പവനും ദയയും പോരടിച്ചപ്പോള്‍ രജിത്ത് പവനൊപ്പം! മാഷിന്‍റെ വാക്കില്‍ മാനസികമായി തകര്‍ന്ന് ദയ!

Recommended Video

Bigg Boss Malayalam : Rajith Kumar Supports Pavan | FilmiBeat Malayalam

ബിഗ് ബോസിലെ മത്സരങ്ങള്‍ ശക്തിയാര്‍ജിച്ച് വരികയാണ്. ലക്ഷ്വറി ടാസ്‌ക്കായാലും വ്യക്തിഗത മത്സരങ്ങളായാളും ഇനിയങ്ങോട്ട് ലെവല്‍ മാറുമെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു. ബിഗ് ഹൗസിലെ നിലനില്‍പ്പ് തീരുമാനിക്കുന്ന തരത്തിലുള്ള ഗെയിമുകളും ബിഗ്‌ബോസ് നല്‍കുന്നുണ്ട്. അത്തരത്തിലൊരു ഗെയിമായിരുന്നു ഇത്തവണ ലക്ഷ്വറി ബജറ്റ് ടാസ്‌ക്കിനായി നല്‍കിയത്. കൃത്യമായ നിര്‍ദേശങ്ങള്‍ ആദ്യം തന്നെ ബിഗ് ബോസ് നല്‍കിയിരുന്നു. ആവേശോജ്വലമായ മത്സരമായിരുന്നു കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്.

പതിവ് പോലെ തന്നെ ഇത്തവണയും ടാസ്‌ക്കിന് പിന്നാലെയായി വഴക്ക് നടന്നിരുന്നു. ദയയും പവനുമായിരുന്നു ഇത്തവണ വഴക്കിട്ടത്. രജിത്ത് കുമാറിന് ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും. ആര്‍ക്കൊപ്പമായിരിക്കും അദ്ദേഹം നിലകൊള്ളുന്നതെന്നായിരുന്നു എല്ലാവരും നോക്കിയത്. പവന് അനുകൂലമായാണ് അദ്ദേഹം സംസാരിച്ചത്. ഇതാവട്ടെ ദയയെ പ്രകോപിപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയായാണ് പാഷാണം ഷാജിയും സംഘവും ചേര്‍ന്ന് ദയയെ പറ്റിച്ചത്. ഒന്നല്ല രണ്ടുവട്ടമായിരുന്നു ദയ പറ്റിക്കപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു പവന്‍ ബിഗ് ഹൗസിലേക്ക് തിരികെയെത്തിയത്.

 പവന്റെ തിരിച്ചുവരവ്

പവന്റെ തിരിച്ചുവരവ്

കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു ബിഗ് ബോസില്‍ നിന്നും പവനെ മാറ്റിയത്. ഒറ്റയ്ക്കായിരുന്നു താനെന്നും മറ്റ് നാല് പേരുടെ കാര്യങ്ങളെക്കുറിച്ചും അറിയില്ലെന്നുമായിരുന്നു താരം പറഞ്ഞത്. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന ടാസ്‌ക്കായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയത്. പൂര്‍വ്വാധികം ശക്തിയോടെയാണ് താന്‍ മത്സരത്തിലേക്ക് തിരികയെത്തിയതെന്ന് തെളിയിക്കുകയായിരുന്നു പവന്‍. മത്സരത്തിലുടനീളം അത് കാണാനുണ്ടായിരുന്നു.

ലക്ഷ്വറി ബജറ്റ് ടാസ്‌ക്ക്

ലക്ഷ്വറി ബജറ്റ് ടാസ്‌ക്ക്

വ്യത്യസ്തമായ ടാസ്‌ക്കായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയത്. പുരുഷന്‍മാരായിരുന്നു ഇത്തവണത്തെ ഗെയിമില്‍ കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കിയത്. ഗാര്‍ഡന്‍ ഏരിയയില്‍ വെച്ചായിരുന്നു ഗെയിം നടത്തിയത്. നാണയത്തുട്ടുകളുടെ മാതൃക എറിയുമെന്നും അതില്‍ പോയിന്റുകളുണ്ടാവുമെന്നും അത് സ്വന്തമാക്കി സൂക്ഷിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. ബസര്‍ തുടങ്ങിയതോടെ വാശിയേറിയ മത്സരം തുടങ്ങുകയായിരുന്നു. ക്യാപ്റ്റനാവാനുള്ള ടാസ്‌ക്കും മത്സരത്തിലെ നിലനില്‍പ്പിനേയുമെല്ലാം ഇത് ബാധിക്കുമെന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു.

ദയയുടെ കൈയ്യില്‍ നിന്നും

ദയയുടെ കൈയ്യില്‍ നിന്നും

നാണയത്തുട്ടുകള്‍ സ്വന്തമാക്കാനായി ഏത് മാര്‍ഗവും സ്വീകരിക്കാമെന്നും ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. മറ്റുള്ളവരെ ഇടിച്ചിട്ടും ചാടിപ്പിടിച്ചുമൊക്കെയായിരുന്നു ഓരോരുത്തരും നാണയം സ്വന്തമാക്കിയത്. ഇതിനിടയിലാണ് ദയയുടെ കൈയ്യില്‍ നിന്നും പവന്‍ നാണയം തട്ടിപ്പറിച്ചത്. മത്സരത്തിന് ശേഷം ഇതേക്കുറിച്ച് പറഞ്ഞ് ഇരുവരും വഴക്കിട്ടിരുന്നു. ഒരു പോയിന്റാണെങ്കിലും തനിക്കത് ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നായിരുന്നു ദയ പറഞ്ഞത്. അത് സൂക്ഷിക്കണമെന്നായിരുന്നു പവന്റെ വാദം.

തിരിച്ച് തരാം

തിരിച്ച് തരാം

തന്റെ നാണയം തട്ടിപ്പറിച്ചതിനെക്കുറിച്ച് പറഞ്ഞായിരുന്നു ദയ പവനുമായി വഴക്കിട്ടത്. ടാസ്‌ക്കിന് പിന്നാലെയായാണ് ഇരുവരും വഴക്കിട്ടത്. എല്ലാവരും ഒരുമിച്ചിരിക്കുന്നതിനിടയിലായിരുന്നു ഇവരുടെ തര്‍ക്കം. പതിവ് പോലെ തന്നെ ഇത്തവണയും രോഷാകുലനാവുകയായിരുന്നു പവന്‍. തര്‍ക്കത്തിനിടയില്‍ തന്നെ സഫിക്കേണ്ടെന്നും നാണയം തിരിച്ച് തരാമെന്നും താരം പറഞ്ഞിരുന്നു. അത് വേണ്ടെന്നായിരുന്നു ദയ പറഞ്ഞത്. എന്നാല്‍ അത് തന്റെ കൈയ്യില്‍ത്തന്നെ ഇരിക്കട്ടെയന്നായിരുന്നു പവന്റെ മറുപടി.

കൈയ്യിലുള്ളത് തരാം

കൈയ്യിലുള്ളത് തരാം

ദയയും പവനും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടയിലായിരുന്നു രജിത്ത് ഇടപെട്ടത്. തന്റെ കൈയ്യിലുള്ള നാണയം തരാമെന്നായിരുന്നു അ്‌ദ്ദേഹം ദയയോട് പറഞ്ഞത്. അര്‍ഹതയില്ലാത്തത് താന്‍ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ദയ. ഇതിനിടയില്‍ വീണ്ടും ഇതേ മത്സരം നടന്നിരുന്നു. ഇതിന് പിന്നാലെയായാണ് ബിഗ് ബോസ് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍രിയത്. എല്ലാവരും അവരവര്‍ക്ക് ലഭിച്ച നാണയങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. പവനായിരുന്നു ഒന്നാമതായി എത്തിയത്. തൊട്ടുപിന്നില്‍ ഷാജിയായിരുന്നു.

രജിത്ത് ഇടപെട്ടു

രജിത്ത് ഇടപെട്ടു

രജിത്തിന് ഏറെ പ്രിയമുള്ളവരാണ് പവനും ദയയും. തുടക്കം മുതല്‍ത്തന്നെ പവന്‍ രജിത്തിനോട് അടുപ്പം കാണിച്ചിരുന്നു. പവനെ അനിയനെപ്പോലെയാണ് കാണുന്നതെന്ന് അദ്ദേഹവും പറഞ്ഞിരുന്നു. ദയയുമായും രജിത്ത് സൗഹൃത്തിലാണ്. ദയയും പവനും വഴക്കിടുന്നത് രജിത്തും കാണുന്നുണ്ടായിരുന്നു. ഇത് ഗെയിമാണെന്നും അതിന് അനുസരിച്ച് പെരുമാറണമെന്നും രജിത്ത് ദയയെ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. മാഷ് പവനൊപ്പം ചേരുകയാണെന്ന് മനസ്സിലാക്കിയതോടെ ദയ ഇരുവര്‍ക്കും എതിരായി പ്രതികരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X