ഭാര്യയുടെ അബോര്‍ഷന്‍ കഥ, ബിഗ് ബോസില്‍ മനസ് തുറന്ന് രജിത് കുമാറിന് പൊങ്കാലയിട്ട് മത്സരാര്‍ഥികള്‍

Recommended Video

Rajith kumar reveals her wife's pregnancy story

ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. പതിനേഴ് മത്സരാര്‍ഥികളില്‍ ഒരാള്‍ മാത്രം എല്ലാത്തില്‍ നിന്നും എതിര്‍ദിശയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഡോ.രജിത് കുമാര്‍ ആണിത്. പ്രഭാഷകനും അധ്യാപകനുമൊക്കെയായ അദ്ദേഹം വലിയൊരു മേക്കോവറിന് ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്.

തൂവെള്ള നിറമുള്ള താടിയും മുടിയുമെല്ലാം മുറിച്ചിട്ടാണ് അദ്ദേഹമെത്തിയത്. ഈ മേക്കോവര്‍ ആരാധകരെയും ഞെട്ടിച്ചു. എന്നാല്‍ ഷോ യ്ക്കിടെയുള്ള അദ്ദേഹത്തിന്റെ ചില വെളിപ്പെടുത്തലുകള്‍ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ഭാര്യയുടെ അബോര്‍ഷനെ കുറിച്ചും മരണത്തെ കുറിച്ചുമൊക്കെയായിരുന്നു രജിത് കുമാര്‍ മനസ് തുറന്നത്.

 രജിത് കുമാറിന്റെ വാക്കുകളിലേക്ക്

ഡോ.രജിത് കുമാര്‍ അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ മത്സരാര്‍ഥികള്‍ എല്ലാവരും ഞെട്ടി. ഭാര്യയ്ക്ക് അബോര്‍ഷന്‍ ആയ സമയത്ത് അവളെ അമ്മയെ ഏല്‍പ്പിച്ച് ഭാര്യയുടെ തന്നെ കുടുംബത്തിലെ ഒരു വിവാഹം കൂടാന്‍ പോയ കഥയായിരുന്നു രജിത് പറഞ്ഞത്. ഭാര്യയെ പ്രതിസന്ധിഘട്ടത്തില്‍ ഉപേക്ഷിച്ച് പോയ അദ്ദേഹത്തിന് എതിരെ മത്സരാര്‍ഥികളെല്ലാവരും ഒരുപോലെ തിരിഞ്ഞു. വീണ നായര്‍, ആര്യ, മഞ്ജു എന്നിവരെല്ലാം രൂക്ഷമായി അദ്ദേഹത്തെ വിമര്‍ശിച്ചു. ഞങ്ങളെല്ലാവരും പ്രസവിച്ചിട്ടുള്ളതിനാല്‍ ആ അനുഭവം എങ്ങനെ ആയിരിക്കുമെന്ന് അറിയാമെന്നും ആര്യ പറഞ്ഞിരുന്നു.

 രജിത് കുമാറിന്റെ വാക്കുകളിലേക്ക്

രജിത്ത് കുമാറിന്റെ തുറന്ന് പറച്ചില്‍ എല്ലാവരെയും അസ്വസ്ഥമാക്കിയിരുന്നു. ഭാര്യയെ സഹായിക്കാതെ പോയതിനെ സംവിധായകന്‍ സുരേഷ് രൂക്ഷമായി എതിര്‍ക്കുകയും തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേ സമയം അയാള്‍ മെനഞ്ഞ് ഉണ്ടാക്കിയ കഥയാണിതെന്ന സൂചനയും ചിലര്‍ പറയുന്നുണ്ട്. കഥ മുഴുവന്‍ കേട്ടപ്പോള്‍ നല്ലതാണെന്ന് തോന്നിയെങ്കിലും ക്ലൈമാക്‌സില്‍ അത് കള്ളമായി മാറിയോ എന്ന സംശയവും മത്സരാര്‍ഥികള്‍ക്ക് ഉണ്ടായി.

 രജിത് കുമാറിന്റെ വാക്കുകളിലേക്ക്

ക്യാമറയ്ക്ക്് മുന്നില്‍ വന്ന് രജിത് കുമാറിനോടുള്ള തന്റെ പരിഭവം പരീക്കുട്ടി വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഹൗസിലെ ജയിലിന്റെ താക്കോല്‍ തന്നാല്‍ അദ്ദേഹത്തെ അതില്‍ പൂട്ടി ഇടാമെന്നും പരീക്കുട്ടി പറയുന്നു. മത്സരാര്‍ഥികളോട് എല്ലാവരോടും വഴക്ക് ഉണ്ടാക്കുന്ന തരത്തില്‍ സംസാരിച്ചാണ് രജിത് കുമാര്‍ മാറി ഇരുന്നത്. തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും എല്ലാവരും ഒരുപോലെ എതിര്‍ത്ത് സംസാരിച്ചതിന് കാരണം ഇതാണെന്നും അദ്ദേഹം പറയുന്നു. ഈ സമയത്ത് രജിത് നേരത്തെ പറഞ്ഞ കാര്യം ഫുക്രു ഓര്‍ത്തെടുത്തു.

രജിത് കുമാറിന്റെ വാക്കുകളിലേക്ക്

താന്‍ ക്രോണിക് ബാച്‌ലര്‍ ആണെന്നായിരുന്നു ആദ്യ ദിവസം പരിചയപ്പെടുമ്പോള്‍ രജിത് കുമാര്‍ പറഞ്ഞത്. ഇപ്പോള്‍ ഭാര്യ ഉണ്ടെന്ന കാര്യം പറഞ്ഞപ്പോള്‍ ഇവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. മാത്രമല്ല മറ്റൊരു പ്രസവത്തില്‍ ഭാര്യയും കുഞ്ഞും മരിച്ചെന്നും അദ്ദേഹം പുതിയതായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ വിശദീകരണത്തിനായി ഫുക്രു രജിത്തിനെ ഒറ്റയ്ക്ക് പോയി കണ്ടിരുന്നു. ക്രോണിക് ബാച്‌ലറാണെന്ന് പറഞ്ഞത് തമാശയ്ക്കാണെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. എന്നാല്‍ രാത്രിയോടെ എലീനയോട് അടക്കം പലരോടും അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു.

രജിത് കുമാറിന്റെ വാക്കുകളിലേക്ക്

രേഷ്മ രാജനോട് ഇപ്പോള്‍ തന്നെ വിവാഹം കഴിക്കാനും കുട്ടികള്‍ ഉണ്ടാവാന്‍ നോക്കണമെന്നും രജിത്ത് കുമാര്‍ ഉപദേശിച്ചിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇതിന്റെ പേരില്‍ ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ രജിത് കുമാറിനെ പാടെ അവഗണിച്ച മറുപടിയായിരുന്നു രേഷ്മ കൊടുത്തത്. വിവാഹം കഴിച്ചില്ലെങ്കിലും ഭാവിയില്‍ കുട്ടികള്‍ ഉണ്ടാകാനുള്ള മറ്റ് പല വഴികളും താന്‍ നോക്കിക്കോളമെന്നായിരുന്നു രേഷ്മ പറഞ്ഞത്.

 രജിത് കുമാറിന്റെ വാക്കുകളിലേക്ക്

സുജോ മാത്യുവിന് പിന്നാലെയും രജിത് മേനോന്‍ എത്തിയിരുന്നു. അലക്‌സാന്‍ഡ്രയെ വിവാഹം കഴിക്കാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ഇങ്ങനെ പറഞ്ഞ് പറഞ്ഞ് അവസാനം അവള്‍ എന്റെ തലയില്‍ ആയി പോവുമെന്ന് സുജോ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X