ആര്യ ഭീകരിയാണ്! ജസ്ല മകളെപ്പോലെ!എലീന പഠിച്ച കള്ളി! രജിത്ത് കുമാറിന്‍റെ തുറന്നുപറച്ചില്‍ വൈറല്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടിയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. എലിമിനേഷന് പിന്നാലെയായാണ് ബിഗ് ഹൗസിലേക്ക് പുതിയ രണ്ടുപേരെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രണ്ടുപേരായിരുന്നു പരിപാടിയിലേക്ക് എത്തിയത്. ജസ്‌ല മാടശ്ശേരിയും ദയ അശ്വതിയും എത്തിയതോടെ ബിഗ് ബോസ് കൂടുതല്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരസ്യമായി വിയോജിപ്പുകള്‍ പ്രകടിപ്പിച്ചവരെല്ലാം ഒരുമിച്ചപ്പോള്‍ എന്തൊക്കെയായിരിക്കും സംഭവിക്കുകയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മത്സരാര്‍ത്ഥികളും പരസ്പരം വിലയിരുത്തലുകളും വിയോജിപ്പുകളുമൊക്കെ പ്രകടിപ്പിക്കുന്നുണ്ട്.

ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായി മാറിയിരിക്കുകയാണ് രജിത്ത് കുമാര്‍. നിങ്ങള്‍ മുത്താണെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോഴായിരുന്നു ഒപ്പമുള്ളവര്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കിയത്. സ്‌ക്രീന്‍ സ്‌പേസിനായി ചിലരൊക്കെ അദ്ദേഹത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ് ജസ്ല മാടശ്ശേരി. സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ഇനി ചെയ്യാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം സ്വയം സംസാരിക്കാറുണ്ട്. അതിനിടയിലാണ് തെസ്‌നി ഖാനും രജിത്ത് കുമാറും ഒരുമിച്ച് ചേര്‍ന്ന് ഹിപ്‌നോട്ടിസവുമായെത്തിയത്.

പ്ലാന്‍ ചെയ്ത പരിപാടി

പ്ലാന്‍ ചെയ്ത പരിപാടി

അഭിനയം മാത്രമല്ല മാജിക്കിലും തെസ്‌നി ഖാന് കഴിവുണ്ട്. അതേക്കുറിച്ച് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ താരത്തെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. അതിനിടയിലാണ് ബിഗ് ബോസില്‍ ഹിപ്‌നോട്ടിസവുമായി താരമെത്തിയത്. ഒറ്റയാനായി നടക്കുന്ന രജിത്തിനെയായിരുന്നു താരം ഇതിനായി കൂട്ടുപിടിച്ചത്. താന്‍ ഹിപ്‌നോട്ടിസം ചെയ്യുമെന്നും അതുപോലെ തന്നെ അഭിനയിക്കണമെന്നും തെസ്‌നി രജിത്തിനോട് പറഞ്ഞിരുന്നു. ഒന്നുമറിയാത്തവരെപ്പോലെയായാണ് പിന്നീട് ഇരുവരും കാര്യങ്ങള്‍ ചെയ്തത്. രജിത്തിനോട് ചോദിച്ചിട്ട് ഹിപ്‌നോട്ടിസം ചെയ്യാമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അത് വേണ്ട സര്‍പ്രൈസായി പറയാമെന്നായിരുന്നു തെസ്‌നി പറഞ്ഞത്.

നഴ്‌സറി കുട്ടിയെപ്പോലെ

നഴ്‌സറി കുട്ടിയെപ്പോലെ

രജിത്ത് കുമാറിനെയാണ് ഹിപ്‌നോട്ടിസം ചെയ്യാന്‍ പോവുന്നതെന്ന് പറഞ്ഞപ്പോള്‍ ഒന്നും അറിയാത്തയാളെപ്പോലെ നില്‍ക്കുകയായിരുന്നു അദ്ദേഹം. ഹിപ്‌നോട്ടിസത്തില്‍ കാണിക്കുന്നത് പോലെ ചില കാര്യങ്ങള്‍ കാണിച്ചിരുന്നു തെസ്‌നി. അദ്ദേഹം ഒരു നഴ്‌സറി കുട്ടിയെപ്പോലെയായിരിക്കുകയാണ് ഇപ്പോള്‍ എന്ന് തെസ്‌നി പറഞ്ഞപ്പോള്‍ രജിത്ത് കുമാര്‍ അതേ പോലെ അഭിനയിക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് താരം ബിഗ് ബോസിലെ എല്ലാവരേയും കുറിച്ച് ചോദിച്ചത്.

ബിഗ് ബോസിലുള്ളവരെക്കുറിച്ച്

ബിഗ് ബോസിലുള്ളവരെക്കുറിച്ച്

ബിഗ് ബോസില്‍ ഒപ്പം മത്സരിക്കുന്നവരെക്കുറിച്ച് തെസ്‌നി രജിത്തിനോട് ചോദിച്ചിരുന്നു. ചുരുങ്ങിയ വാക്കുകളിലൂടെ കാര്യങ്ങള്‍ വിവരിക്കാനായിരുന്നു താരം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്. അതാവട്ടെ അടുത്ത ചര്‍ച്ചയ്ക്ക് വഴി തെളിയിക്കുകയും ചെയ്തിരുന്നു. ഫുക്രുവിനെക്കുറിച്ചായിരുന്നു ആദ്യം പറഞ്ഞത്. സൂത്രശാലിയാണ് ഫുക്രു. കള്ളനും തന്ത്രശാലിയുമാണ് രഘു. മകളെപ്പോലെയുള്ള കുട്ടിയാണ് ജസ്ല. പഠിച്ച കള്ളിയും സൂത്രശാലിയുമാണ് എലീന. പൊതുവെ ശാന്തഭാവമാണെങ്കിലും രൗദ്രവും ഭീകരിയുമാണ് ആര്യ.

രജിത്ത് കുമാറിനെക്കുറിച്ച്

രജിത്ത് കുമാറിനെക്കുറിച്ച്

നന്മയുള്ള മണ്ടനാണ് പാഷാണം ഷാജി. സാധുവാണ് ദയ അശ്വതി, ജീവിക്കാന്‍ വേണ്ടി എന്തൊക്കെയോ ചെയ്യുകയാണ്. കൗശലബുദ്ധിയുള്ളയാളാണ് അലക്‌സാന്‍ഡ്ര. വകതിരിവില്ലാത്തയാളാണ് രേഷ്മ. ശുദ്ധനും നന്മയുള്ളവനുമാണ് പ്രദീപ് ചന്ദ്രന്‍. കഴിവുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ പറ്റാത്തയാളാണ് തെസ്‌നി ഖാന്‍. പട്ടിയും തെണ്ടിയും നാറിയുമാണ് രജിത്ത് കുമാറെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

Big Boss Malayalam | ലക്ഷ്വറി ടാസ്‌ക് പൊളിച്ചടുക്കി രജിത്തും ജസ്ലയും | Filmibeat Malayalam
അറിഞ്ഞുകൊണ്ട് തന്നെയാണ്

അറിഞ്ഞുകൊണ്ട് തന്നെയാണ്

ഹിപ്‌നോട്ടിസം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണി രേഷ്മയും അലക്‌സാന്‍ഡ്രയും അവിടെ നിന്ന് ഇറങ്ങിപ്പോയത്. ഇതെല്ലാം അദ്ദേഹം അറിഞ്ഞ് തന്നെ പറയുന്നതാണ്, ഉപബോധ മനസ്സിലെ കാര്യങ്ങളല്ല. ഇരുവരും രജിത്ത് കുമാറിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു പിന്നീട്. ഈ സംഭവം കഴിഞ്ഞതിന് പിന്നാലെയായാണ് രജിത്ത് സ്വയം സംസാരിച്ചത്. അവരെല്ലാം തോറ്റെന്നും ഈ ഗെയിം മികച്ചതായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X