രജിത്തിന്‍റെ വിശ്വസ്തര്‍ ഇനി ഒരുമിച്ചല്ല! പൊട്ടിത്തെറിച്ച് സുജോ! ചര്‍ച്ച വേണ്ട! ഗ്രൂപ്പ് പിളരുന്നു?

സ്‌കൂള്‍ ടാസ്‌ക്ക് പുരോഗമിച്ച് വരുന്നതിനിടയിലായിരുന്നു രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. കുസൃതിക്കാരനാവുന്നതിന് വേണ്ടി ചെയ്ത കാര്യമായിരുന്നു അദ്ദേഹത്തിന് തിരിച്ചടിയായി മാറിയത്. പിറന്നാളുകാരിയായ രേഷ്മ എല്ലാവര്‍ക്കും മധുരം നല്‍കിയിരുന്നു. തനിക്ക് മധുരം നല്‍കിയ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേക്കുകയായിരുന്നു രജിത്. മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. അദ്ദേഹം എന്തിനാണ് ഇങ്ങനെ ചെയ്തതെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രജിത്തിന്റെ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

വോട്ടും പ്രേക്ഷക പിന്തുണയും കണക്കിലെടുത്താണ് പലരും രജിത്തിനെ പിന്തുണച്ചതെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആര്യയും സംഘവുമൊക്കെ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. തങ്ങളില്‍ പലരുടേയും ലക്ഷ്യം ഇത് തന്നെയായിരുന്നുവെന്ന് രഘുവും അമൃതയും അഭിരാമിയുമൊക്കെ വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുജോ ചര്‍ച്ച ചെയ്തത് മാഷിന്റെ അഭാവത്തെക്കുറിച്ചായിരുന്നു. അദ്ദേഹമുണ്ടായിരുന്നേല്‍ ഇങ്ങനെ സംഭവിക്കില്ലെന്നായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. രജിത് വരണമെന്ന് പലരും പറയുന്നുണ്ടെങ്കിലും അതിലൊന്നും ആത്മാര്‍ത്ഥയില്ലെന്നതാണ് മറ്റൊരു കാര്യം.

രജിത്തിന്റെ ടീം

രജിത്തിന്റെ ടീം

രഘു, സാന്‍ഡ്ര, സുജോ, അഭിരാമി, അമൃത ഇവരെയാണ് രജിത്തിന്റെ ടീമായി വിശേഷിപ്പിക്കുന്നത്. മിക്കപ്പോഴും ഇവര്‍ രജിത്തിനൊപ്പമായിരിക്കും. ടാസ്‌ക്കിലോ മറ്റേതെങ്കിലും കാര്യത്തിലോ ഒരാളെ തിരഞ്ഞെടുക്കാന്‍ പറയുമ്പോള്‍ ഇവര്‍ ഈ ടീമിന്റെ തീരുമാനത്തിനാണ് പ്രാധാന്യം നല്‍കാറുള്ളത്. രജിത്തിന് കട്ടസപ്പോര്‍ട്ടാണ് ഇവര്‍ നല്‍കിയിരുന്നത്. കൃത്യമായ നിര്‍ദേശങ്ങളാണ് രജിത് ഇവര്‍ക്ക് നല്‍കാറുള്ളത്. രജിത്താണോ അതോ ഈ സംഘമാണോ ഗ്രൂപ്പിനുള്ളിലും ഗെയിം കളിച്ചത് എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല.

അഭിപ്രായവ്യത്യാസം

അഭിപ്രായവ്യത്യാസം

രജിത്ത് പോയതിന് പിന്നാലെയായി അദ്ദേഹത്തിന്റെ ഗ്രൂപ്പിലും അഭിപ്രായവ്യത്യാസങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഈ ചെയ്തതില്‍ രജിത്തിനെ ന്യായീകരിക്കാനാവില്ലെന്ന് രഘു പരസ്യമായി പറഞ്ഞിരുന്നു. തനിക്ക് വേണ്ടപ്പെട്ടയാളാണ് അദ്ദേഹമെന്ന് പറയുമ്പോഴും പച്ചമുളക് സംഭവത്തില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കില്ലെന്ന് താരം ആവര്‍ത്തിച്ചിരുന്നു. അദ്ദേഹം എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയാനുള്ള ആകാംക്ഷയിലാണ് തങ്ങളെന്നായിരുന്നു മറ്റുള്ളവര്‍. ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് തങ്ങളുടേതെന്നും അവര്‍ പറഞ്ഞിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 68 Review | FilmiBeat Malayalam
ഫുക്രുവിന് അനുകൂലം

ഫുക്രുവിന് അനുകൂലം

ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌കുമായി ബന്ധപ്പെട്ട് മികച്ച പ്രകടനം നടത്തിയവരെ തിരഞ്ഞെടുക്കാനായി ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. പൊളിറ്റിക്‌സ് അധ്യാപകനായെത്തിയ ഫുക്രുവാണ് മികച്ച പ്രകടനം കാഴ്ച വെച്ചതെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. ആര്യയും സംഘവും മാത്രമല്ല രജിത്തിന്റെ ടീമിലുള്ളവരും ഇത്തവണ ഫുക്രുവിനൊപ്പമായിരുന്നു. ഈ നിലപാടാണ് സുജോയെ ചൊടിപ്പിച്ചത്. അവര്‍ മണ്ടത്തരമാണ് കാണിച്ചത്. രജിത്തേട്ടനുണ്ടായിരുന്നുവെങ്കില്‍ ബുദ്ധിപരമായ രീതിയില്‍ ഇക്കാര്യത്തില്‍ മാറ്റം കൊണ്ടുവന്നേനെയെന്നും സുജോ പറഞ്ഞിരുന്നു.

സാന്‍ഡ്ര പറഞ്ഞത്

സാന്‍ഡ്ര പറഞ്ഞത്

സാന്‍ഡ്രയ്‌ക്കൊപ്പമിരുന്ന് സംസാരിക്കുന്നതിനിടയിലായിരുന്നു സുജോ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. ടാസ്‌ക്കിന്‍രെ ബേസിലാണ് എല്ലാവരും ഫുക്രുവിനെ തിരഞ്ഞെടുത്തത്. ഫുക്രു എങ്ങനെയാണ് ക്ലാസെടുത്ത് എന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയാം. അതാണ് അവനെ തിരഞ്ഞെടുത്തത്. ഇത് കേട്ടതും സുജോ ചൂടാവുകയായിരുന്നു. കുറ്റം പറഞ്ഞ നിങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അവന് വേണ്ടി വാദിക്കുന്നത്. ഫുക്രുവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ആ ടാസ്‌ക്കില്‍ അവന്റെ പ്രകടനം മികച്ചതായിരുന്നുവെന്നായിരുന്നു സാന്‍ഡ്ര പറഞ്ഞത്.

കൂടിയിരുന്നുള്ള ചര്‍ച്ചയ്ക്കില്ല

കൂടിയിരുന്നുള്ള ചര്‍ച്ചയ്ക്കില്ല

ഫുക്രു മികച്ച പ്രകടനമാണ് നടത്തിയതെന്നും എല്ലാവരും ആ പേര് പറഞ്ഞത് അതുകൊണ്ടാണെന്ന് സുജോയ്ക്ക് മനസ്സിലായിരുന്നു. എന്നാല്‍ ആ തീരുമാനം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതാണ് എതിര്‍പ്പായി പുറത്തുവന്നത്. സാന്‍ഡ്രയ്ക്ക് ഇത് കൃത്യമായി മനസ്സിലായിരുന്നു. കൂടിയിരുന്നുള്ള ചര്‍ച്ചയ്‌ക്കൊന്നും ഇനി താനില്ലെന്ന് പറഞ്ഞായിരുന്നു സുജോ സംസാരം നിര്‍ത്തിയത്. മാഷ് തിരിച്ചെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ ടീമും പിരിയുമോയെന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X