നിങ്ങളെ ജയിലില്‍ അടക്കാന്‍ ഞാന്‍ സമ്മതിക്കില്ല! രജിത്തിന് കട്ട സപ്പോര്‍ട്ടുമായി പവന്‍

By Midhun Raj

ബിഗ് ബോസ് 2വിന്റെ ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക്കിനിടെ തര്‍ക്കങ്ങളും കയ്യാങ്കളിയും കഴിഞ്ഞ ദിവസമുണ്ടായിരുന്നു. കണ്ണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പുറത്ത് പോയിരുന്ന പവന്‍ കഴിഞ്ഞ ദിവസമാണ് വീട്ടിനുളളിലേക്ക് തിരിച്ചെത്തിയത്. പവന്റെ തിരിച്ചുവരവ് രജിത്ത് കുമാറിലാണ് കൂടുതല്‍ സന്തോഷമുണ്ടാക്കിയത്.

മറ്റുളളവരെല്ലാം ഒറ്റപ്പെടുത്തിയപ്പോഴും പവന്‍ മാത്രമാണ് രജിത്തിനൊപ്പം നിന്നത്. രജിത്ത് പറയുന്ന കാര്യങ്ങളെല്ലാം അതേ പോലെ അനുസരിക്കുകയാണ് പവന്‍. ഇത് മറ്റുളളവരെ അസ്വസ്ഥരാക്കിയിരുന്നു. ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക്കിനിടെ പവന്‍ ശേഖരിച്ച നാണയങ്ങള്‍ കഴിഞ്ഞ ദിവസം കളവു പോയിരുന്നു. രജിത്തിന്റെയും പവന്റെയും നാണയങ്ങള്‍ വീണയും മഞ്ജുവും ഫുക്രുവും അടങ്ങുന്ന സംഘമാണ് തട്ടിയെടുത്തത്.

തട്ടിയെടുത്ത നാണയങ്ങള്‍

തുടര്‍ന്ന്‌ തട്ടിയെടുത്ത നാണയങ്ങള്‍ തിരിച്ചു തരണമെന്ന ആവശ്യവുമായി രജിത്തും പവനും രംഗത്തെത്തുകയായിരുന്നു. നേരത്തെ കണ്ണ് പരിശോധനയ്ക്കായി ആശുപത്രിയില്‍ പോവുന്നത് കൊണ്ട് ടാസ്‌ക് നിര്‍ത്തിവെക്കുകയാണെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. പിന്നാലെ രജിത്തും പവനും തങ്ങളുടെ നാണയങ്ങള്‍ ക്യാമറയെ കാണിച്ച് ബെഡില്‍ വെക്കുകയായിരുന്നു.

ഈ സമയത്താണ്

ഈ സമയത്താണ് രജിത്തിന്റെയും പവന്റെയും നാണയങ്ങള്‍ മറ്റുളളവര്‍ തട്ടിയെടുത്തത്. തുടര്‍ന്നാണ് ബിഗ് ബോസ് വീട്ടിനുളളില്‍ വലിയ വഴക്കുണ്ടായത്. പവനാണ് കൂടുതല്‍ പ്രകോപിതനായത്. ജസ്ല, വീണ, സൂരജ്, ഫുക്രു തുടങ്ങിയവരുടെ അടുത്തെല്ലാം പവന്‍ തട്ടിക്കയറിയിരുന്നു. വഴിക്കിനിടെ പലതരം അസഭ്യ വാക്കുകളും പവനില്‍ നിന്നുണ്ടായി.

ഇതിനിടെ സൂരജിന്റെ നാണയങ്ങള്‍

ഇതിനിടെ സൂരജിന്റെ നാണയങ്ങള്‍ തട്ടിപ്പറിക്കാനും പവന്‍ ശ്രമിച്ചു. ഇതും കൂടുതല്‍ പ്രശ്‌നമുണ്ടാക്കി. സംഭവത്തിന് ശേഷം ഇന്ന് എല്ലാവരും ഒരു സ്ഥലത്ത് കിടക്കണമെന്നും അവരെ നാണയം എടുക്കാന്‍ അനുവദിക്കരുതെന്നും ആര്യ മറ്റുളളവരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഏകദേശം അടുത്തടുത്താണ് എല്ലാവരും ബിഗ് ബോസ് വീട്ടിനുളളില്‍ കിടന്നത്.

തര്‍ക്കത്തിനിടെ

തര്‍ക്കത്തിന് പിന്നാലെ നിങ്ങളെ ഞാന്‍ ജയിലില്‍ അടയ്ക്കാന്‍ സമ്മതിക്കില്ലെന്ന് പവന്‍ രജിത്തിനോട് പറഞ്ഞിരുന്നു. ടാസ്‌കില്‍ മോശം പെര്‍ഫോന്‍സ് കാഴ്ചവെക്കുന്നവര്‍ ജയിലില്‍ ആക്കുന്നത് പതിവാണ്. ഇത് മുന്‍നിര്‍ത്തികൊണ്ടാണ് പവന്‍ ഇക്കാര്യം രജിത്തിനോട് പറഞ്ഞത്. അവരെല്ലാം നിങ്ങളെ ജയിലില്‍ അടക്കാനാണ് ശ്രമിക്കുന്നത്. അത് ഞാന്‍ സമ്മതിക്കില്ല.

Recommended Video

Bigg Boss Malayalam : രജിത്ത് അണ്ണന്റെ കോളറിൽ കയറിപ്പിടിച്ച് ഫുക്രു | FIlmiBeat Malayalam
എന്റെ നാണയങ്ങളില്‍ പകുതി തന്നിട്ടായാലും

എന്റെ നാണയങ്ങളില്‍ പകുതി തന്നിട്ടായാലും നിങ്ങളെ ഞാന്‍ രക്ഷിക്കും, രജിത്തിനോട് പവന്‍ പറഞ്ഞു. തര്‍ക്കത്തിനിടെ പവന്റെ നാണയങ്ങള്‍ രജിത്തിന്റെ കൈയ്യിലായിരുന്നു. അതേസമയം ഒരു കാരണവശാലും ഇരുവരെയും ക്യാപ്റ്റന്‍സി ടാസ്‌കില്‍ മത്സരിപ്പിക്കില്ലെന്ന വാശിയിലാണ് മറ്റുളള മല്‍സരാര്‍ത്ഥികള്‍. ഇതിനായാണ് രജിത്തിന്റെയും പവന്റെയും നാണയങ്ങള്‍ തട്ടിയെടുത്തിരിക്കുന്നത്. അതേസമയം നഷ്ടമായ നാണയങ്ങള്‍ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാനുളള ശ്രമങ്ങളിലാണ് രജിത്തും പവനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X