ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു! അമ്മയുടെ അവസാന നാളുകളെക്കുറിച്ച് പറഞ്ഞ് രജിത് കുമാര്‍!
ബിഗ് ബോസ് സീസണ്‍ രണ്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് പരിപാടി. 17 പേരുമായാണ് ബിഗ് ബോസ് സീസണ്‍ 2 തുടങ്ങിയത്. എലിമിനേഷനിലൂടെ ആദ്യം പുറത്തേക്ക് പോയത് രാജിനി ചാണ്ടിയായിരുന്നു. ഇതിന് പിന്നാലെയായാണ് ആരോഗ്യകരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് സോമദാസനും പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. 2 പേര്‍ പുറത്തേക്ക് പോയതോടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. ആരായിരിക്കും വൈല്‍ഡ് കാര്‍ഡിലൂടെ എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല താരങ്ങളില്‍ പലരുടേയും യഥാര്‍ത്ഥ ജീവിതമെന്ന് ബിഗ് ബോസ് നേരത്തെ തെളിയിച്ചതാണ്. മനസ്സില്‍ വലിയ സങ്കടവും വേദനകളുമൊക്കെ സൂക്ഷിച്ചാണ് ഓരോരുത്തരും എത്തിയത്. ഇടയ്ക്ക് ബിഗ് ബോസ് അവസരം നല്‍കിയപ്പോള്‍ പലരും ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായി മാറിയ രജിത് കുമാറായിരുന്നു കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ വേദനിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. എലീനയ്ക്ക് മുന്നില്‍ കരയുന്ന അദ്ദേഹത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. എന്തിനാണ് അദ്ദേഹം വികാരധീനനായതെന്നായിരുന്നു എല്ലാവരും ചോദിച്ചത്.
Recommended Video

അമ്മയുടെ വിയോഗം
വ്യക്തി ജീവിതത്തിലെ വലിയ വേദനയെക്കുറിച്ച് രജിത് കുമാര്‍ എലീനയുമായി സംസാരിച്ചിരുന്നു. അമ്മയ്ക്ക് പിത്താശയത്തില്‍ കല്ലായിരുന്നു. പിന്നീടുണ്ടായ സംഭവങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ജീവിതത്തില്‍ താനേറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് അമ്മയെയാണെന്ന് രജിത് നേരത്തെ തന്നെ പറഞ്ഞിരുന്നു. ആ ഓര്‍മ്മകളില്‍ വികാരധീനനായി മാറുകയായിരുന്നു അദ്ദേഹം.

സര്‍ജറിക്ക് ഇങ്ങോട്ട് ആവശ്യപ്പെട്ടു
പിത്താശയത്തിലെ കല്ല് സര്‍ജറിയിലൂടെ മാറ്റാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും അമ്മ സമ്മതിച്ചിരുന്നില്ല. ആ സമയത്ത് അമ്മയ്ക്ക് ആരോഗ്യമുണ്ടായിരുന്നു. സര്‍ജറി വേണ്ടെന്നായിരുന്നു പറഞ്ഞത്. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വേദന സഹിക്കവയ്യാതെ സര്‍ജറി വേണമെന്ന് അമ്മ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. വേദനയെടുത്തിട്ട് വയ്യ, എനിക്ക് സര്‍ജറി വേണം. 34ാമത്തെ ദിവസമായിരുന്നു സര്‍ജറി നടത്തിയത്. സര്‍ജറിക്ക് ശേഷം അമ്മയുടെ ലിവറും പിത്താശയത്തിലുണ്ടായിരുന്ന കല്ലിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ ഡോക്ടര്‍മാര്‍ തന്നെ കാണിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

വേദന അറിഞ്ഞില്ലെങ്കിലും
അമ്മയുടെ ലിവര്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതാണ് കണ്ട്. സര്‍ജറിക്ക് ശേഷമുള്ള ഒരു ദിവസം അമ്മ വേദന അറിഞ്ഞിരുന്നില്ല. എന്നാല പിന്നീടാണ് കിഡ്‌നിയുടെ പ്രവര്‍ത്തനം മോശമായത്. മൂത്രം പോലും വരാത്ത അവസ്ഥയായിരുന്നു. താനാണ് അമ്മയെ നോക്കിയത്. പറയുന്നതെല്ലാം ഓടി നടന്ന് വാങ്ങിക്കുമായിരുന്നു. ശ്വാസംമുട്ടലുണ്ടായിരുന്നുവെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓടിക്കയറുമായിരുന്നു. അന്ന് താടിയൊക്കെയുണ്ടായിരുന്നു. എല്ലാവര്‍ക്കും അന്ന് താനൊരു കാഴ്ച വസ്തുവായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

തളരുന്നത് ഇക്കാര്യത്തില്‍ മാത്രം
അമ്മയെ തിരിച്ച് തരുന്നില്ലെങ്കില്‍ എത്രയും വേഗം അങ്ങെടുക്കണേയെന്നായിരുന്നു ആ സമയത്ത് പ്രാര്‍ത്ഥിച്ചത്. 40മാത്തെ ദിവസം ഡയാലിസിസ് ചെയ്യാന്‍ കൊണ്ടുപോയിരുന്നു. പിന്നീടാണ് ഡോക്ടര്‍ പറയുന്നത് പ്രഷര്‍ കുറഞ്ഞുവെന്ന്. റൂമില്‍ പോയി ഒന്ന് കണ്ണ് അടഞ്ഞപ്പോഴാണ് അവര്‍ വന്ന് വിളിച്ചത്. ഓടി വന്നപ്പോള്‍ അവര്‍ അമ്മയ്ക്ക് കൃത്രിമ ശ്വാസം നല്‍കാനായി ശ്രമിക്കുന്നതാണ് കണ്ടത്. കുറച്ച് കഴിഞ്ഞപ്പോള്‍ പൊതിഞ്ഞെടുത്തു.

തലവെട്ടിയിട്ടാലും കരയില്ല
കരയുകയാണോയെന്ന് ചോദിച്ചപ്പോള്‍ താന്‍ കരയില്ലെന്നും താന്‍ ശക്തനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ ഭയങ്കര സ്‌ട്രോംഗാണ്. തലവെട്ടിയിട്ടാലും കരയില്ല. പക്ഷേ അമ്മയുടെ ഓര്‍മ്മകളെക്കുറിച്ച് പറയുമ്പോള്‍ കരഞ്ഞുപോവും. അമ്മയ്ക്ക് വേണ്ടി മാത്രമായി മാറ്റി വെച്ചതാണ്. അമ്മമാര്‍ക്ക് വേണ്ടി മാത്രമുള്ളതാണ് തന്റെ ജീവിതം. ആരും കാണുന്നിലല്ലോ താന്‍ കരയുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അമ്മ വിഷയം വരുമ്പോള്‍ മാത്രമാണ് താന്‍ തളര്‍ന്നുപോവുന്നത്.

മോഹന്‍ലാലിന്റെ വാക്ക്
ബിഗ് ബോസിലെ മുത്താണ് നിങ്ങളെന്നായിരുന്നു എലിമിനേഷനിടയില്‍ മോഹന്‍ലാല്‍ രജിത്തിനെ വിശേഷിപ്പിച്ചത്. ശക്തമായ ആരാധകപിന്തുണയാണ് അദ്ദേഹത്തിനുള്ളതെന്ന് പലരും മനസ്സിലാക്കിയത് ഇതോടെയായിരുന്നു. യഥാര്‍ത്ഥത്തിലുള്ള തന്നെയാണ് രജിത് കാണിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇടയ്ക്ക് ക്യാമറയെ നോക്കി അദ്ദേഹം മനസ്സിലുള്ള കാര്യങ്ങളെക്കുറിച്ച് തുറന്നുപറയാറുണ്ട്. ഇത് നല്ല കാര്യമാണെന്നും എന്താണ് മനസ്സിലെ പ്ലാനെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാനും കഴിയുമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.


Click it and Unblock the Notifications











