കളി കാര്യമായി! രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച രജിത്ത് ബിഗ് ബോസില്‍ നിന്നും പുറത്ത്! കടുത്ത ശിക്ഷ!

ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായാണ് ബിഗ് ബോസിന്റെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്. ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി വിശേഷിപ്പിക്കുന്ന രജിത് കുമാറിനെ ബിഗ് ബോസ് ഹൗസില്‍ നിന്നും താല്‍ക്കാലികമായി മാറ്റിയിരിക്കുകയാണ്. മാഷിന്റെ പ്രവര്‍ത്തിയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് എല്ലാവരും. രസകരമായി കൊണ്ടുപോവാന്‍ കഴിയുന്ന ചാസ്‌ക്കിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവവവികാസങ്ങള്‍ അരങ്ങേറിയത്. രജിത്തിന്റെ ടീമായി വിശേഷിപ്പിക്കപ്പെടുന്നവരും ഇപ്പോള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത കാര്യമാണ് അദ്ദേഹം ചെയ്തതെന്ന് രഘുവും സംഘവും പറഞ്ഞത്.

സ്വന്തമായ നിലപാടുകളുമായി മുന്നേറുന്ന രജിത്തിന് ഇതെന്ത് പറ്റിയെന്നാണ് എല്ലാവരും ഒരുപോലെ ചോദിച്ചത്. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം. കണ്ണ് നീറിയതിനെത്തുടര്‍ന്ന് രേഷ്മ നിലവിളിച്ചപ്പോഴാണ് കളി കൈവിട്ടുപോയെന്ന് എല്ലാവരും അറിഞ്ഞത്. താരത്തിന്റെ കണ്ണ് വീര്‍ത്തുവരുന്നുണ്ടായിരുന്നു. താല്‍ക്കാലികമായി ടാസ്‌ക്ക് ക്യാന്‍സല്‍ ചെയ്തുവെന്ന് ബിഗ് ബോസ് അറിയിക്കുകയും ചെയ്തിരുന്നു. രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയായാണ് രജിത്തിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ് നിലപാട് വ്യക്തമാക്കിയത്. താരത്തെ താല്‍ക്കാലികമായി ബിഗ് ബോസ് ഹൗസില്‍ നിന്നും മാറ്റിയിരിക്കുകയാണ്.

Recommended Video

Bigg Boss Malayalam Season 2 Day 65 Review | Filmibeat Malayalam
അപ്രതീക്ഷിത സംഭവങ്ങള്‍

അപ്രതീക്ഷിത സംഭവങ്ങള്‍

വ്യത്യസ്തമായ ടാസ്‌ക്കുകളാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കാറുള്ളത്. ഇന്നുവരെയില്ലാത്ത കാര്യങ്ങളായിരുന്നു ടാസ്‌ക്കിനിടയില്‍ സംഭവിച്ചത്. രജിത് പുറത്താവുന്നുവെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോ വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. വീക്കിലി ടാസ്‌ക്ക് ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയവരിലൊരാളായിരുന്ന രേഷ്മ അടുത്തിടെയായിരുന്നു പരിപാടിയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴും മരുന്നൊഴിക്കുന്നുണ്ടെന്നും പൂര്‍ണമായും അസുഖം മാറാന്‍ മാസങ്ങളെടുക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ബിഗ് ബോസ് സ്‌കൂള്‍

ബിഗ് ബോസ് സ്‌കൂള്‍

കൗതുകകരമായ ടാസ്‌ക്കായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയത്. ബിഗ് ബോസ് ഹൗസിനെ ഒരു ഹൈസ്‌കൂളാക്കി മാറ്റിയുള്ള ടാസ്‌ക്കായിരുന്നു. കര്‍ക്കശക്കാരിയായ പ്രധാന അധ്യാപികയായി ആര്യയാണ് എത്തിയത്. മോറല്‍ സയന്‍സ് പഠിപ്പിക്കാനായി സുജോയും പൊളിറ്റിക്‌സ് അധ്യാപകനായി ഫുക്രുവുമാണ് എത്തിയത്. ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയായാണ് ദയ എത്തിയത്. അനുസരണയില്ലാത്ത, ഏത് സമയവും വഴക്കുകളുമായി കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹൈസ്‌കൂളാണ് ഇതെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.

 പിറന്നാളുകാരിയുടെ വരവ്

പിറന്നാളുകാരിയുടെ വരവ്

തന്റെ പിറന്നാളാണെന്ന് പറഞ്ഞായിരുന്നു രേഷ്മ എത്തിയത്. എല്ലാവര്‍ക്കും മധുരവും നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് രേഷ്മയ്ക്ക് ആശംസയും നേര്‍ന്നിരുന്നു. പൊളിറ്റിക്‌സ് അധ്യാപകനായ ഫുക്രുവായിരുന്നു ക്ലാസ് നയിച്ചത്. പ്രധാന അധ്യാപികയായ ആര്യയും ക്ലാസ് മുറിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് രജിത് രേഷ്മയുടെ കണ്ണിലേക്ക് മുളക് തേച്ചത്. തനിക്ക് കണ്ണ് തുറക്കാനാവില്ലെന്ന് പറഞ്ഞ് നിലവിളിക്കുകയായിരുന്നു താരം. ഇതിനിടയിലാണ് മറ്റുള്ളവര്‍ ബിഗ് ബോസിനോട് സഹായം ആവശ്യപ്പെട്ടത്.

നിയമങ്ങള്‍ തെറ്റിച്ചു

നിയമങ്ങള്‍ തെറ്റിച്ചു

കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചായിരുന്നു ബിഗ് ബോസ് രജിത്തിനോട് സംസാരിച്ചത്. രജിത്, ഇന്ന് 2020 മാര്‍ച്ച് ഒന്‍പതാം തീയ്യതി നടന്ന വീക്ക്‌ലി ടാസ്‌കിനിടയില്‍ ബിഗ് ബോസ് ഹൗസിലെ ആക്റ്റിവിറ്റി ഏരിയയില്‍ വച്ച് ഇവിടുത്തെ മത്സരാര്‍ഥിയായ രേഷ്മയോട് ചെയ്ത പ്രവര്‍ത്തിയുടെ തീവ്രത വളരെ ഗൗരവമേറിയതാണ്. ഈ ബിഗ് ബോസ് ഷോയുടെ നിയമങ്ങള്‍, നിങ്ങള്‍ രേഷ്മയോട് ചെയ്ത തെറ്റിലൂടെ നിങ്ങള്‍ നിരാശപ്പെടുത്തിയത് മറ്റ് മത്സരാര്‍ഥികളെയും മുഴുവന്‍ പ്രേക്ഷകരെയും മാത്രമല്ല, ഇത്രയും നാളുകളായി സ്‌നേഹത്തോടെ നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ആരാധകരെക്കൂടിയാണ്.

താല്‍ക്കാലികമായി പുറത്താക്കിയിരിക്കുന്നു

താല്‍ക്കാലികമായി പുറത്താക്കിയിരിക്കുന്നു

അകാരണമായി മറ്റുള്ള മത്സരാര്‍ഥികളെ ആക്രമിക്കുന്നത് ഈ ബിഗ് ബോസ് വീടിന്റെ നിയമാവലിയില്‍ ഏറ്റവും വലിയ കുറ്റകൃത്യമാണ്. നിങ്ങള്‍ ആ നിയമം ലംഘിച്ചതിനാലും നിയമലംഘനം നടന്നത് ഒരു പെണ്‍കുട്ടിക്ക് നേരെ ആയതിനാലും അതിന്റെ അനന്തര നടപടിയായി നിങ്ങളെ ഈ ബിഗ് ബോസ് വീട്ടില്‍നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരിക്കുന്നു. നിങ്ങളുടെ ഇടതുവശത്ത് കാണുന്ന വാതിലിലൂടെ പുറത്തേക്ക് പോവുകയെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.

കുസൃതിയായി ചെയ്തത്

കുസൃതിയായി ചെയ്തത്

തമാശയ്ക്കായാണ് താന്‍ അങ്ങനെ ചെയ്തതെന്ന് രജിത്ത് പറഞ്ഞിരുന്നു. രേഷ്മയോട് ചെയ്ത പ്രവര്‍ത്തിയില്‍ താരങ്ങളും ഞെട്ടിയിരുന്നു. ക്ലിസ്‍ വെച്ച് ഫുക്രു രജിത്തിന് ശിക്ഷ നല്‍കിയിരുന്നു. വികൃതികളുടെ സ്‍കൂള്‍ എന്ന് പറഞ്ഞതുകൊണ്ട് മാക്സിമം അനുസരണക്കേട് ആകാൻ നോക്കിയതാണ്. കുരുത്തംകെട്ട പിള്ളേരില്‍ ഏറ്റവും ബെസ്റ്റ് കുരുത്തംകെട്ടവൻ ആകാൻ വിദഗ്‍ദമായി ശ്രമിച്ചതാണ്. ഏറ്റവും കുരുത്തംകെട്ടവൻമാരുടെ ക്ലാസ്സില്‍ ഏറ്റവും കുരുത്തംകെട്ടവനായി കാണിക്കാൻ വേണ്ടി ചെയ്‍തതാണെന്നും രജിത്ത് പറഞ്ഞിരുന്നു.

കള്ളനെന്ന് വിളിച്ചു

കള്ളനെന്ന് വിളിച്ചു

അസംബ്ലിയില്‍ വെച്ച് ആ കുട്ടി തന്നെ കള്ളനെന്ന് വിളിച്ചിരുന്നുവെന്നും അതിന്‍റെ പ്രതികാരമായി ചെയ്തതാണെന്നും രജിത്ത് ആര്യയോട് പറഞ്ഞിരുന്നു. മുഖം കഴുകുന്നതിനിടയില്‍ രജിത്തിന്‍റെ കണ്ണിലും മുളകായിരുന്നു. തനിക്ക് ചെറിയ നീറ്റലേയുള്ളൂവെന്ന് താരം പറയുന്നുണ്ടായിരുന്നു. കുസൃതിക്ക് വേണ്ടി ചെയ്തതാണെന്ന് രജിത് ഷാജിയോടും പറയുന്നുണ്ടായിരുന്നു. തനിക്ക് അത് മനസ്സിലായെന്നും സാരമില്ലെന്നും പറഞ്ഞ് ഷാജി താരത്തെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X