ബിഗ് ബോസില്‍ പുതിയ പ്രണയത്തിന് നൂല് വലിച്ച് രജിത് കുമാര്‍! കപ്പിള്‍സാവാന്‍ രണ്ട് മത്സരാര്‍ഥികള്‍

പേര്‍ളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും പ്രണയം ബിഗ് ബോസ് റിയാലിറ്റി ഷോ യിലൂടെയായിരുന്നു. കഴിഞ്ഞ തവണ ഏറ്റവുമധികം ആളുകള്‍ ഷോ കണ്ടതിന് കാരണവും ബിഗ് ബോസിലെ പ്രണയമായിരുന്നു. പുതിയ സീസണ്‍ തുടങ്ങിയതോടെ ഇത്തവണയും അങ്ങനെ ഒരു കപ്പിള്‍സ് ഉണ്ടാവുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ചില സാധ്യതകള്‍ ഇതിനകം ആരാധകര്‍ ചൂണ്ടി കാണിച്ചിരുന്നു.

ഇപ്പോഴിതാ മത്സരാര്‍ഥികളില്‍ ഒരാളായ രജിത് കുമാര്‍ ഒരു നൂല് ഇട്ട് കൊടുത്തിരിക്കുകയാണ്. മോഡലും അസിസ്റ്റന്റ് സംവിധായകനുമായ സുജോ മാത്യുവിനോട് അലക്‌സാന്‍ഡ്രയെ പ്രണയിക്കാന്‍ ശ്രമിക്കാനായിരുന്നു ഉപദേശിച്ചത്. രാവിലെ വ്യായമത്തിനിടെ നടന്ന ചെറിയ സംഭാഷണമായിരുന്നു ഇതിന് കാരണമായി അദ്ദേഹം ചൂണ്ടി കാണിച്ചത്. അലക്‌സാന്‍ഡ്രയോട് വ്യായമം ചെയ്യാന്‍ രജിത് കുമാര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ രാവിലെ ചെയ്തതാണെന്ന് പറഞ്ഞ് അലക്‌സാന്‍ഡ്ര അത് ഉപേക്ഷിച്ചു.

Recommended Video

Bigg Boss Malayalam Season 2 Day 3 Review | Filmibeat Malayalam

 sujo-alexandra

എന്നാല്‍ സുജോയോട് അഭിപ്രായം ചോദിക്കുന്നത് കണ്ടതോടെയാണ് രജിത് കുമാര്‍ ഇത്തരമൊരു നിഗമനവുമായി എത്തിയത്. അവള്‍ക്ക് സുജോയോട് താല്‍പര്യമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഉള്ള കാര്യമാണെന്നും നിങ്ങളെ ഒന്നിപ്പിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവള്‍ ചെറിയ പ്രായത്തില്‍ തന്നെ എയര്‍ ഹോസ്റ്റസ് ആയതാണ്.

നിങ്ങളുടെ കമ്യൂണിറ്റി ഒന്നായത് കൊണ്ടും അവളെ പോലെ നീയും മോഡലായി നടക്കുന്നതൊക്കെ കൊണ്ടും ആ കുട്ടി നിനക്ക് ചേരുമെന്ന് രജിത് കുമാര്‍ സുജോയോട് പറയുന്നു. എന്നാല്‍ താന്‍ കല്യാണം കഴിക്കാന്‍ വേണ്ടിയല്ല ഇങ്ങോട്ട് വന്നതെന്നും ഇക്കാര്യങ്ങളൊന്നും പറയേണ്ടെന്നും കാണിച്ച് സുജോ ഇക്കാര്യത്തില്‍ നിന്നും നൈസ് ആയി ഒഴിവാകാന്‍ ശ്രമിച്ചിരുന്നു. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X