സ്ത്രീ വിരുദ്ധനെന്ന് ആക്കിതീര്‍ക്കാന്‍ പെടാപാട് പെടുന്നു! രേഷ്മക്കെതിരെ തുറന്നടിച്ച് രജിത്ത്

By Midhun Raj

ബിഗ് ബോസ് 2വില്‍ ഗ്രൂപ്പ് തിരിഞ്ഞ് ഗെയിം കളിക്കുന്നതിന്റെ തിരക്കിലാണ് മല്‍സരാര്‍ത്ഥികള്‍. തുടക്കം മുതല്‍ ഒറ്റയ്ക്കായ രജിത്ത് ഇപ്പോള്‍ അമൃത, അഭിരാമി, സുജോ എന്നിവര്‍ക്കൊപ്പമാണ് കളിക്കുന്നത്. മുന്‍പ് കൂടുതല്‍ സമയവും തനിച്ചിരുന്ന് സംസാരിച്ച രജിത്ത് ഇവരോടൊപ്പമാണ് അധിക സമയവും ചെലവഴിക്കുന്നത്.

മറ്റു മല്‍സരാര്‍ത്ഥികള്‍ നടത്തുന്ന നീക്കങ്ങളും തന്ത്രങ്ങളും മനസിലാക്കി രജിത്ത് തന്റെ ഗ്രൂപ്പിലുളളവരോട് ഇക്കാര്യം പറയുന്നുണ്ട്. പുറത്തുനിന്നുളള സപ്പോര്‍ട്ട് കണ്ടിട്ടാണ് രജിത്തിനൊപ്പം സുജോ അടക്കമുളളവര്‍ നില്‍ക്കുന്നതെന്ന് ആരോപണമുണ്ടെങ്കിലും അത് ഒന്നും വകവെക്കാതെയാണ് ഈ ഗ്രൂപ്പ് മുന്നേറുന്നത്.

ആര്യ, വീണ, ഫുക്രു

ആര്യ, വീണ, ഫുക്രു തുടങ്ങിയവര്‍ക്കെതിരെയാണ് ഇവര്‍ക്കിടയില്‍ മിക്കപ്പോഴും സംസാരമുണ്ടാവാറുളളത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ രേഷ്മയുടെ ഗെയിമിനെക്കുറിച്ച് രജിത്ത് ഗ്രൂപ്പിലുളളവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഷോയിലേക്ക് വീണ്ടും തിരിച്ചെത്തിയ രേഷ്മക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ഡോക്ടര്‍. എന്തെങ്കിലും സംസാരിച്ച് അത് പ്രശ്‌നമാക്കാന്‍ നോക്കുകയാണ് രേഷ്മയെന്നാണ് രജിത്ത് പറഞ്ഞത്.

Recommended Video

Bigg Boss Malayalam : രജിത് കുമാർ സന്തോഷ് പണ്ഡിറ്റിനെപോലെ | FilmiBeat Malayalam
ഇതിന് ഉദാഹരണമായി

ഇതിന് ഉദാഹരണമായി അടുത്തിടെ നടന്നൊരു സംഭവവും അദ്ദേഹം എടുത്തു പറഞ്ഞു. രേഷ്മ ഫുക്രുവിന്റെ ബെഡിന് അടുത്തു നില്‍ക്കുകയായിരുന്നു. ഇപ്പോ ആണുങ്ങളുടെ സെഷനിലാണോ രേഷ്മ കിടക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. ഫുക്രു അപ്പോ പറയുകയും ചെയ്തു അവന്‍ പുറത്തു കിടക്കുമെന്ന്.

തുടര്‍ന്ന് ഞാന്‍

തുടര്‍ന്ന് ഞാന്‍ ഇവിടെ കിടക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് രേഷ്മ എന്നോട് ചോദിച്ചു. അതിന് മറുപടിയായി വളരെ നല്ലതാണ് ധൈര്യമായി കിടന്നോളൂ എന്ന് പറഞ്ഞു. ഫുക്രു അപ്പോള്‍ പറഞ്ഞു. എന്നാല്‍ ഞാനും കൂടെ അഡ്ജസ്റ്റ് ചെയ്ത് കിടക്കാം. സ്ഥലമുണ്ടെങ്കില്‍ ഞാനും അടുത്തു കിടക്കാമെന്ന് രജിത്ത് പറഞ്ഞു.

അവിടെ കിടക്കണമോ

അവിടെ കിടക്കണമോ എന്ന് ഞാന്‍ ചോദിച്ച് പ്രശ്‌നമുണ്ടാക്കണം. സ്ത്രീ വിരുദ്ധനെന്ന് എന്നെ ആക്കിതീര്‍ക്കാന്‍ അവര്‍ പെടാപാട് പെടുകയാണ്. രജിത്ത് വെളിപ്പെടുത്തി. സംസാരത്തിനിടെ കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്ന രേഷ്മയുടെ അഭിപ്രായവും രജിത്ത് വീണ്ടും എടുത്തുപറഞ്ഞു. രജിത്തിനെതിരെ മുന്‍പും കളിച്ച മല്‍സരാര്‍ത്ഥിയാണ് രേഷ്മ. തിരിച്ചുവരവില്‍ സുജോ,രഘു തുടങ്ങിയവര്‍ മാറിയെങ്കിലും ഇപ്പോഴും രജിത്തിന് പണി കൊടുക്കാനുളള ശ്രമങ്ങളാണ് രേഷ്മ നടത്തികൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X