രജിത്ത് സാറിനെ ചൊറിയനെന്ന് വിളിച്ച് വീണാ നായര്‍! വായടപ്പിക്കുന്ന മറുപടി നല്‍കി രജിത്ത്

By Midhun Raj

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ മൂന്ന് ആഴ്ചകള്‍ പിന്നിട്ട് മുന്നേറികൊണ്ടിരിക്കുകയാണ്. പതിനേഴ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും രണ്ട് പേര്‍ പുറത്ത് പോയിരുന്നു. എലിമിനേഷനിലൂടെ രാജിനി ചാണ്ടിയും ആരോഗ്യ പ്രശ്‌നങ്ങളാല്‍ സോമദാസുമാണ് പുറത്തുപോയത്. ആദ്യ ആഴ്ചയില്‍ നിന്നും വ്യത്യസ്തമായുളള സംഭവ വികാസങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്നത്.

അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളുമെല്ലാം തന്നെ ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ ഉണ്ടായിരുന്നു. ബിഗ് ബോസില്‍ വലിയ പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സാര്‍ത്ഥിയാണ് രജിത്ത് കുമാര്‍. തന്റെതായ നിലപാടുകളിലൂടെയാണ് ബിഗ് ബോസില്‍ അദ്ദേഹം ശ്രദ്ധേയനായത്.

Recommended Video

Bigg Boss Malayalam Season 2 Day 19 Review | FilmiBeat Malayalam
ബിഗ് ബോസിന് ശേഷം

ബിഗ് ബോസിന് ശേഷം നിരവധി ആരാധകരെയും രജിത്ത് കുമാറിനെ ലഭിച്ചിരുന്നു. മറ്റു മല്‍സരാര്‍ത്ഥികള്‍ക്കിടെയില്‍ ഒറ്റപ്പെട്ടു പോയ ആളുകൂടിയാണ് രജിത്ത് കുമാര്‍. സംസാരവും നിലപാടുകളുമൊന്നും മറ്റുളളവര്‍ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് രജിത്ത് കുമാര്‍ പലപ്പോഴും വിമര്‍ശിക്കപ്പെടാറുളളത്. രജിത്തേട്ടന്‍ ഇടയ്ക്കിടെ കളളം പറയാറുണ്ടെന്ന് മറ്റ് മല്‍സരാര്‍ത്ഥികള്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ താന്‍ കളളം

എന്നാല്‍ താന്‍ കളളം പറയാറില്ലെന്നും സത്യം മാത്രമേ പറയാറുളളുവെന്നുമാണ് രജിത്ത് തുറന്നുപറഞ്ഞ്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ സുജോയുടെ കാര്യങ്ങളില്‍ ഇടപെട്ടതിന് മറ്റു മല്‍സരാര്‍ത്ഥികള്‍ ഒന്നടങ്കം രജിത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ രജിത്തിനെ വളഞ്ഞിട്ടാണ് എല്ലാവരും കൂടി ചോദ്യം ചെയ്തത്.

ബിഗ് ബോസിന്റെ പുതിയ വീഡിയോയില്‍

ബിഗ് ബോസിന്റെ പുതിയ വീഡിയോയില്‍ രജിത്ത് സാറിനെ ചൊറിയനെന്ന് വിളിച്ച് വീണ നായര്‍ എത്തിയിരുന്നു. തെസ്‌നി ഖാന്റെയും പരീക്കുട്ടിയുടെയും രേഷ്മയുടെയും അടുത്ത് ഇരിക്കുന്ന സമയത്താണ് രജിത്തിനെ കളിയാക്കികൊണ്ട് വീണ എത്തിയത്. ഇത് കേട്ട് അസൂയ കൊണ്ടാണ് വീണ അങ്ങനെ പറയുന്നതെന്നായിരുന്നു രജിത്തിന്റെ മറുപടി.

നിങ്ങള് ഭയങ്കര ബുദ്ധിമാനാണ്

നിങ്ങള് ഭയങ്കര ബുദ്ധിമാനാണ്, സംഭവവും ആണ്. പക്ഷേ അത് പോലെ തന്നെ ചൊറിയനുമാ. രജിത്തിനെക്കുറിച്ച് വീണ പറയുന്നു. ഇതിന് മറുപടിയായി ഓള്‍ഡ് ജനറേഷന്‍ ആയ നിങ്ങളെ പോലുളളവര്‍ക്കാണ് എന്നെ ഇഷ്ടപ്പെടാത്തതെന്നും ന്യൂ ജനറേഷനിലുളളവര്‍ക്ക് തന്നെ ഇഷ്ടമാണെന്നും രജിത്ത് പറഞ്ഞു. ബിഗ് ബോസില്‍ ഒരു അവാര്‍ഡ് വെച്ചു കഴിഞ്ഞാല്‍ അതില്‍ ചൊറിയനുളള അവാര്‍ഡ് നിങ്ങള്‍ക്കായിരിക്കുമെന്നും വീണ പറഞ്ഞു.

എന്നാല്‍ വീണയെ

വീണയെ വിടാതെ അതിനും കൃത്യമായ മറുപടി രജിത്ത് നല്‍കി. നിങ്ങളെ പോലെ പഴയ തലമുറയില്‍ നിന്നും പുതിയതിലേക്ക് ട്രാന്‍സിഷന്‍ ആയി കേറികൊണ്ടിരിക്കുന്ന ചില കഥാപാത്രങ്ങള്‍ക്ക് ഇപ്പോള്‍ രണ്ട് വെളളത്തിലും ചവിട്ടിയ അവസ്ഥയായിരിക്കും. ആ വെളളത്തിലും തുഴയണം, ഈ വെളളത്തിലും തുഴയണം, അപ്പോ രണ്ട് വെളളത്തിലും തുഴഞ്ഞു വരുമ്പോഴത്തേക്ക് ഞങ്ങളെ പോലുളളവര്‍ നിങ്ങള്‍ക്ക് തടസമായി തോന്നും. രജിത്ത് സര്‍ വീണയുടെ വായടപ്പിച്ച് കൊണ്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X