പാഷാണം ഷാജിയും സിജോയുമൊക്കെ അവരുടെ ഏരിയയിലേക്ക് പോവരുതെന്നും സാധനങ്ങള്‍ തൊടേണ്ടെന്നും പറഞ്ഞിരുന്നു. ഇനി താന്‍ ആ ഏരിയയിലേക്ക് എന്ത് സംഭവിച്ചാലും പോവില്ല. ഇനി ഈ കൊച്ചിന്റെ ഏരിയയിലും പോവില്ലെന്നും രജിത്ത് കുമാര്‍ പ്രദീപിനോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് പരാതിയുമില്ല.

സ്വയം പറഞ്ഞ് പരിഹരിക്കും

സ്വയം പറഞ്ഞ് പരിഹരിക്കും

തനിക്ക് ഒരു പരാതിയുമില്ല. ഇതേക്കുറിച്ച് സംസാരിക്കേണ്ടതില്ല. ചേട്ടനായത് കൊണ്ട് മാത്രമായിരിക്കും ഇങ്ങനെ പൊട്ടിത്തെറിച്ചതെന്ന് തനിക്കും തോന്നുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിഷമവും ഇല്ല. പറയാനുള്ളത് സ്വയം പറഞ്ഞ് പരിഹരിക്കുന്നയാളാണ് താന്‍. അത് മനസ്സില്‍ വെച്ചിരുന്നാല്‍ എങ്ങനെയെങ്കിലും തീര്‍ത്തുപോവും. അതിനാല്‍ താനങ്ങെയൊന്നും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക

ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക

ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. എന്നിട്ട് എല്ലാവരുംകൂടി ചേര്‍ന്ന് ആ പേപ്പട്ടിയെ തല്ലിക്കൊല്ലുക. അതാണ് സംഭവം. എനിക്ക് ഒരു വിഷമവും ഇല്ല. നമ്മള്‍ എന്തെല്ലാം പീഡനങ്ങള്‍ അനുഭവിച്ചാണ് ഇവിടെ വന്നിരിക്കുന്നത്? ദൈവം ഇവിടംവരെയെങ്കിലും കൊണ്ടെത്തിച്ചില്ലേ? അത് എന്റെ വലിയൊരു ഭാഗ്യമാണ്. ഞാന്‍ പേടിച്ച് ഓടൂല്ലെന്നും രജിത്ത് സ്വയം സംസാരിക്കുന്നതിനിടയില്‍ പറയുന്നുണ്ടായിരുന്നു.

മുന്‍കോപത്തെക്കുറിച്ച് ക്ലാസ്

മുന്‍കോപത്തെക്കുറിച്ച് ക്ലാസ്

പിന്നീട് ഒരു ക്ലാസ് എടുക്കുന്ന മാതൃകയിലും രജിത് തനിയെ സംസാരിച്ചു. 'മുന്‍കോപം' എന്നതായിരുന്നു വിഷയം. 'നമ്മുടെ ഇന്നത്തെ വിഷയം ക്രോധം. ഇന്ന് രാവിലെ നടന്ന ആ സംഭവം അതുതന്നെയാണ്. നിയന്ത്രണമില്ലാത്ത കോപം അഥവാ മുന്‍കോപം. ഇതിന്റെ ഫലമായി ശരീരത്തിനുള്ളില്‍ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ നടക്കുകയും വളരെയധികം കെമിക്കലുകള്‍ ശരീരത്തില്‍ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ടാണ് ഉപനിഷത്തുകളില്‍ പറഞ്ഞിരിക്കുന്നത്, നിയന്ത്രണമില്ലാത്ത ഇന്ദ്രിയങ്ങള്‍ വ്യക്തിയെ നാശത്തിലേക്ക് നയിക്കും എന്ന്.

അധികം പോവില്ല

അധികം പോവില്ല

ഈ പ്രായത്തില്‍ തന്നെ ഇത്രയധികം വക്രബുദ്ധിയാണെങ്കില്‍ ഇവരൊന്നും അധികം പോവില്ലെന്നും രജിത്ത് സ്വയം പറയുന്നുണ്ട്. കുഴപ്പമില്ല, പതുക്കെ പതുക്കെ കുട്ടികള്‍ അത് പഠിച്ചോളും. പക്ഷേ അതോടെ കാലം കടന്നുപോയിരിക്കും. സമൂഹത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പാഴ്ജന്മം എന്ന പേര് ഏറ്റുവാങ്ങിക്കൊണ്ട് നമ്മള്‍ അധപ്പതിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X