ഫുക്രുവിനോട് രജിത് കുമാറിന്‍റെ മാസ്സ് ഡയലോഗ്! തിരിച്ചുപറഞ്ഞ് താരവും! കൂടെക്കൂടി മോഹന്‍ലാലും
അനാരോഗ്യകരമായ ചില സംഭവവികാസങ്ങളും ഇത്തവണത്തെ ബിഗ് ബോസില്‍ അരങ്ങേറിയിരുന്നു. ടാസ്‌ക്കുകളിലെ പ്രകടനത്തിലെ ഗെയിം സ്പിരിറ്റ് പിന്നീടും മത്സരാര്‍ത്ഥികള്‍ കൊണ്ടുനടന്നിരുന്നു. രജിത് കുമാറിനോടുള്ള വിയോജിപ്പുകള്‍ പലരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കൈയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയിരുന്നു. മോഹന്‍ലാലും ബിഗ് ബോസും ഫുക്രുവിനും രജിത്തിനും അന്ത്യശാസനം നല്‍കിയിരുന്നു. ആരോഗ്യകരമായ സംവാദങ്ങളും അഭിപ്രായപ്രകടനങ്ങളും മാത്രമേ ബിഗ് ബോസില്‍ അനുവദിക്കുകയുള്ളൂവെന്നും ഇതെല്ലാം പ്രേക്ഷകര്‍ കാണുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
പ്രദീപ് ചന്ദ്രനായിരുന്നു ഇത്തവണ എലിമിനേഷനിലൂടെ പുറത്തേക്ക് പോയത്. മത്സരത്തിലേക്ക് ശക്തനായി തിരിച്ചുവരുന്നതിനിടയിലായിരുന്നു പ്രദീപ് പോയത്. വീണയും മഞ്ജുവും ഫുക്രുവും ആര്യയുമുള്‍പ്പടെയുള്ളവര്‍ ഈ തീരുമാനത്തില്‍ ഞെട്ടിയിരുന്നു. പ്രിയപ്പെട്ട ഗാനവും ആലപിച്ചായിരുന്നു പ്രദീപ് പുറത്തേക്ക് പോയത്. എലിമിനേഷനിലെ മുറുകിയ അന്തരീക്ഷത്തെ മയപ്പെടുത്തുന്നതിനായി രസകരമായ ഗെയിമായിരുന്നു മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയത്. സൂപ്പര്‍ഹിറ്റായ ചില ഡയലോഗുകള്‍ ഓരോരുത്തര്‍ക്കും ലഭിക്കും. അതാരോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അതിന് പിന്നിലെ കാരണത്തെക്കുറിച്ച് പറയാനുമായിരുന്നു നിര്‍ദേശം.
Recommended Video

തനിക്ക് ലഭിച്ച ഡയലോഗ് പറയാന്‍ ഫുക്രു രജിത്തിനേയും രജിത്ത് ഫുക്രുവിനേയുമായിരുന്നു തിരഞ്ഞെടുത്തത് എന്നുള്ളതായിരുന്നു രസം. ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് എന്ന ഡയലോഗായിരുന്നു ഫുക്രുവിന് ലഭിച്ചത്. ഞങ്ങള്‍ രണ്ടും ഗ്ലാസും തമ്മിലുള്ള ഒരു ബന്ധം കൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. വ്യക്തിവൈരാഗ്യം കൊണ്ടല്ല അദ്ദേഹത്തിനെ തിരഞ്ഞെടുത്തത്. ആ ഗ്ലാസെങ്ങാന്‍ ചവിട്ടിപ്പൊട്ടിച്ചാല്‍ നിന്റെ കാല് ഞാന്‍ ചവിട്ടിപ്പൊട്ടിക്കുമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇത് ഫുക്രു രജിത്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ചിരിയായിരുന്നു. നിനക്കൊന്നുമറിയില്ല നീ കുട്ടിയാണെന്ന ഡയലോഗായിരുന്നു രജിത്തിന് ലഭിച്ചത്. പൊതുവെ ജസ്ലയെ തിരഞ്ഞെടുക്കാറുണ്ടെങ്കിലും ഇത്തവണ ഫുക്രുവിനോടാണ് പറയുന്നതെന്ന് പറഞ്ഞായിരുന്നു രജിത്ത് ഡയലോഗ് പറഞ്ഞത്.


Click it and Unblock the Notifications