ഏഷ്യാനെറ്റിനെയും ബിഗ് ബോസിനെയും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്! ലാലേട്ടനെ കുറിച്ച് പറഞ്ഞ് രജിത് കുമാര്‍
രജിത് കുമാര്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത് വലിയ വിവാദമായിരുന്നു. പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ നിരവധി അഭിമുഖങ്ങളിലൂടെയായി താരം മനസ് തുറന്നു. ബിഗ് ബോസിലെ അനുഭവങ്ങള്‍ പറഞ്ഞതിനൊപ്പം തന്റെ കുടുംബ വിശേഷങ്ങളും പറഞ്ഞു. എന്നിട്ടും ബിഗ് ബോസിനും ഏഷ്യാനെറ്റിനും മോഹന്‍ലാലിനുമെല്ലാം രജിത് ആര്‍മിയുടെ ചീത്ത വിളികളായിരുന്നു.
മലയാളം ബിഗ് ബോസ് രണ്ടാം പതിപ്പില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. സഹമത്സരാര്‍ഥിയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ടാണ് രജിതിനെ പുറത്താക്കുന്നത്. ഇതിന്റെ പേരില്‍ പ്രതിഷേധവുമായി എത്തിയ ആരാധകരോട് രജിത് ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ്. ഒരു വീഡിയോയിലൂടെയാണ് തന്നെ സ്‌നേഹിക്കുന്നവരോട് രജിത് അഭ്യര്‍ഥിച്ചിരിക്കുന്നത്.

ഇന്നാണ് സോഷ്യല്‍ മീഡിയയിലേക്ക് ഒക്കെ ഞാന്‍ കയറി നോക്കിയത്. സത്യത്തില്‍ എനിക്ക് ചില സന്ദര്‍ഭങ്ങളില്‍ വിഷമം തോന്നി പോയി. കാരണം എന്നെ സ്‌നേഹിക്കുന്ന സുഹൃത്തുക്കളോടാണ് ഞാന്‍ ഈ അപേക്ഷ മുന്നോട്ട് വെക്കുന്നത്. ഇന്ന് നമ്മള്‍ യഥാര്‍ഥത്തില്‍ അഭിമുഖീകരിക്കുന്നത് കൊറോണ വൈറസും മറ്റ് അസുഖങ്ങളുമായി ലോകം മുഴുവന്‍ ശ്വാസം മുട്ടി കൊണ്ടിരിക്കുകയാണ്. ഈയൊരു അവസരത്തില്‍ ഒരു ഗെയിം ഷോ യുടെ പേര് പറഞ്ഞ്, അല്ലെങ്കില്‍ എന്റെ പേര് പറഞ്ഞ് ആരെയും നമ്മള്‍ ബുദ്ധിമുട്ടിക്കാനോ അസ്വസ്ഥ പെടുത്താനോ പാടില്ല എന്നെ സ്‌നേഹിക്കുന്നവര്‍.

എന്നെ ഇതുവരെ ആക്കിയത് ഏഷ്യാനെറ്റും ബിഗ് ബോസ് ഷോ യുമാണ്. അത് കൊണ്ട് ഏഷ്യാനെറ്റിനോടും ബിഗ് ബോസിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. അവരെ നന്ദിയോടെ ഓര്‍ക്കുന്നു. അങ്ങനെയൊരു പ്ലാറ്റ് ഫോം ലഭിച്ചിരുന്നില്ലെങ്കില്‍ എന്നെ നിങ്ങള്‍ അറിയില്ലായിരുന്നു. എനിക്ക് നിങ്ങളെും ലഭിക്കില്ലായിരുന്നു. അപ്പോള്‍ നമ്മള്‍ രണ്ട് പേരെയും തിരിച്ചറിപ്പിക്കാന്‍ ഇതൊരു മാധ്യമം കിട്ടിയത് കൊണ്ട് അവരോട് സ്‌നേഹത്തോടെ വേണം പെരുമാറാന്‍. ഇപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത് കൊറോണ വൈറസിനെ കുറിച്ചാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാര്‍ കൊറോണ വൈറസിന് എതിരായി എടുത്തിരിക്കുന്ന നടപടികളെല്ലാം ലോകത്തിന് മാതൃകയാണ്. അതില്‍ പ്രത്യേകിച്ച് ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചറും ആരോഗ്യ വകുപ്പും ശക്തമായ കണ്‍ട്രോളും നമ്മുടെ ഇടയിലേക്ക് കൊണ്ട് വന്നു. അത് കൊണ്ട് തന്നെ എനിക്ക് ഉറപ്പുണ്ട്, അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ കേരളം ഈ ഭീതിയില്‍ നിന്നും മുക്തമാവും. രോഗത്തില്‍ നിന്ന് മലയാളികള്‍ രക്ഷപ്പെടുന്നതോടെ എല്ലാവരും സന്തോഷത്തിലാവും. അതാണ് നമുക്കാവശ്യം. ഇതില്‍ നിന്നൊക്കെ നമ്മുടെ നാട് രക്ഷപ്പെട്ടതിന് ശേഷം സ്‌നേഹ പ്രകടനങ്ങളും സന്ദേശവുമൊക്കെ കൈമാറാം.

ഇപ്പോള്‍ ഞാന്‍ കണ്ട കാഴ്ച എന്നെ സ്‌നേഹിക്കുന്ന സഹോദരങ്ങള്‍ ഞാന്‍ പോലും അറിയാതെ മറ്റ് മത്സരാര്‍ഥികളെയും അതുപോലെ ഞാന്‍ ഏറ്റവും ആരാധിക്കുന്ന പത്മശ്രീ ഭരത് മോഹന്‍ലാലിനെയും ഏതെങ്കിലും രീതിയില്‍ അപമാനിച്ചിട്ടുണ്ടെങ്കില്‍ അതെനിക്ക് താങ്ങാന്‍ കഴിയത്തില്ല. കാരണം നാല്‍പത് വര്‍ഷം കൊണ്ട് അദ്ദേഹം സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച കലയും കഴിവും എത്രയോ ഉയരങ്ങളിലാണ്. ഞാനൊക്കെ കാണാപാഠം പഠിച്ച് കുറച്ച് ഡ്രിഗ്രി എടുത്തു എന്നേയുള്ളു. അദ്ദേഹത്തിന് മുന്നില്‍ ഇതൊന്നുമല്ല.
Recommended Video

40 വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹമുണ്ടാക്കിയതിനെ ഒരു വാക്കുകള്‍ കൊണ്ട് പോലും അപമാനിക്കാന്‍ പാടില്ല. പ്രത്യേകിച്ച് എന്നെ സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍. ഞാന്‍ പറഞ്ഞാല്‍ അനുസരിക്കുമെങ്കില്‍ ദയവ് ചെയ്ത് ലാലേട്ടനെ ഏഷ്യാനെറ്റിനെ ബിഗ് ബോസിനെ ഒന്നും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ലാലേട്ടനെ ഒരു കാരണവശാലും നിങ്ങള്‍ വിഷമിപ്പിക്കരുത്. കാരണം അദ്ദേഹം എനിക്ക് ഗുരുവിനെ പോലെയാണ്. ബാക്കി എല്ലാം ചിലര്‍ പരത്തുന്ന തെറ്റിദ്ധാരണകള്‍ മാത്രമാണ്.


Click it and Unblock the Notifications