രജിത്തിനെതിരെ കൊലവിളിയുമായി സുജോ! നേര്‍ക്കുനേരില്‍ പോര്! തീര്‍ത്തേ അടങ്ങാവൂയെന്ന് രജിത്തും!

ആരാധകരുടെ പ്രിയതാരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് രജിത്ത് കുമാര്‍. ബിഗ് ബോസിലേക്കെത്തിയതിന് പിന്നാലെയായാണ് പലരും അദ്ദേഹത്തിന് പിന്തുണ അറിയിച്ച് എത്തിയത്. അദ്ദേഹമാണ് പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെന്ന തുറന്നുപറഞ്ഞ് കഴിഞ്ഞ സീസണിലെ താരങ്ങളും എത്തിയിരുന്നു. പുറമേ കാണുന്നത് പോലെയല്ല പലരുമെന്ന് തെളിക്കുന്നതിനുള്ള അവസരം കൂടിയാണ് ബിഗ് ബോസ് നല്‍കുന്നത്. പുറമേ നിന്നും ശക്തമായ പിന്തുണയാണ് രജിത്ത് കുമാറിന് ലഭിക്കുന്നതെങ്കിലും ബിഗ് ഹൗസില്‍ അദ്ദേഹം ഒറ്റയാനാണ്.

പരസ്യമായും രഹസ്യമായുമൊക്കെ പലരും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുണ്ട്. തനിക്ക് നേരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് വിശദീകരിച്ച് രജിത്തും എത്താറുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ഹൗസിലേക്കെത്തിയവരായ ദയ അശ്വതിയും ജസ്ല മാടശ്ശേരിയും രജിത്ത് കുമാറിനെ വിടാതെ പിന്തുടരുന്നുമുണ്ട്. അദ്ദേഹത്തിന്റെ ആരാധകപിന്തുണയെക്കുറിച്ച് ഇവര്‍ക്ക് ബോധ്യമുണ്ടെന്നും അതാണ് അവര്‍ കൂടുതല്‍ സമയം അദ്ദേഹത്തിനൊപ്പമെന്നുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അദ്ദേഹം ആളൊരു പാവത്താനാണെന്നായിരുന്നു എലീന പറഞ്ഞത്. തുടക്കം മുതലേ രജിത്തിനോട് ഏറ്റുമുട്ടിയ താരമാണ് സുജോ മാത്യു. വീണ്ടും ഇവര്‍ വഴക്കിടുന്നതിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Recommended Video

Bigg Boss Malayalam Season 2-ബിഗ് ബോസ് ഹൗസിൽ ഇംഗ്ലീഷ് വില്ലനായി | Filmibeat Malayalam
 സുജോയുടെ ചോദ്യം

സുജോയുടെ ചോദ്യം

രജിത്തുമായി സംസാരിക്കുമ്പോഴെല്ലാം മനസ്സിലെ അതൃപ്തി വ്യക്തമാക്കുന്ന താരങ്ങളിലൊരാളാണ് സുജോ മാത്യു. ഭക്ഷണം കഴിക്കാനിരിക്കുമ്പോഴായാലും മറ്റ് ജോലികള്‍ ചെയ്യുന്നതിനിടയിലായാലും അദ്ദേഹം രജിത്തിനെ ചൊറിയാന്‍ വരാറുണ്ട്. പതിവ് ലാഘവത്തോടെയാണ് രജിത്ത് സുജോയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുള്ളത്. നിങ്ങളെന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതെന്ന ചോദ്യവുമായാണ് സുജോ രജിത്തിനോട് വഴക്കിടുന്നത്. താന്‍ ആരോട് സംസാരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നായിരുന്നു രജിത്തിന്റെ മറുപടി.

പേടിയാണെന്ന് സുജോ

പേടിയാണെന്ന് സുജോ

നിനക്ക് എന്നോട് സംസാരിക്കണമെന്നുണ്ടെങ്കില്‍ എന്നോട് സംസാരിക്കാമെന്നും രജിത്ത് പറഞ്ഞിരുന്നു. ഇതിനിടയിലാണ് ജസ്ലയും ആഞ്ഞടിച്ചത്. ആ പുരുഷാധിപത്യ മനോഭാവമുണ്ടല്ലോ, അത് ശരിയല്ലെന്നായിരുന്നു ജസ്ല പറഞ്ഞത്. സുജോയോടാണോ അതോ ജസ്ലയോടാണോ താരം ഇത് പറഞ്ഞതെന്ന് വ്യക്തമല്ല. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രജിത്തുമായി ജസ്ല വാദപ്രതിവാദം നടത്തിയിരുന്നു. ഇതിനിടയിലാണ് അവളോട് സംസാരിക്കാന്‍ തനിക്ക് പേടിയാണെന്ന് സുജോ പറഞ്ഞത്.

രജിത്തിന്റെ  ഡയലോഗ്

രജിത്തിന്റെ ഡയലോഗ്

എനിക്ക് അവളോട് പേടിയൊന്നുമില്ല. നിന്നെപ്പോലൊരു പേടിത്തൂറി ബിഗ് ബോസ് ഹൗസിലി്‌ല്ലെന്നും രജിത്ത് സുജോയോട് പറഞ്ഞിരുന്നു. അലക്‌സാന്‍ഡ്ര, രഘു, ജ്സ്ല തുടങ്ങിവരെല്ലാം ഇവരുടെ സംസാരത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്. പുറമേ കാണുന്ന ചാട്ടമേയുള്ളൂ. സുജോ ആളൊരു പാവമാണെന്നായിരുന്നു കഴിഞ്ഞ ദിവസം രജിത്ത് അഭിപ്രായപ്പെട്ടത്. സംയമനത്തോടെയായിരുന്നു രജിത്ത് സംസാരിച്ചത്.

തീര്‍ത്തേ അടങ്ങൂ

തീര്‍ത്തേ അടങ്ങൂ

ഇതിനിടയിലാണ് സുജോ കൈചൂണ്ടി രജിത്തിന് അരികിലേക്കെത്തിയത്. തനിക്കിട്ട് ഒന്ന് തരേണ്ടി വന്നാല്‍ തന്നെ തീര്‍ത്തേ ഞാനടങ്ങൂയെന്നായിരുന്നു സുജോയുടെ ഡയലോഗ്. അടുത്തെത്തി സുജോയെ പിടിച്ചുമാറ്റാന്‍ അലക്‌സാന്‍ഡ്ര ശ്രമിച്ചിരുന്നുവെങ്കിലും കൈ തട്ടിക്കളയുകയായിരുന്നു താരം. ഇതാദ്യമായാണ് ഇത്രയും ക്ഷോഭത്തോടെ സുജോയെ കാണുന്നത്. കലിയടങ്ങാതെ വീണ്ടും രജിത്തിന് അരികിലേക്ക് പോവുന്ന സുജോയേയും വീഡിയോയില്‍ കാണുന്നുണ്ട്.

തീര്‍ത്തേക്കണമെന്ന് രജിത്തും

തീര്‍ത്തേക്കണമെന്ന് രജിത്തും

തന്നെ തീര്‍ത്തേ അടങ്ങാവൂയെന്നായിരുന്നു രജിത്ത് പറഞ്ഞത്. കൈ ഓങ്ങി രജിത്തിന് അരികിലേക്ക് സുജോ പോയപ്പോള്‍ മഞ്ജുവും രഘുവുമൊക്കെ അരികിലേക്ക് ഓടിപ്പോവുന്നുണ്ട്. കൈചൂണ്ടി സംസാരിച്ച്, അനാവശ്യമായി വഴക്കിട്ട സുജോയെ പുറത്താക്കാറായില്ലേയെന്ന ചോദ്യവുമായി രജിത്തിന്റെ ആരാധകരും എത്തിയിട്ടുണ്ട്. സുജോയുടെ പ്രവര്‍ത്തി അതിരുകടന്നത് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X