അഭ്യര്‍ത്ഥനയുമായി രജിത് കുമാര്‍! സ്‌നേഹം രണ്ടാമത് മതി, ആദ്യം വേണ്ടത് ഇക്കാര്യമെന്നും താരം!
ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോടെയാണ് പല താരങ്ങളുടേയും ജീവിതം മാറിമറിഞ്ഞത്. നേരത്തെയുള്ള പല ധാരണകളും മാറ്റിമറിക്കാന്‍ പല താരങ്ങള്‍ക്കും കഴിഞ്ഞിരുന്നു. ബിഗ് ബോസ് സീസണ്‍ രണ്ടിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍. അധ്യാപകനായ രജിത് കുമാറിന്റെ വാദങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു നേരത്തെ ഉയര്‍ന്നുവന്നത്.
Recommended Video
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെക്കുറിച്ചുള്‍പ്പടെ വിവിധ വിഷയങ്ങളിലായി അദ്ദേഹം സ്വന്തം നിലപാട് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് രൂക്ഷവിമര്‍ശനങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ബിഗ് ബോസിലേക്കെത്തിയതിന് ശേഷവും അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ തുടരുകയായിരുന്നു. അതേ സമയം തന്നെ ശക്തരായ ആരാധകപിന്തുണയും സ്വന്തമാക്കുകയായിരുന്നു അദ്ദേഹം. പുറത്തുവന്നതിന് പിന്നാലെയായുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പുറത്തായത്
ബിഗ് ബോസ് വിജയിയായി പലരും വിശേഷിപ്പിച്ചത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പുറത്താവുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതായിരുന്നു അദ്ദേഹത്തിന് വിനയായി മാറിയത്. രജിത് കുമാര്‍ പുറത്തായതിന് പിന്നാലെയായാണ് രേഷ്മയും പുറത്തേക്ക് വന്നത്.

നിര്‍ദേശം തെറ്റിച്ചു
ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്കെത്തിയ രജിത്തിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പേരായിരുന്നു എത്തിയത്. കൊറോണയെത്തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതവഗണിച്ചായിരുന്നു ആരാധകരെത്തിയത്. രജിത് കുമാറിനും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. ആറ്റിങ്ങലിലെ വീട്ടിലെത്തിയ അദ്ദേഹത്തിന്‍റെ പുതിയ വീഡിയോയും പുറത്തുവന്നിരുന്നു.

അപേക്ഷ
എന്നെ സ്‌നേഹിക്കുന്ന മലയാളി പ്രേക്ഷകരോട് തനിക്ക് ഒരു അഭ്യര്‍ത്ഥനയേയുള്ളൂ എന്ന് പറഞ്ഞായിരുന്നു വീഡിയോ ആരംഭിച്ചത്. സ്‌നേഹം രണ്ടാമത് മതി, ആദ്യം നമുക്ക് ഈ വൈറസിനെ ഓടിക്കണം. വൈറസിനെ ഓടിക്കാനുള്ള സ്‌നേഹമാണ് എല്ലാവരും ഒത്തൊരുമയോടെ കാണിക്കേണ്ടത്. അതിന് സര്‍ക്കാരിനേയും ആരോഗ്യവകുപ്പിനേയും ഡോക്ടേഴ്‌സിനേയും പോലീസിനേയും സ്‌നേഹിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വില്ലനാണ്
ഈ വൈറസ് വല്ലാത്ത വില്ലനാണ്, ഒരു കുഞ്ഞിന് പോലും വൈറസ് കൊണ്ട് ബുദ്ധിമുട്ടുണ്ടാവരുത്. ഞാനല്ല പ്രധാനം. എനിക്ക് എല്ലാവരോടും നന്ദിയുണ്ട്. ആ സ്‌നേഹവും നന്ദിയുമൊക്കെ ഹൃദയത്തിലുണ്ട്. നിങ്ങള്‍ക്ക് എന്നെ അറിയാം. ഞാന്‍ ഓടി ഒളിച്ച് പോവുന്നയാളല്ല. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ മാസ്‌ക്ക് ധരിക്കണം. എപ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും രജിത് കുമാര്‍ പറയുന്നു.

ഹൃദയത്തില്‍
ഇവയെല്ലാം കഴിഞ്ഞ് നമുക്ക് സ്‌നേഹിക്കാം. സ്‌നേഹം ഹൃദയത്തില്‍ വെച്ചിരുന്നാല്‍ മതി. സോഷ്യല്‍ മീഡിയയിലൂടെ തന്നെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ പരക്കുന്നുണ്ടെന്ന് കേട്ടിരുന്നു. നെഗറ്റീവായിട്ടും വളച്ചൊടിച്ചും പറയുന്ന ഒരു കാര്യവും നിങ്ങള്‍ വിശ്വസിക്കരുത്. അതൊക്കെ കള്ളത്തരമാണ്. എന്തെും ഞാന്‍ നേരിട്ട് പറയുന്നത് മാത്രമേ വിശ്വസിക്കാവൂ, ചിലപ്പോള്‍ ഞാന്‍ നന്മയ്ക്കായി പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ചേക്കാം.

നേരിട്ട്
വീഡിയോയിലായാലും ഓഡിയോയിലായാലും താന്‍ നേരിട്ട് കംപ്ലീറ്റ് പറയുന്നത് മാത്രം കണക്കിലെടുത്താല്‍ മതി. കട്ട് ചെയ്ത് പറയുന്നത് വിശ്വസിക്കരുത്. കട്ടിങ്ങും പേസ്റ്റിങ്ങും നല്ല രീതിയില്‍ നടക്കുന്നുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇത്. ആരോഗ്യവകുപ്പിന് വേണ്ടിയാണ് താനിപ്പോള്‍ എത്തിയിട്ടുള്ളത്. കൊറോണയെ ചെറുക്കുന്നതിനായി ഒരുമിക്കാം നമുക്ക്.


Click it and Unblock the Notifications