ബിഗ് ബോസിലൂടെ മാറിയത് ആ ജാതകദോഷം! അത്ര വലിയ ദുഷ്ടത്തരം ചെയ്തിട്ടില്ല, അമ്മയെ കുറിച്ചോർത്ത് രജിത്

ആദ്യ ഭാഗത്തേക്കാലും നിരവധി പുതുമയോടെയാണ് ബിഗ് ബോസ് സീസൺ 2 ആരംഭിച്ചിരിക്കുന്നത്. അംഗങ്ങളുടെ തിരഞ്ഞെടുപ്പിലായാലും മത്സരത്തിലെ ടാസ്ക്കുകളിലായാലും ഹൗസിനുളളിലെ ക്രമീകരണത്തിലായാലും ആദ്യ ഭാഗത്തേക്കാലും ഏറെ വ്യത്യാസമായിട്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾക്ക് ബിഗ്ബോസ് ഹൗസ് വേദിയാകുന്നുണ്ട് . ആദ്യ സീസണിലുണ്ടായ സകല തെറ്റിധാരണയും മാറ്റി കൊണ്ടാണ് ഇത്തവണത്തെ ബിഗ് ബോസ് ഹൗസ് തുറന്നിരിക്കുന്നത്.

ബിഗ് ബോസ് ഹൗസിൽ തയ്യാറാക്കിയിരിക്കുന്ന ജയിൽ തുടക്കം മുതലെ പ്രേക്ഷകരുടെ ഇടയിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഇത്തരത്തിലുളള ഒരു ക്രമീകരണം ഹൗസിൽ ഉണ്ടായിരുന്നില്ല. ഏറെ നടകീയ രംഗങ്ങളായിരുന്നു ജയിൽ ബിഗ്ബോസ് ഹൗസിൽ സൃഷ്ടിച്ചത്. എന്നാൽ ജയിൽ ഉപകാരപ്പെട്ടത് ഡോക്ടർ രജിത് കുമാറിനായിരുന്നു. ഡോക്ടറിന്റെ ഒരു ജാതകദോഷം മറ്റിയിരിക്കുകയാണ്. വരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വീക്കിലി ടാസ്ക്കിനുള്ള  ശിക്ഷ

ബിഗ് ബോസ് നൽകിയ വീക്കിലീ ടാസ്ക്കിൽ മികച്ച പ്രകടനം പുറത്തെടുക്കാത്ത രണ്ട് പേരെയായിരുന്നു ബിഗ് ബോസ് ജയിലിൽ അടച്ചത്. അംഗങ്ങളുടെ നിർദ്ദേശം അനുസരിച്ചായിരുന്നു രാജിനി ചാണ്ടിയ്ക്കും ഡോക്ടർ രജിത് കുമാറിനുമായിരുന്നു ബിഗ് ബോസ് തടവ് ശിക്ഷ വിധിച്ചത്. ഇത് രാജിനി ചാണ്ടിയെ ഏറെ വികാരഭരിതയാക്കിയിരുന്നു. എന്നാൽ തുള്ളിച്ചാടി കൊണ്ടായിരുന്നു രജിത് കുമാർ ശിക്ഷ സ്വീകരിച്ചത്. ജയിൽ ശിക്ഷ ലഭിച്ചതിന്റെ സന്തോഷം ക്യാമറയ്ക്ക് മുന്നിൽ പ്രകടിപ്പിക്കുകയും ബിഗ് ബോസിനോട് നന്ദി പറയുകയും ചെയ്തിരുന്നു. രജിത്തിന്റെ സന്തോഷ പ്രകടനവും ബിഗ്ബോസ് ഹൗസിലും പ്രേക്ഷകരുടെ ഇടയിലും വലിയ ചർച്ച വിഷയമായിരുന്നു.

Recommended Video

Bigg Boss Malayalam : Rajith Kumar's New Strategy | FilmiBeat Malayalam
 ആ സംശയം  ചോദിച്ച് മോഹൻലാൽ


രജിത്തിന്റെ ആഹ്ളാദ പ്രകടനവും ക്യാമറയ്ക്ക് മുന്നിലുളള നന്ദി പറച്ചിലും പ്രേക്ഷകരുടെ ഇടയിലും വലിയ ചർച്ച വിഷയമായിരുന്നു. ഇത്രയധികം സന്തോഷിക്കാനുളള കാരണം എന്താണെന്ന് പ്രേക്ഷകർക്കിടയിലും ചോദ്യം ഉയർന്നിരുന്നു. വാരാന്ത്യത്തിൽ മോഹൻലാൽ എത്തിയപ്പോൾ ഇതിനെ കുറിച്ച ഡോക്ടറോട് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് ജയിൽവാസവും തന്റെ ജാതക ദോഷവും തമ്മിലുളള ബന്ധം ഡോക്ടർ വെളിപ്പെടുത്തിയത്.

ഉർവശി ശാപം  ഉപകാരം

ജയില്‍ ശിക്ഷ ലഭിച്ചപ്പോള്‍ സന്തോഷപ്രകടനത്തോടെ അത് സ്വീകരിക്കാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ടെന്നും അതിലൊന്ന് തന്റെ ജാതകവുമായി ബന്ധപ്പെട്ടതാണെന്നും രജിത് കുമാർ വെളിപ്പെടുത്തി. അമ്മ എന്റെ ജാതകം എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതിൽ കാരാഗൃഹവാസത്തിനുളള യേഗത്തെ കുറിച്ച് എഴുതിയിട്ടുണ്ടായിരുന്നു. ഇത്രയും നാൾ അത്തരത്തിലുളള ഒരു ദുഷ്ടത്തരവും ചെയ്തിരുന്നില്ല. എന്നാൽ ബിഗ് ബോസിൽ ജയിൽ ശിക്ഷ കിട്ടിയപ്പോൾ ഒരു നിമിഷം അമ്മയെ കുറിച്ചും ആ ജാതകദോഷത്തെ കുറിച്ചും ഓർമിച്ചു. ഉര്‍വശീശാപം ഉപകാരം എന്ന് പറഞ്ഞതുപോലെ ബിഗ് ബോസ് വഴി ജാതകത്തിലെ ഒരു ദോഷം മാറിക്കിട്ടുന്നല്ലോ എന്ന് ആലോചിച്ചാണ് അന്ന് നൃത്തം ചെയ്തതെന്ന് രജിത് കുമാർ പറഞ്ഞു.

വേദനയെ ചിരിച്ച് തള്ളി

എന്നാൽ ചിരിച്ച് ഉല്ലസിച്ചതിൽ മറ്റൊരു കാരണം കൂടി ഉണ്ടെന്നും ഡോക്ടർ പറ‍ഞ്ഞു. വേദനകളെ ചിരിച്ച് തള്ളനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നത്. സുഹൃത്തായി ഒപ്പം നില്‍ക്കുകയും അപ്പുറത്ത് ചെന്ന് നമ്മളെ ചതിക്കുകയും ചെയ്ത ഒത്തിരി അനുഭവങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. അപ്പോഴും എന്റെ വേദനകളെ ചിരിച്ച് തള്ളാനാണ് ഞാൻ ശ്രമിച്ചത്- രജിത് കുമാർ മോഹൻലാലിനോട് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X