ബിഗ് ബോസില്‍ നിന്നും പുറത്തായതിന്‍റെ കാരണം വെളിപ്പെടുത്തി രജിത് കുമാര്‍! രേഷ്മ അവസരം മുതലെടുത്തു!

ബിഗ് ബോസ് മലയാളത്തില്‍ നിന്നും അടുത്തിടെയായിരുന്നു രജിത് കുമാര്‍ പുറത്തായത്. രസകരമായ ടാസ്‌ക്കിനിടയില്‍ നടന്ന അപ്രതീക്ഷിത സംഭവവികാസങ്ങളില്‍ പ്രേക്ഷകരും ഞെട്ടിയിരുന്നു. ശക്തമായ പിന്തുണയുമായി മുന്നേറുന്നതിനിടയിലായിരുന്നു രജിത് കുമാര്‍ പുറത്തായത്. നിലപാടുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വിമര്‍ശനങ്ങളാണ് നേരത്തെ താരത്തിന് ലഭിച്ചത്. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാള്‍ അദ്ദേഹം തന്നെയാണെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. പ്രേക്ഷകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹമെന്ന് മോഹന്‍ലാലായിരുന്നു ആദ്യം സൂചിപ്പിച്ചത്. ഇതിന് പിന്നാലെയായാണ് പലരും അദ്ദേഹത്തിന്റെ ഗ്രൂപ്പിലേക്ക് ചേര്‍ന്നത്.

എന്ത് ചെയ്താലും രജിത്തേട്ടന്‍ പുറത്താവില്ലല്ലോ, അത്രയും നല്ല പിന്തുണയാണ് അദ്ദേഹത്തിന്. ഒറ്റയ്ക്ക് കളിച്ചാണ് അദ്ദേഹം ഈ പിന്തുണ നേടിയതെന്നുമായിരുന്നു ആര്യയുടെ വിലയിരുത്തല്‍. ബിഗ് ബോസ് ഹൗസിലുള്ളവരെല്ലാം ഇത് ശരിവെച്ചിരുന്നു. രജിത് കുമാറുമായി നേരത്തെ വഴക്കിട്ടിരുന്നുവെങ്കിലും അടുത്തിടെയായി എല്ലാം പറഞ്ഞവസാനിപ്പിച്ചുവെന്നും നല്ല സൗഹൃദത്തില്‍പ്പോവുന്നതിനിടയിലുമാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. അതിന്റെ കാരണത്തെക്കുറിച്ചാണ് തനിക്ക് അറിയേണ്ടതെന്ന് രേഷ്മ പറഞ്ഞിരുന്നു. ആ ടാസ്‌ക്കില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് രജിത് കുമാര്‍ ഇപ്പോള്‍. മീഡിയഗ്രാമിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

 ഗെയിം ഷോയാണ്

ഗെയിം ഷോയാണ്

ബിഗ് ബോസ് ഒരു ഗെയിം ഷോയാണ്, അതിൽ മുകളിൽ ഉള്ളവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് കാര്യങ്ങൾ മുൻപോട്ട് പോകുന്നത്. ഇപ്പോൾ മോനോട് (അവതാരകനോടായി പറയുന്നു) നിന്റെ സംവിധായകൻ പറയുന്നു നീ മദ്യപാനിയുടെ റോൾ ചെയ്യണം എന്ന് . അത് പ്രകാരം ഇഷ്ടം ഇല്ലാത്ത പല കാര്യങ്ങളും ചെയ്യേണ്ടതായി വരും. അത്തരത്തിലുള്ള കാര്യങ്ങളാണ് അവിടെയും സംഭവിച്ചതെന്നും രജിത് കുമാര്‍ പറയുന്നു.

 വികൃതി ആവണം

വികൃതി ആവണം

കള്ള് ഇഷ്ടം അല്ലെങ്കിലും കുടിക്കേണ്ടതായി വരും, അത് ഷാപ്പിൽ പോയി കുടിക്കേണ്ടതായും ചിലപ്പോൾ ഒരാളുടെ തലയിൽ വരെ ഒഴിക്കേണ്ടിയും വരും, പറ്റില്ലെന്നു പറഞ്ഞാൽ പോയി പണി നോക്കാൻ പറയും അല്ലെ, കാരണം ഒരുപാട് പേര് വേറെ കാത്തു നിൽപ്പുണ്ട്. അതാണ് അവിടെയും നടന്നത്. നല്ല വികൃതി ആകണം എന്നായിരുന്നു നിർദ്ദേശം. എന്നോട് കുട്ടികൾ വികൃതി കാണിച്ചു. അടുത്ത റോൾ എന്റേത് ആയിരുന്നു. ഞാനും വികൃതി ആയി മാറി.

സൂക്ഷിച്ചാണ് ചെയ്തത്

സൂക്ഷിച്ചാണ് ചെയ്തത്

അധ്യാപകൻ എന്ന് ഉളിൽ ഉള്ളത് കൊണ്ടും മുൻപിൽ നിൽക്കുന്നത് പെൺകുട്ടി ആയതു കൊണ്ടും, ആ കുട്ടിയുടെ കണ്ണിലുള്ള ശ്രദ്ധ കൊണ്ടും വളരെ സൂക്ഷിച്ചാണ് അത് ചെയ്തത്. മുളകിന്റെ ഒരു തുള്ളി വെള്ളം പോളയ്ക്ക് താഴെയായി അൽപ്പം പുരട്ടി, പോളയ്ക്ക് ഉള്ളിലോ, കണ്ണ് തുറന്നു വച്ച് അതിനുള്ളിൽ കുത്തി തേക്കുകയോ ഒന്നും ചെയ്തില്ല. ആ വീഡിയോ പരിശോധിച്ചാൽ കൃത്യമായി മനസ്സിലാകുമെന്നും അദ്ദേഹം പറയുന്നു.

 ഗെയിമായി എടുക്കണം

ഗെയിമായി എടുക്കണം

അത് ആ കുട്ടിക്കായി കൊണ്ടുവന്നതല്ല. രഘുവിനും, പാഷാണം ഷാജിയ്ക്കുമായി കൊണ്ട് വന്നതാണ്. അതും ഒടിഞ്ഞിരിക്കുന്ന കൈയ്യുടെ സുരക്ഷയ്ക്കായി. ഗെയിമിനെ അതിന്റെ രീതിയിൽ എടുക്കണ്ടേ, അങ്ങിനെ ആണെങ്കിൽ എന്റെ ശരീരം മുഴുവനും ഡാമേജാണ്‌. ഞാൻ അതിനൊന്നും പരാതി പറഞ്ഞില്ലെന്നും രജിത് കുമാര്‍ പറയുന്നു.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
അവസരം ഉപയോഗിച്ചു

അവസരം ഉപയോഗിച്ചു

പിന്നെ എന്നെ വെളിയിലാക്കാനുള്ള ഓരോ അവസരവും എതിർ മത്സരാർത്ഥികൾ ഉപയോഗിച്ച് കൊണ്ടേയിരുന്നു. ഇപ്പോൾ അത് ആ കുട്ടിക്ക് കിട്ടി, അത് നന്നായി അവൾ ഉപയോഗിച്ചു. ഇത് ഗെയിം ആണെന്നും അദ്ദേഹം പറയുന്നു. 5 ദിവസത്തിന് ശേഷമായിരുന്നു രജിത് വിഷയത്തില്‍ തീരുമാനമെടുത്തത്. രേഷ്മയോട് ചോദിച്ചപ്പോള്‍ അദ്ദേഹം അകത്തേക്ക് വരുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു താരം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X