പവന്‍ ജനുവിനാണെന്ന് രജിത് കുമാര്‍! കൂടെ നിന്നവര്‍ ചതിയന്‍മാരാണെന്ന് മനസ്സിലാക്കിയത് പുറത്തായപ്പോള്‍!

ബിഗ് ബോസ് സീസണ്‍ 2ലെ പ്രധാന മത്സരാര്‍ത്ഥികളിലൊരാളായിരുന്നു രജിത് കുമാര്‍. ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. നിലപാടുകളുടെ പേരില്‍ വഴക്കിട്ടിരുന്നവര്‍ പോലും അദ്ദേഹത്തിന്‍രെ ഗെയിം പ്ലാനിന് കൈയ്യടിച്ചിരുന്നു. ബിഗ് ബോസ് വീട്ടില്‍ മിക്കവരുമായി അദ്ദേഹം വഴക്കിട്ടിരുന്നു. വഴക്കിട്ടവര്‍ പിന്നീട് അദ്ദേഹത്തിന്റെ എല്ലാമെല്ലാമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്‌കൂള്‍ ടാസ്‌ക്കില്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് പിന്നാലെയായാണ് അദ്ദേഹം പുറത്തേക്ക് പോയത്. പുറത്തേക്കെത്തിയ രജിത് കുമാറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

ഷിയാസ് കരീം, രജിത് കുമാര്‍, പരീക്കുട്ടി എന്നിവര്‍ക്കെതിരെ പോലീസ് കേസടുത്തിരുന്നു. കൊറൊണ വൈറസ് പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ നടത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചതിനാണ് ഇവരുടെ പേരില്‍ കേസെടുത്തത്. രജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയ്യ്ക്കുകയായിരുന്നു. ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെച്ച് അദ്ദേഹം എത്തിയിരുന്നു. മീഡിയഗ്രാമിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ആരും ജനുവിനല്ല

ആരും ജനുവിനല്ല

ബിഗ് ബോസ് വീട്ടില്‍ ആരാണ് ജനുവിനെന്ന ചോദ്യവും രജിത് കുമാറിനോട് അവതാരകന്‍ ചോദിച്ചിരുന്നു. അങ്ങനെയാരേയും തോന്നുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. 200 ശതമാനം ജനുവിനായാണ് താന്‍ ആ മത്സരത്തില്‍ പങ്കെടുത്തത്. ഷോയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഇതറിയാം. അവര്‍ തന്നെ ഇതേക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും രജിത് കുമാര്‍ പറയുന്നു. അവിടെ മത്സരിക്കുന്നവരില്‍ പലരുടെയും ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

സത്യസന്ധതയോടെ

സത്യസന്ധതയോടെ

ഇമേജിന്റെ ചട്ടക്കൂടിലും തരികിടകളിലും വക്രതകളിലുമൊക്കെയാണ് പലരും കഴിവ് തെളിയിച്ചത്. എന്ത് കളിക്കുമ്പോഴും അതിന് നീതിബോധം വേണം. ആത്മാര്‍ത്ഥതയും സത്യസന്ധതയും വേണം. കുരുട്ട് ബുദ്ധിയിലൂടെ വിജയിച്ചാലും അത് അധികകാലം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നില്ല. നീതിബോധത്തോടെയും സത്യസന്ധതയോടെയുമായാണ് താന്‍ ബിഗ് ബോസ് നിന്നതെന്നും അദ്ദേഹം പറയുന്നു. ഇതുപോലെ ആരും അവിടെ നില്‍ക്കുന്നില്ല. അങ്ങനെയാണ് തോന്നിയിട്ടുള്ളത്.

കൂടെ നിന്നവര്‍

കൂടെ നിന്നവര്‍

കൂടെ നിന്നവര്‍ പോലും ചതിയന്‍മാരാണെന്ന് പുറത്തിറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് മനസ്സിലാക്കിയത്. പുറത്തുപോയതിന് ശേഷം അവര്‍ എന്നെ കൂടുതല്‍ സ്‌നേഹിച്ചു. എന്നോട് കൂടുതല്‍ സ്‌നേഹവും കരുതലും കാണിച്ചു. എനിക്ക് അതൊന്നും അപ്പോള്‍ മനസ്സിലായിരുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഒരാള്‍ തനിക്കൊപ്പം ഉറച്ചുനിന്നിരുന്നുവെന്നും ഇന്നും ആ സൗഹൃദം അതേ പോലെ ഒപ്പമുണ്ടെന്നും രജിത് കുമാര്‍ പറയുന്നു.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
 പവനെക്കുറിച്ച്

പവനെക്കുറിച്ച്

പവനെക്കുറിച്ചായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. കുറച്ച് നാളേയുണ്ടായിരുന്നുള്ളൂവെങ്കിലും അവന്‍ നല്ല സ്‌ട്രോംഗായിരുന്നു. ആരെയെങ്കിലും എടുത്ത് പറയണമെങ്കില്‍ അവിടെ ജനുവായിട്ടുള്ളത് പവനാണ്. പവന്‍ ആത്മാര്‍ത്ഥയുള്ളവനാണ്. പുറത്തുപോവുന്നത് വരെ രജിത് കുമാറിന് ശക്തമായ പിന്തുണയായിരുന്നു പവന്‍ നല്‍കിയത്. പവന്‍ പോവുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്ന് രജിത് കുമാര്‍ പറഞ്ഞിരുന്നു. പുറത്തെത്തിയ രജിത് കുമാറിനെ കാണാന്‍ ലാവണ്യയും പവനും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X