For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജിത് കുമാര്‍ പറഞ്ഞിരുന്ന വാദങ്ങളെല്ലാം തീര്‍ന്നു! പുറത്തിറങ്ങിയാൽ താന്‍ ജീന്‍സ് ധരിക്കുമെന്ന് താരം

  |

  ബിഗ് ബോസ് രണ്ടാം സീസണില്‍ ഏറ്റവുമധികം വിജയസാധ്യതയുള്ള മത്സരാര്‍ഥിയാണ് രജിത് കുമാര്‍. തുടക്കത്തില്‍ ഒറ്റയ്ക്കായിരുന്ന രജിത്തിന് ഇപ്പോള്‍ വീട്ടിലുള്ള എല്ലാവരുടെയും പിന്തുണയുണ്ട്. അതിനൊപ്പം പുറത്ത് ഏറ്റവുമധികം ഫോളോവേഴ്‌സും രജിത്തിനുണ്ട്. ഇത് മനസിലാക്കി ചില മത്സരാര്‍ഥികള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നുണ്ടെന്നതും രസകരമാണ്.

  എന്നാല്‍ രജിത്തിനെ വിമര്‍ശിക്കുന്ന ഒരു കൂട്ടം ആളുകളും പുറത്തുണ്ട്. നേരത്തെ രജിത് പ്രസംഗിച്ചിട്ടുള്ള പല കാര്യങ്ങളുമാണ് അദ്ദേഹത്തെ എതിര്‍ക്കാനുള്ള പ്രധാന കാരണങ്ങള്‍. അതില്‍ പ്രധാനം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജീന്‍സ് ധരിക്കുന്നതിനെ പറ്റിയായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ താന്‍ ജീന്‍സ് ഇടുമെന്നാണ് രജിത് ഇപ്പോള്‍ പറയുന്നത്.

  അമൃതയ്ക്കും രേഷ്മയ്ക്കും ഒപ്പമിരുന്ന് ഒരു പുരാണകഥ പറയുകയായിരുന്നു രജിത് കുമാര്‍. ശേഷം തനിക്ക് ജീവിതത്തില്‍ വന്ന് ചേര്‍ന്ന ചില മാറ്റങ്ങളെ കുറിച്ചും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. രേഷ്മ എന്റെ പാദം നമസ്‌കരിക്കൂ... എന്ന് പറഞ്ഞാല്‍ രേഷ്മ രണ്ട് വട്ടം ആലോചിക്കും. ഇരുപത് വട്ടം ആലോചിക്കും. പക്ഷേ നീ എന്നോട് പറഞ്ഞേ (അമൃതയോട്) രേഷ്മയുടെ പാദം തൊട്ട് തൊഴാന്‍. ഞാന്‍ തൊട്ട് തൊഴുതിട്ടേ നീ അറിയത്തുള്ളു. അക്കാര്യം ഞാന്‍ ചെയ്തു എന്നുള്ള കാര്യം. കാരണം ഫാഷന്‍ ഡിസൈനിംഗ് ഉള്‍പ്പെടെ എനിക്ക് അറിയാന്‍ പാടില്ലാത്ത പല മേഖലകളിലും ഈ കുട്ടിയ്ക്ക് അറിവുണ്ട്. ഞാന്‍ അയാളുടെ ശിഷ്യനായി ചേര്‍ന്ന് അതില്‍ നിന്ന് പഠിക്കാനും അതില്‍ സമര്‍പ്പിക്കാനും എനിക്കറിയാം.

  എന്നാല്‍ കുറച്ച് കാലം മുന്‍പ് ഇതായിരുന്നില്ല എന്റെ കാഴ്ചപാടെന്ന് രജിത് കുമാര്‍ പറയുന്നു. ഈ ഒരു സാധനം ഞാന്‍ മുന്‍പ് ചെയ്യില്ല. കാരണം ഞാന്‍ എന്തോ ആണെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്. ആ മനോഭാവം എപ്പോഴാണ് മാറിയതെന്ന രേഷ്മയുടെ ചോദ്യത്തിന് എന്റെ കുടുംബം കുളമായപ്പോള്‍, എല്ലാം പൊട്ടിതകര്‍ന്നപ്പോള്‍ എന്നായിരുന്നു രജിതിന്റെ ഉത്തരം. അത്യാര്‍ഥിയോടെയും സ്വാര്‍ഥതയോടെയും പഠിച്ചതും നേടി എടുത്തതുമെല്ലാം പൊട്ടി പൊളിഞ്ഞപ്പോഴേക്ക് അത് പോയി. പിന്നാലെ ഇനി ജീവിതശൈലിയില്‍ വരാന്‍ ആഗ്രഹിക്കുന്ന മാറ്റത്തെ കുറിച്ചും രജിത് പറഞ്ഞു.

  ഇപ്പോള്‍ ഞാന്‍ ജീവിതം ആസ്വദിക്കാന്‍ പഠിച്ചു. ഞാന്‍ എന്നില്‍ തന്നെ മാറ്റം വരുത്തി. ഇനി പുറത്തിറങ്ങുമ്പോഴേക്ക് ഞാന്‍ ജീന്‍സ് ഒക്കെ ഇടും. ഷര്‍ട്ട് ഇടും. കളര്‍ ഇടും. പക്ഷോ ടോണ്‍ഡ് ജീന്‍സ് ഒന്നും ഇട്ടോണ്ട് നടക്കില്ല. ഏറ്റവും സ്റ്റാന്‍ഡേര്‍ഡ് ആയ രീതിയില്‍ തന്നെ പോകും. കറങ്ങാന്‍ പോകും. കാര്യങ്ങള്‍ കാണാന്‍ പോകും. സിനിമ കാണാന്‍ പോകും. ഏറ്റവും നാച്യുറല്‍ ആയി തന്നെ. പക്ഷെ എന്റെ ബേസിക് ക്വാളിറ്റി എന്ന സാധാനം കൂടി വന്ന് കൊണ്ടേയിരിക്കും എന്നും രജിത് പറയുന്നു.

  അതേ സമയം വേറിട്ട നോമിനേഷന്‍ പ്രക്രിയയിലൂടെ മത്സരാര്‍ഥികളെ എല്ലാം ഞെട്ടിച്ചിരിക്കുകയായിരുന്നു ബിഗ് ബോസ്. തലേ ദിവസം ചിലര്‍ നോമിനേഷനില്‍ ആരൊയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ച് വെച്ചിരുന്നെങ്കിലും അവരുടെ പദ്ധതികളെ പൊളിക്കുന്ന രീതിയിലാണ് ഈ ആഴ്ച നോമിനേഷന്‍ നടന്നത്. മത്സരാര്‍ഥികളില്‍ രണ്ട് പേര്‍ കണ്‍ഫെഷന്‍ റൂമിലെത്തി ചര്‍ച്ച ചെയ്ത് ഒരാളെ നോമിനേറ്റ് ചെയ്യുകയായിരുന്നു വേണ്ടത്. ഈ ആഴ്ചയിലെ ക്യാപ്റ്റന്‍ രജിത്ത് ആയതിനാല്‍ അദ്ദേഹം ഇതില്‍ നിന്നും രക്ഷപ്പെട്ടു.

  Bigg Boss Malayalam:ദയയക്ക് രജിത്തിനോട് ശരിക്കും പ്രണയമോ ? | FilmiBeat Malayalam

  രജിത്തിന്റെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പ് ബിഗ് ബോസിനുള്ളില്‍ ആരംഭിച്ചിരിക്കുകയാണ്. സുജോ, രഘു, അലക്‌സാന്‍ഡ്ര, അമൃത-അഭിരാമി എന്നിവരാണ് ഒരു ടീം. പേരുകളുടെ ക്രമത്തില്‍ ഇവരെ അസുര എന്നാണ് അറിയപ്പെടുന്നത്. വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ആഴ്ച വീണ നായരായിരുന്നു പുറത്ത് പോയത്. ഈ ആഴ്ച ആരായിരിക്കും എന്നത് മത്സരാര്‍ഥികളെയും സമ്മര്‍ദ്ദത്തിലാക്കിയരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 2: Rajith Kumar Talks About His Attitude
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X