ഞാനാണ് വില്ലൻ, പ്രതിരോധിച്ചേ പറ്റൂ, വിട്ട്കൊടുക്കില്ലെന്ന് ഉറപ്പിച്ച് രജിത്, പുതിയ പദ്ധതികൾ

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ബിഗ്ബോസ് സീസൺ 2 ന് വേണ്ടി കാത്തിരുന്നത്. കാത്തിരിപ്പിനൊടുവിൽ ഏറെ ആഘോഷത്തോടെയായിരുന്നു രണ്ടാം സീസൺ ആരംഭിച്ചത്. കോമഡി താരങ്ങൾ മത്സരാർഥികളായി എത്തിയതോടെ പ്രേക്ഷകരുടെ ആകാംക്ഷയും പ്രതീക്ഷയും കൂടുകയായിരുന്നു. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായിട്ടാണ് ബിഗ് ബോസ് ഹൗസിൽ കാര്യങ്ങൾ നീങ്ങുന്നത്. ഇത് തന്നെയാണ് ഷോയുടെ പ്രധാന സവിശേഷതയും.

ബിഗ് ബോസ് ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. കളി ചിരികൾ നിറഞ്ഞ് നിന്നിരുന്ന വീട്ടിൽ പൊട്ടിത്തെറികൾക്ക് വേദിയാവുകയാണ്. അടുത്ത സുഹൃത്തുക്കൾ പോലും ശത്രുക്കളായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഷോ ആരംഭിച്ചത് മുതൽ അംഗങ്ങളുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് ഡോ രജിത് കുമാറിന്റേതാണ്. അദ്ദേഹത്തിന്റ പല അഭിപ്രായങ്ങളും മറ്റ് മത്സരാർഥികൾക്കിടെ കല്ലുകടി സൃഷ്ടിക്കാറുണ്ട്. ഇത് ഒളിഞ്ഞും തെളിഞ്ഞും അംഗങ്ങൾ പ്രകടിപ്പിക്കാറുമുണ്ട് . മറ്റ് മത്സരാർഥികൾക്ക് തന്നോടുള്ള എതിർപ്പ് മനസ്സിലാക്കിയ രജിത് കുമാർ പുതിയ കളിയ്ക്ക് തയ്യാറെടുക്കുകയാണ്.

Recommended Video

Bigg Boss Malayalam Season 2 Day 9 Review | FilmiBeat Malayalam
 പൊതു വില്ലൻ

ബിഗ് ബോസ് ഹൗസിലെ പൊതുവില്ലൻ താനാണെന്ന് മനസ്സിലായതോടെയാണ് പുതിയ ഗെയിമിനായി രജിത്ത് കുമാർ തയ്യാറെടുക്കുന്നത്. മറ്റുളള വരിൽ നിന്ന് മാറി സ്വയം സംസാരിക്കുന്ന പ്രകൃതക്കാരനാണ്. ഹൗസിലുളള എല്ലാ അംഗങ്ങളേയും സൂഷ്മമായി നിരീക്ഷിക്കറുളള ഡോക്ടർ, മാറി ഇരുന്ന് ഇവരെ വിമർശിക്കാറുമുണ്ട്. രജിത് കുമാറിന്റെ ഈ സ്വഭാവം പലപ്പോഴു ബിഗ്ബോസ് ഹൗസിൽ ചർച്ചയാകാറുമുണ്ട്.

 എല്ലാവർക്കും അഹങ്കരമാണ്

ദിവസങ്ങൾ കഴിയുന്തോറും ബിഗ്ബോസിൽ രജിത് കുമാറിനെതിരെയുളള ശബ്ദങ്ങൾ ഉയരുകയാണ്. ഇത് അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ ബിഗ്ബോസിലെ ചേരി തിരിവിനെ കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിത വീണ്ടും മറ്റ് അംഗങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവര്‍ക്കും അഹങ്കാരമാണ് എന്ന് രജിത് കുമാര്‍ സ്വയം പറയുന്നു. പട്ടിണി കിടക്കുമ്പോള്‍ എല്ലാവരും മനസിലായിക്കോളും .അഹങ്കാരം കുറയും. അപ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം. ഇപ്പോള്‍ അഹങ്കാരം ഉള്ളപ്പോള്‍ ചാടിക്കടിക്കും- കിച്ചണിലെത്തിയ രജിത്ത് കുമാർ ഒററയ്ക്ക് സംസാരിക്കുന്നുണ്ട്.

 പ്രതിരോധിക്കും

താനാണ് ഇപ്പോൾ എല്ലാവരുടേയും പൊതു ശത്രുവെന്നും. എന്നെ പുറത്താക്കാൻ വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. അതു കൊണ്ട് തന്നെ താൻ പ്രതിരോധിച്ചേ പറ്റു. അപ്പോള്‍ ഇവരുടെ തീരുമാനങ്ങള്‍ തെറ്റാണെന്ന് ഞാൻ തെളിയിച്ചുകൊടുക്കും. അതിന് ഞാൻ അവിടെ നിന്നേ പറ്റുകയുള്ളൂവെന്നും - രജിത് സ്വയം പറയുന്നുണ്ട്. രജിത് കുമാറും മാറ്റ് അംഗങ്ങളും തമ്മിൽ ദിവസേനെ തർക്കങ്ങളുണ്ടാകാറുണ്ട്.

 രജിത് കുമാറിന് വിമർശനം

രജിത് കുമാറിന്റെ അഭിപ്രായ പ്രകടനം മറ്റ് അംഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അദ്ദേഹത്തിന്റെ പല രീതികളും മറ്റുളളവരിലേയ്ക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിൽ അംഗങ്ങൾ ഇതിനോടകം തന്നെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പല പ്രശ്നങ്ങളിലും കയറി ഇടപെടാറുള്ള രജിത് കുമാറിന്റെ സ്വാഭാവത്തേയും ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. മത്സരാർഥികൾ എല്ലാവരും എതിർ ചേരിയിൽ ആയതിനെ തുടർന്നാണ് ഒറ്റയാൾ പേരാട്ടത്തിനായി ഡോക്ടർ തയ്യാറെടുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X