രജിത്തിന് വീണ്ടും പരിക്ക്! വീഴ്ചയ്ക്കിടയിലും ആവര്‍ത്തിച്ച പരാതി ആര്യയ്ക്കും വീണയ്ക്കുമെതിരെ!
ബിഗ് ബോസില്‍ മത്സരത്തിന്റെ ലെവലും മാറുകയാണ്. മോഹന്‍ലാലിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന വേറെ ലെവല്‍ കളികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്‌ക്കുകള്‍ക്കും ഗെയിമിനും ഇടയിലെ തര്‍ക്കങ്ങള്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നത് സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായി വിശേഷിപ്പിക്കുന്നയാളാണ് ഡോക്ടര്‍ രജിത് കുമാര്‍. കൈയ്യിലെ പരിക്ക് ഭേദമായി വരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ കാലിനും പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസമായിരുന്നു കാലിന് പരിക്ക് പറ്റിയത്. സ്വിമ്മിംഗ് പൂളിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു അദ്ദേഹം. സുജോയും ഫുക്രുവുമായിരുന്നു അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചത്.
ബിഗ് ബോസില്‍ കോടതിവാദങ്ങള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. അന്യോന്യം കരിവാരിത്തേച്ചും ആരോപണങ്ങളും പരാതിയുമൊക്കെയായാണ് ഓരോരുത്തരും കോടതിയെ സമീപിച്ചത്. പരാതി സമര്‍പ്പിക്കാനായി ക്യാമറയെ ലക്ഷ്യമാക്കി ഓടുകയായിരുന്നു എല്ലാവരും. അതിനിടയിലാണ് രജിത്തിന് പരിക്ക് പറ്റിയത്. എലീന-സുജോ കേസ് തീര്‍പ്പുകല്‍പ്പിച്ചതിന് പിന്നാലെയായാണ് ഈ സംഭവം. ഫുക്രു പുറത്തേക്ക് പോവാനൊരുങ്ങുന്നത് കണ്ട് സുജോയും തയ്യാറാവുകയായിരുന്നു. കോടതിയിലെ ബഞ്ചുകള്‍ക്ക് പുറത്തൂടെ ചാടിയാണ് സുജോ വാതിലിന് അരികിലേക്ക് എത്തിയത്. ഫുക്രുവിനെ പിടിച്ചുമാറ്റിയതിന് ശേഷം താരം പുറത്തേക്ക് പോവുകയും ചെയ്തിരുന്നു.

Recommended Video
വീണ രജിത്തിനെ പിടിച്ചുനിര്‍ത്താനായി ശ്രമിക്കുന്നുണ്ടായിരുന്നു. സുജോയ്ക്ക് പിന്നാലെയായി രജിതും പുറത്തേക്ക് പോവുകയായിരുന്നു. അതിനിടയിലാണ് കാല്‍ വഴുതി പൂളിലേക്ക് വീണത്. സുജോയും പിന്നാലെയായി എത്തിയ ഫുക്രുവും ചേര്‍ന്നായിരുന്നു അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചത്. വഴ്ചയ്ക്കിടയിലും തന്റെ പരാതി ബോധിപ്പിക്കുകയായിരുന്നു രജിത്ത്. ആര്യയ്ക്കും വീണയ്ക്കുമെതിരെയുള്ള പരാതിയായിരുന്നു അദ്ദേഹം ബോധിപ്പിച്ചത്. ഇതിന് പിന്നാലെയായാണ് പരിക്കിനെക്കുറിച്ച് ശ്രദ്ധിച്ചത്. മറ്റുള്ളവരുടെ സഹായത്തോടെയാണ് രജിത് കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിയത്. ചതവില്ലെന്നും കാല്‍ വളയ്ക്കാനാവുന്നില്ലെന്നും നല്ല വേദനയുണ്ടെന്നും രജിത് പറഞ്ഞിരുന്നു. മെഡിക്കല്‍ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു.


Click it and Unblock the Notifications